മുടി അഴകിൽ മലയാളിയെ മയക്കിയ നായിക ; ദുൽഖറിന്റെയും നിവിൻ പോളിയുടെയും നായികയായ ഈ കൊച്ചു മിടുക്കി ആരാണെന്നറിയാമോ!!! Actress childhood images goes viral

ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കവർന്ന ഒരു നായികയുടെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. തന്റെ മുടിയൊന്ന് അഴിച്ചിട്ടപ്പോഴേക്കും മലയാളികൾക്ക് മുഴുവൻ ക്രഷ് തോന്നിയ ഈ നായിക ആരാണെന്ന് മനസ്സിലായോ. അത് മറ്റാരുമല്ല, അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ എന്ന ചിത്രത്തിലൂടെ മേരി ആയി നിങ്ങൾക്ക് മുന്നിൽ എത്തിയ അനുപമ പരമേശ്വരൻ ആണ്.

മേരി ആയി മലയാളികൾക്ക് മുന്നിൽ അവതരിച്ച അനുപമ പരമേശ്വരൻ, പിന്നീട് പൃഥ്വിരാജ് നായകനായ ‘ജെയിംസ് ആൻഡ് ആലീസ്’ എന്ന ചിത്രത്തിൽ ഒരു ചെറിയ ഗസ്റ്റ് അപ്പിയറൻസ് നടത്തി. പിന്നീട് അന്യഭാഷാ ചിത്രങ്ങളിലേക്ക് ചേക്കേറിയ നടി, തെലുങ്ക്, തമിഴ് സിനിമകളിൽ സജീവമായി. ധനുഷ് ഡബിൾ റോളിൽ എത്തിയ ‘കൊടി’ എന്ന തമിഴ് ചിത്രത്തിൽ ധനുഷിന്റെ നായികയായും അനുപമ വേഷമിട്ടു.

പിന്നീട്, ദുൽഖർ സൽമാൻ നായകനായ ‘ജോമോന്റെ സുവിശേഷങ്ങൾ’ എന്ന ചിത്രത്തിൽ കേദറിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അനുപമ മലയാളികൾക്ക് മുന്നിലെത്തുന്നത്. തുടർന്ന്, വീണ്ടും മലയാളത്തിൽ നിന്ന് അപ്രത്യക്ഷമായ അനുപമ, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ സജീവമായി. ശേഷം, 2020-ൽ പുറത്തിറങ്ങിയ ദുൽഖർ സൽമാൻ നിർമ്മിച്ച ‘മണിയറയിലെ അശോകൻ’ എന്ന ചിത്രത്തിൽ നായികയായി

വേഷമിട്ടതിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പുതിയ റോളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.ഇപ്പോൾ, ടോളിവുഡിൽ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് നടി. ‘റൗഡി ബോയ്സ്’, ’18 പേജസ്‌’, ‘കാർത്തികേയ 2’, ‘ബട്ടർഫ്ലൈ’ എന്നീ നാല് തെലുങ്ക് ചിത്രങ്ങളാണ് അനുപമയുടേതായി ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. അനുപമയുടെ അടുത്ത മലയാള ചിത്രത്തിനായി മലയാള സിനിമാ പ്രേക്ഷകർ കാത്തിരിക്കുകയാണ്.

Comments are closed.