പ്ലീസ് ഞാനൊരു സെൽഫിയെടുത്തോട്ടെ.!! ബാംഗ്ലൂരിൽ നിന്നും കിടിലൻ സെൽഫി ചിത്രവുമായി അനുശ്രീ.!! Actress Anusree Latest Photo From Bangalore

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണല്ലോ അനുശ്രീ. അഭിനയിച്ച ചുരുക്കം ചില സിനിമകളിലൂടെ തന്നെ നിരവധി ആരാധകരുടെ ഇഷ്ട താരമായി മാറിയ അനുശ്രീ ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലൈസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്നിങ്ങോട്ട് മലയാളത്തിലെ യുവ നടിമാർക്കിടയിൽ തന്റെതായ ഒരു സ്ഥാനം കണ്ടെത്തുകയായിരുന്നു താരം. ട്രഡീഷണൽ വേഷങ്ങളായിരുന്നു തുടക്കകാലത്ത് അനുശ്രീയെ തേടിയെത്തിയിരുന്നത് എങ്കിൽ പിന്നീട് ഏതൊരു ഗ്ലാമറസ് വേഷവും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിക്കുകയായിരുന്നു.

ചന്ദ്രേട്ടൻ എവിടെയാ, പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും, മഹേഷിന്റെ പ്രതികാരം എന്നിങ്ങനെയുള്ള സിനിമകളിൽ മികച്ച വേഷത്തിലൂടെ ശ്രദ്ധ നേടാനും ഇവർക്ക് സാധിച്ചിരുന്നു. ജിത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 12ത് മാൻ എന്ന ചിത്രത്തിലും വേറെ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു അനുശ്രീ കാഴ്ചവച്ചിരുന്നത്.സമൂഹ മാധ്യമങ്ങളിൽ ഒന്നര മില്യണിലധികം പേർ പിന്തുടരുന്ന സെലിബ്രിറ്റി എന്ന നിലയിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.

ട്രഡീഷണൽ കോസ്റ്റ്മുകളിലും മോഡേൺ കോസ്റ്റ്യൂമുകളിലും അതി സുന്ദരിയായിട്ടുള്ള ഫോട്ടോ ഷൂട്ടുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാൻ താരത്തിന് സാധിക്കാറുണ്ട്. മാത്രമല്ല ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ശ്രീകൃഷ്ണന്റെ വേഷത്തിൽ താരം പങ്കുവെച്ച ചിത്രം ഏറെ വൈറലായി മാറുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ താരം കഴിഞ്ഞദിവസം പങ്കുവച്ച ഒരു സെൽഫി ചിത്രമാണ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.

” ലെറ്റ് മി ടേക്ക് എ സെൽഫി പ്ലീസ്” എന്ന ക്യാപ്ഷനിൽ ബാംഗ്ലൂരിലെ ഒരു അപ്പാർട്ട്മെന്റിന്റെ മുകളിൽ നിന്നുള്ള സെൽഫി ചിത്രങ്ങളാണ് താരം പങ്കുവെച്ചിട്ടുള്ളത്. സാംസങ്ങിന്റെ ഏറെ ശ്രദ്ധ നേടിയ ഫ്ലാഗ്ഷിപ്പ് മോഡൽ ഫോണായ S22 അൾട്രയിൽ പകർത്തിയ ചിത്രമാണ് ഇതെന്നും ഹാഷ്ടാഗുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നതാണ്. വ്യത്യസ്ത മുഖഭാവത്തോടെ ക്യൂട്ട് ലുക്കിലുള്ള ഈ ഒരു ചിത്രം ക്ഷണനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ നിരവധി പേരാണ് രസകരമായ പ്രതികരണങ്ങളുമായി എത്തുന്നത്.

Comments are closed.