ന്യൂ ഡൽഹിയിൽ നിന്ന് എത്തി തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഈ നടി ആരാണെന്ന് മനസ്സിലായോ? Actress Childhood Image Goes Viral

സിനിമ അഭിനേതാക്കളെ ആരാധനാപാത്രങ്ങളായി കാണുന്നവരാണ് ഇന്ത്യൻ സിനിമ പ്രേക്ഷകർ. ഇന്ത്യൻ സിനിമയിലെ നടി നടന്മാരുടെ വിശേഷങ്ങൾ അറിയുവാൻ സിനിമ ആരാധകർ അതിയായ താൽപ്പര്യം പ്രകടിപ്പിക്കാറുണ്ട്. പലപ്പോഴും അഭിനേതാക്കൾ പങ്കുവെക്കുന്ന അവരുടെ അപൂർവങ്ങളായ പഴയകാല ചിത്രങ്ങൾ എല്ലാം, ആരാധകർ വളരെ സന്തോഷത്തോടെയാണ് നോക്കിക്കാണാറുള്ളത്. ഇത്തരത്തിൽ ഒരു നടി തന്റെ അമ്മയുടെ ജന്മദിനത്തിൽ അമ്മയ്ക്കൊപ്പമുള്ള തന്റെ ബാല്യകാല ചിത്രം പങ്കുവെച്ചിരിക്കുകയാണ്.

ഈ ചിത്രം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നു. ഇന്ത്യൻ സിനിമ പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്ന നായികയായിട്ട് പോലും, അവരുടെ കുട്ടിക്കാല ചിത്രം കാണുമ്പോൾ അത് ആരാണെന്ന് പലർക്കും പിടികിട്ടിയിട്ടില്ല എന്നതാണ് വസ്തുത. ദക്ഷിണേന്ത്യൻ സിനിമകളിലൂടെ ചലച്ചിത്ര പ്രവേശനം നടത്തുകയും, ഇന്ന് ബോളിവുഡ് സിനിമകളിൽ സജീവമായി നിൽക്കുകയും ചെയ്യുന്ന ഒരു നടിയുടെ കുട്ടിക്കാലത്തെ ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്.

2009-ൽ പുറത്തിറങ്ങിയ ‘ഗില്ലി’ എന്ന കന്നഡ ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റം കുറിച്ച നടി രാകുൽ പ്രീത് സിംഗിന്റെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. കരിയറിന്റെ തുടക്കത്തിൽ തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും, ‘യാരിയാൻ’ എന്ന ബോളിവുഡ് ചിത്രമാണ് രാകുൽ പ്രീത് സിംഗിനെ ജനപ്രിയയാക്കിയത്. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ രാകുൽ പ്രീത് സിംഗ്, 2017-ലാണ് തമിഴിലേക്ക് മടങ്ങിയെത്തുന്നത്.

കാർത്തിയുടെ നായികയായി എത്തിയ ‘തീരൻ അധികാരം ഒണ്ട്രു’ എന്ന ചിത്രം മികച്ച വിജയമായി മാറിയിരുന്നു. ശേഷം നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ വേഷമിട്ട രാകുൽ പ്രീത് സിംഗ്, ഇപ്പോൾ ബോളിവുഡിൽ സജീവമാണ്. ഈ വർഷം രാകുൽ പ്രീത് സിംഗിന്റെതായി പുറത്തിറങ്ങിയ അഞ്ച് ചിത്രങ്ങളും ബോളിവുഡിൽ നിന്നുള്ളതായിരുന്നു. ഏറ്റവും ഒടുവിൽ, അജയ് ദേവ്ഗൻ, സിദ്ധാർത്ഥ് മൽഹോത്ര എന്നിവർക്കൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘താങ്ക് ഗോഡ്’ ആണ് രാകുൽ പ്രീത് സിംഗിന്റെതായി പുറത്തിറങ്ങിയ ചിത്രം.

Comments are closed.