ഈ മോന്ത കണ്ടാൽ ആരെങ്കിലും തിയേറ്ററിൽ കേറുമോ? വിമർശകരുടെ വായടപ്പിച്ച് സൂരജ് സൺ.. അഭിനയം നിർത്തുന്ന കാര്യം മനസിലില്ലെന്ന് വ്യക്തമാക്കി താരം.!! [വീഡിയോ] Actor Sooraj Sun talking about negative comments

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടൻ സൂരജ് സൺ. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ നായകകഥാപാത്രമായി തിളങ്ങിയ താരം പ്രേക്ഷകരുടെ മനസിലേക്ക് വളരെ പെട്ടെന്ന് തന്നെ കയറിപ്പറ്റുകയായിരുന്നു. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ സൂരജ് മോട്ടിവേഷൻ വീഡിയോകളായിലൂടെയും ശ്രദ്ധേയനാണ്. യൂ ടൂബ് ചാനലിലൂടെയും ഇൻസ്റ്റാഗ്രാം പേജിലൂടെയും തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം.

ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് പാടാത്ത പൈങ്കിളിയിൽ നിന്നും പിന്മാറുകയായിരുന്നു സൂരജ്. എന്നാൽ താരം തന്നെ പരമ്പരയിലേക്ക് തിരിച്ചുവരണമെന്ന് പലപ്പോഴും പ്രേക്ഷകർ ആവശ്യപ്പട്ടിരുന്നു. ദേവ എന്ന കഥാപാത്രമായി പ്രേക്ഷകർ സൂരജിനെ അത്രയും സ്നേഹിച്ചുകഴിഞ്ഞിരുന്നു. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം സിനിമയിൽ ഒരു ചെറിയ സീനിൽ സൂരജ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ സൂരജ് പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയ

ഏറ്റെടുത്തിരിക്കുന്നത്. താൻ നേരിട്ട ഒരു വിമർശനത്തെക്കുറിച്ചാണ് സൂരജ് പ്രേക്ഷകരോട് മനസ് തുറക്കുന്നത്. ഒരു സീരിയൽ നടനായത് കൊണ്ട് തന്റെ ഫോട്ടോ സിനിമാപോസ്റ്ററിൽ കണ്ടാൽ ആരും തിയേറ്ററിൽ കയറില്ല എന്ന വിമർശനത്തെ സൂരജ് നോക്കിക്കാണുന്ന രീതിയാണ് പ്രേക്ഷകരെ ഏറെ ആകർഷിച്ചത്. ഒരു പക്ഷെ അത് ശരിയായിരിക്കാം, പക്ഷേ, അങ്ങനെയാണെങ്കില്‍ ഞാന്‍ എന്റെ ആഗ്രഹം ഇവിടെ വെച്ച് അവസാനിപ്പിക്കേണ്ടി വരില്ലേയെന്നാണ്

താരം ചോദിക്കുന്നത്. ഇങ്ങനെയൊരു ചോദ്യം നിലനിൽക്കുമ്പോൾ തന്നെ വീണ്ടും ട്രൈ ചെയ്യാനൊരു അവസരം ദൈവം എനിക്ക് തരുമായിരിക്കും എന്ന് സൂരജ് പറയുന്നു. സീരിയൽ നടന് ഒരിക്കലും സിനിമ കിട്ടില്ല എന്നത് തിരുത്താൻ സാധിച്ചാൽ അത് വലിയ കാര്യമായിരിക്കുമെന്ന് ചിന്തിക്കുന്നയാളാണ് താനെന്നും സൂരജ് പറയുന്നുണ്ട്. അഭിനയം നിർത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും വർഷങ്ങൾക്ക് ശേഷം ഈ വീഡിയോ ഒരുപക്ഷെ തനിക്ക് സന്തോഷം തരുമെന്നും പറഞ്ഞുകൊണ്ടാണ് സൂരജ് വീഡിയോ അവസാനിപ്പിക്കുന്നത്.

Comments are closed.