മലയാള സിനിമയിൽ ദുൽഖർ സൽമാന്റെ നായികയായി അരങ്ങേറ്റം കുറിച്ച ഈ ബോളിവുഡ് നടി ആരാണെന്ന് മനസ്സിലായോ? Actress Childhood Image Goes Viral Malayalam

Actress Childhood Image Goes Viral Malayalam: ടോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയും പിന്നീട് ബോളിവുഡിൽ തിളങ്ങുകയും ചെയ്ത ഒരു നടിയുടെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെക്കുന്നത്. നടി, മോഡൽ എന്നീ മേഖലകളിൽ എല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ഈ താരം, ബീഹാർ ലജിസ്ലേറ്റീവ് അസംബ്ലി അംഗമായ അജിത് ശർമയുടെ മകൾ ആണ്. താരത്തിന്റെ സഹോദരി ഐഷ ശർമയും ഒരു മോഡലും നടിയും ആണ്. ഇപ്പോൾ തന്നെ ഈ ചിത്രത്തിൽ കാണുന്ന കുട്ടി ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവും.തെലുങ്ക്, ഹിന്ദി, മലയാളം, പഞ്ചാബി തുടങ്ങിയ ഇന്ത്യൻ ഭാഷകൾക്ക് പുറമെ

ചൈനീസ് സിനിമയിലും ഈ താരം വേഷമിട്ടിട്ടുണ്ട്. മാത്രമല്ല, ഈ താരത്തിന്റെ അരങ്ങേറ്റ ചിത്രങ്ങൾ എല്ലാം അതാത് ഇൻഡസ്ട്രിയിലെ പ്രമുഖ നായകന്മാർക്ക് ഒപ്പമാണ് എന്നത് ശ്രദ്ധേയമാണ്. തെലുങ്കിൽ രാം ചരണിന്റെ നായികയായിയാണ് അരങ്ങേറ്റം കുറിച്ചത് എങ്കിൽ, ബോളിവുഡിൽ ഇമ്രാൻ ഹാഷിമിയുടെ നായികയായിയാണ് ഈ താരം അരങ്ങേറ്റം കുറിച്ചത്. മലയാളത്തിൽ ദുൽഖർ സൽമാന്റെ നായികയായി ആണ് താരം വേഷമിട്ടത്. ഇനിയും ഒരുപാട് സർപ്രൈസ് വെക്കുന്നില്ല, ഭഗൽപ്പൂർ എംഎൽഎ അജിത് ശർമ്മയുടെ മകളും,

നടി ഐഷ ശർമ്മയുടെ സഹോദരിയുമായ ‘ചിരുത’ എന്ന തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി നേഹ ശർമയുടെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. തെലുങ്കിൽ അരങ്ങേറ്റം കുറിച്ച സ്നേഹ ശർമ്മ, 2010-ൽ ‘ക്രൂക്’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ബോളിവുഡിൽ സജീവമായ നേഹ, 2016-ൽ ‘സ്യൻസാങ്’ എന്ന ഒരു ചൈനീസ് സിനിമയിലും വേഷമിട്ടു. 2017-ൽ പുറത്തിറങ്ങിയ ‘സോളോ’ ആണ് സ്നേഹ ശർമ അഭിനയിച്ച ഏക മലയാള സിനിമ.

ചിത്രത്തിലെ വേൾഡ് ഓഫ് രുദ്ര എന്ന ഭാഗത്തിൽ ദുൽഖറിന്റെ നായികയായ അക്ഷര എന്ന കഥാപാത്രത്തെയാണ് നേഹ ശർമ അവതരിപ്പിച്ചത്. ഇക് സന്ധു ഹുണ്ട സി എന്ന പഞ്ചാബി ചിത്രത്തിലും വേഷമിട്ട നേഹ, ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത് ഇന്ദ്രജിത്ത് നത്തോജി സംവിധാനം ചെയ്ത ആഫാത്-ഇ-ഇഷ്‌ക് എന്ന സിനിമയിലാണ്. നവാസുദ്ദീൻ സിദ്ദീഖിയുടെ നായികയായി വേഷമിടുന്ന ‘ജോഗിറ സാറ ര ര’ എന്ന ബോളിവുഡ് സിനിമയിലാണ് നേഹ ശർമ്മ ഇപ്പോൾ അഭിനയിക്കുന്നത്.

Comments are closed.