സാങ്കൽപ്പികം മുതൽ സാഹിത്യം വരെ, പ്രശ്നബാധിതരും സങ്കീർണവുമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ഈ നടി ആരാണെന്ന് മനസ്സിലായോ? Actress Childhood Image Goes Viral Malayalam

ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ നടിമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഒരു താരത്തിന്റെ ബാല്യകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ വ്യത്യസ്ത സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും, നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്യുന്നതിൽ ഈ നടി വലിയ പങ്കുവഹിച്ചിട്ടുണ്ട്. നായികയായും സഹനടിയായും വില്ലത്തിയായും എല്ലാം ഈ താരം സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ബോളിവുഡ് ആണ് പ്രധാന മേഖല, എന്നിരുന്നാലും തമിഴ്, തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ഇന്ത്യൻ ഭാഷകൾക്ക് പുറമെ ചില ഹോളിവുഡ് ചിത്രങ്ങളിലും ഈ താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മുഖ്യധാരയിലും സ്വതന്ത്ര സിനിമയിലും സാങ്കൽപ്പികം മുതൽ സാഹിത്യം വരെയുള്ള നിരവധി കഥാപാത്രങ്ങളിൽ പ്രശ്നബാധിതരും സങ്കീർണവുമായ സ്ത്രീകളെ പലപ്പോഴും അവതരിപ്പിച്ചിട്ടുള്ള നടി തബസ്സും ഫാത്തിമ ഹാഷ്മിയുടെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്.

ഇത്രയും പറഞ്ഞിട്ട്, അവസാനം ഈ പേര് കേട്ടപ്പോൾ പലർക്കും ഇത് ആരാണെന്ന് സംശയം ഉണ്ടായിട്ടുണ്ടാവും അല്ലേ. എന്നാൽ, താരത്തിന്റെ സ്റ്റേജ് നെയിം കേട്ടാൽ ആർക്കും തന്നെ ഒരു സംശയത്തിനും ഇട നൽകേണ്ടി വരില്ല. തബസ്സും ഫാത്തിമ ഹാഷ്മി എന്നത് ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയ നടിയായ തബുവിന്റെ യഥാർത്ഥ നാമമാണ്. സാഹിത്യം, നാടകം, സിനിമ തുടങ്ങി ഇന്ത്യയുടെ കല ലോകത്തിന് നിരവധി ആളുകളെ സംഭാവന ചെയ്ത അസ്മി കുടുംബത്തിലെ അംഗമാണ് തബു.

1985-ൽ പുറത്തിറങ്ങിയ ‘ഹും നൗജവാൻ’ എന്ന ബോളിവുഡ് ചിത്രത്തിലാണ് തബു അരങ്ങേറ്റം കുറിച്ചത്. പിന്നീട്, ‘കൂലി നൊ.1’ എന്ന തെലുങ്ക് ചിത്രത്തിൽ തബു നായിക വേഷത്തിൽ അരങ്ങേറ്റം കുറിച്ചു. കാലാപ്പാനി, രാക്കിളിപ്പാട്ട് തുടങ്ങിയ ചില മലയാള സിനിമകളിലും വേഷമിട്ട തബു, ദി നെയിംസേക്, ലൈഫ് ഓഫ് പൈ എന്നീ ഇംഗ്ലീഷ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ദൃശ്യം 2-വിന്റെ ഹിന്ദി പതിപ്പാണ് തബുവിന്റേതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം.

Comments are closed.