വീണ്ടും നവവധുവായി തിളങ്ങി ഭാവന.. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.!! Actress Bhavana New look video viral

നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ഭാവന. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ അഭിനയരംഗത്ത് തൻറെതായ കഴിവു തെളിയിക്കുവാൻ ഭാവനയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ലഭിച്ച കഥാപാത്രങ്ങളൊക്കെ 100% സത്യസന്ധമായാണ് താരം ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്. കുറഞ്ഞ സമയം കൊണ്ട് തന്നെ തൻറെ അഭിനയ പ്രാഗല്ഭ്യം മറ്റുള്ളവരുടെ മുന്നിൽ പ്രകടമാക്കുവാൻ താരത്തിന് അവസരം ലഭിക്കുകയായിരുന്നു.

മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം എല്ലാം അഭിനയിക്കാൻ അവസരം ലഭിച്ച ഭാവന വളരെ നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം ഇപ്പോൾ അഭിനയരംഗത്തേക്ക് വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി വിരലിലെണ്ണാൻ കഴിയുന്നതിലും അധികം ചിത്രങ്ങളിലാണ് ഇതിനോടകം താരം വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്. വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടായപ്പോഴും

അതിനെയൊക്കെ നിറഞ്ഞ പുഞ്ചിരിയോടെ കൂടിയും മനോധൈര്യത്തോട്‌ കൂടി നേരിട്ട വ്യക്തിയാണ് ഭാവന. തൻറെ കഥാപാത്രങ്ങൾക്ക് പ്രകടമാക്കിയിരുന്ന തന്റേടം അത്രയും തന്നെ തൻറെ വ്യക്തിജീവിതത്തിലും പ്രകടമാക്കിയ താരം സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമാണ്. ഭാവനയുടെ രണ്ടാം തിരിച്ചുവരവിനായി കാത്തിരുന്ന ആരാധകർക്ക് ഇപ്പോൾ വളരെയധികം സന്തോഷം നൽകുന്ന ഒരുപാട് കാര്യങ്ങൾ താരത്തിന്റെ

ഭാഗത്തുനിന്നും സംഭവിച്ചിട്ടുണ്ട്. അവാർഡ് നിശകളിലും സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമായി വീണ്ടും ഭാവന ഉയർന്ന് വന്നിരിക്കുകയാണ്. ഏറ്റവുമൊടുവിലായി തന്റെ സോഷ്യൽ മീഡിയ പേജിൽ താരം പങ്കുവെച്ച റിലീസ് ആണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. പഴേരി ഗോൾഡ് ആൻഡ് ഡയമൻസിന്റെ ഏറ്റവും പുതിയ പരസ്യ ചിത്രത്തിലാണ് ഭാവന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതീവ മനോഹരിയായി കേരളത്തനിമയിൽ വധുവിനെ പോലെ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഭാവനയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും വളരെ വലിയ പ്രചാരം തന്നെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

Comments are closed.