മമ്മൂട്ടിയുടെയും ദുൽഖറിന്റെയും നായികയായി അഭിനയിച്ച ഈ നടി ആരാണെന്ന് മനസ്സിലായോ? Actress Childhood Image Goes Viral

മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, പിന്നീട് അന്യഭാഷകളിൽ സജീവമായ നിരവധി മലയാള നായികമാർ ഉണ്ട്. അതുപോലെ തന്നെ, മറ്റു ഭാഷകളിൽ നിന്ന് മലയാള സിനിമയിൽ എത്തുകയും, മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ജനപ്രീതി നേടിയെടുക്കുകയും ചെയ്ത നായികമാരും ഉണ്ട്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വഴിയിലൂടെ സിനിമയിൽ സഞ്ചരിച്ച ഒരു നായികയുടെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെക്കുന്നത്.

ഹൈദരാബാദിൽ ജനനം, ഭരതനാട്യം നർത്തകി ആയി കരിയർ ആരംഭിച്ചു. തുടർന്ന്, മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് തമിഴിലും അഭിനയിച്ച ഈ താരം, ശേഷം ബോളിവുഡിൽ സജീവമാകുന്ന കാഴ്ചയാണ് കണ്ടത്. ഹൈദരാബാദ്കാരി ആയിരുന്നിട്ടും, മലയാളം, തമിഴ്, ഹിന്ദി, മറാത്തി എന്നീ ഭാഷകളിൽ എല്ലാം അഭിനയിച്ച ശേഷമാണ്, ഈ നായിക തന്റെ തെലുങ്ക് അരങ്ങേറ്റം കുറിക്കുന്നത്. കരിയറിന്റെ തുടക്കത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ഇന്ന് ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന ഈ നായിക ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ?

പ്രശസ്ത ക്ലാസിക്കൽ സിംഗർ വിദ്യ റാവുവിന്റെയും എഹ്‌സാൻ ഹൈദരിയുടെയും മകളും, ഇന്ന് ഇന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന നായികയുമായ അഥിതി റാവു ഹൈദരിയുടെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. മമ്മൂട്ടിയുടെ നായികയായി 2006-ൽ പുറത്തിറങ്ങിയ ‘പ്രജാപതി’ എന്ന ചിത്രത്തിലൂടെയാണ്‌ അഥിതി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട്, ‘ശൃംഗാരം’ എന്ന തമിഴ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട താരം, ശേഷം ബോളിവുഡിൽ സജീവമാവുകയായിരുന്നു.

റോക്‌സ്റ്റർ, ബോസ്, മർഡർ 3, ഭൂമി തുടങ്ങിയ നിരവധി ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ട അഥിതി, ചെക്ക ചിവന്ത വാനം, സൈക്കോ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 2020-ൽ ജയസൂര്യയുടെ നായികയായി ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലും അഥിതി വേഷമിട്ടിരുന്നു. ഏറ്റവും ഒടുവിൽ ദുൽഖർ സൽമാന്റെ നായികയായി ‘ഹേയ് സെനാമിക’ എന്ന തമിഴ് ചിത്രത്തിലാണ് അഥിതി അഭിനയിച്ചത്.

Comments are closed.