മകൾ ഐശ്വര്യയോടൊപ്പം സമയം ചിലവഴിച്ച് പ്രിയതാരം ദിവ്യ ഉണ്ണി.!! ആരാധകർക്കായി വീഡിയോ പങ്കിട്ട് താരം.!! Actress Divya Unni With Her Daughter Aishwarya

ക്ലാസിക്കൽ ഡാൻസർ, ഒരു നല്ല അഭിനയത്രി എന്നീ നിലകളിൽ പേരെടുത്ത വ്യക്തിയാണ് ദിവ്യ ഉണ്ണി. വളരെ കുറച്ച് സിനിമകളിലൂടെയാണ് ദിവ്യ ഉണ്ണി പ്രേക്ഷക ഹൃദയം കീഴടക്കിയത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയെല്ലാം അതീവ പ്രാവീണ്യം നേടിയ കലാകാരി.. മലയാളം തമിഴ്, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ ആയി ഇക്കാലത്തിനിടയ്ക്ക് അമ്പതോളം ചിത്രത്തിലാണ് താരം അഭിനയിച്ചത്.

ഇവയിൽ പലതും പ്രേക്ഷകഹൃദയങ്ങളിൽ മായാതെ നിൽക്കുന്നു. 1996ൽ പുറത്തിറങ്ങിയ കല്യാണസൗഗന്ധികം എന്ന ചിത്രത്തിലെ നായിക കഥാപാത്രമായിരുന്നു ദിവ്യ ഉണ്ണിയുടെ ജീവിതത്തെ മാറ്റിമറിച്ചത്. ഈ വേഷത്തിന് ജനങ്ങൾക്കിടയിൽ വളരെയധികം സ്വീകാര്യതയാണ് അക്കാലത്ത് ലഭിച്ചത്.2002 ലാണ് താരത്തിന്റെ വിവാഹം നടന്നത്.

പിന്നീട് പല കാരണങ്ങളാൽ ബന്ധം വേർ പിരിയുകയും 2018 ൽ പുനർവിവാഹിതയാവുകയും ചെയ്തു.താരം സിനിമ ലോകത്ത് ഇപ്പോൾ അത്രതന്നെ സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഒരു നല്ല അമ്മയായി തന്റെ മക്കളെ ചേർത്ത് നിർത്തുകയാണ് താരം ഇപ്പോൾ. അർജുൻ മീനാക്ഷി എന്നിവരാണ് ദിവ്യ ഉണ്ണിയുടെ മൂത്തമക്കൾ.

ഇപ്പോൾ ചെറിയ മകൾ ഐശ്വര്യ യോടൊപ്പം ചിൽഡ്രൻസ് മ്യൂസിയത്തിൽ കളിക്കുകയും കുഞ്ഞിന് പല കാര്യങ്ങളും പറഞ്ഞു കൊടുക്കുകയും ചെയ്യുന്ന തന്റെ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഇതിനു മുൻപ് താരം കുഞ്ഞിന്റെ എഴുത്തിരുത്തൽ ചടങ്ങും കുട്ടിയുടെ പാർക്കിൽ കളിക്കുന്ന വീഡിയോയും മറ്റും ഷെയർ ചെയ്തിരുന്നു.താരത്തിന്റെ പുത്തൻ വിശേഷങ്ങൾക്കായി ആരാധകരും കാത്തിരിക്കുകയാണ്.

Comments are closed.