ആവണിക്ക് കൂട്ടായ് അദ്വിക.!! പൊന്നോമനയുടെ പേരിടൽ ചടങ്ങ് നടത്തി പ്രേക്ഷകരുടെ പ്രിയനടി അഞ്ജലി നായരും ഭർത്താവ് അജിത്ത് രാജുവും.!! Actress Anjaly Daughter Naming Ceremony

വളരെ കുറിച്ച് വേഷങ്ങൾ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അഞ്ജലി നായർ. നല്ലൊരു അഭിനേത്രിയും മോഡലും ടെലിവിഷൻ അവതാരകയും ആണ് താരം. ബെസ്റ്റ് ക്യാരക്ടർ റോളിനുള്ള കേരള സ്റ്റേറ്റ് അവാർഡ് അഞ്ജലി നേടിയിട്ടുണ്ട്. മോഹൻലാൽ നായകനായ ദൃശ്യം 2 ലെ അഞ്ജലിയുടെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. നൂറിലധികം പരസ്യചിത്രങ്ങളിൽ അഞ്ജലി ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

ബാലതാരമായാണ് സിനിമാ രംഗത്തേക്കുള്ള ചുവടുവെപ്പ്. മാനത്തെ വെള്ളിത്തേര്, മംഗല്യസൂത്രം, ലേലം, എന്നീ ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങി. സീനിയേഴ്സ്, അഞ്ചു സുന്ദരികൾ, പട്ടം പോലെ, ടമാർ പടാർ,100 ഡിഗ്രി സെൽഷ്യസ്, മുന്നറിയിപ്പ്, മിലി, ആട്, ലൈല ഓ ലൈല, തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ പ്രേക്ഷകർക്ക് മുൻപിൽ എത്തി. മലയാള സിനിമകളിൽ മാത്രമല്ല നെല്ല്, കൊട്ടി, ഉന്നൈ കാതലിപ്പെൻ, ഇതുവും കാണാതു പോകും,

നീ നാൻ നിഴൽ, എന്നിങ്ങനെ നിരവധി തമിഴ് ചിത്രങ്ങളിലും വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്. താരത്തിന്റെ മൂത്ത മകളാണ് ആവണി. ഇപ്പോഴിതാ താരത്തിന്റെ രണ്ടാമത്തെ കുഞ്ഞിന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അജിത്ത് രാജുവാണ് താരത്തിന്റെ ഭർത്താവ്. കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിൽ എത്തിയിരിക്കുന്നത്.

തന്റെ കുടുംബവും സിനിമയുമായി താരം എല്ലായിപ്പോഴും തിരക്കിലാണെങ്കിലും തന്റെ വിശേഷങ്ങൾ ആരാധകർക്ക് വേണ്ടി താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. കുഞ്ഞിന്റെ പേര് ആദ്വിക എന്നാണ് വെച്ചിരിക്കുന്നത്. അദ്വികയെ മടിയിലിരുത്തി ചടങ്ങുകൾ ചെയ്യുന്നതും, ശേഷം ഫോട്ടോ എടുക്കുന്നതും ഈ വീഡിയോയിൽ കാണാം. വളരെക്കുറച്ച് ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഷാനിൽ സംവിധാനം ചെയ്ത അവിയൽ എന്ന പുതു ചിത്രത്തിൽ അഞ്ജലി നായരും വേഷമിടുന്നു. 2022 ഏപ്രിൽ 7-നായിരുന്നു ഈ ചിത്രത്തിന്റെ റിലീസ്.

Comments are closed.