15 ആം വിവാഹ വാർഷികദിനത്തിൽ ഒരു കുഞ്ഞിനെ കൂടി വരവേൽക്കുന്ന സന്തോഷം പങ്കുവെച്ച് പ്രിയ നടൻ നരേൻ.!! ആശംസകളുമായി പ്രേക്ഷകർ.!! Actor Narain Ram Going To Be A Father In 15Th Wedding Anniversary

ക്ലാസ്സ്‌മേറ്റ് സിനിമയിലൂടെ പ്രേക്ഷകർക്ക് ഇടയിൽ ആരാധകരെ സൃഷ്ട്ടിച്ച നടനാണ് നരേൻ. ഇന്നും ആ മുരളി എന്ന കഥാപാത്രത്തെ ഓർക്കാത്തവരായി ആരും ഇല്ല . ക്ലാസ്സ്‌മേറ്റ് സിനിമ റിലീസ് ചെയ്‌ത്‌ പതിനാറു വര്ഷം പിന്നിട്ടത് ഇന്നായിരുന്നു.അതിനിടയിൽ പതിനഞ്ചാം വിവാഹ വാർഷിക ദിനത്തോട് അനുബന്ധിച്ചു ഒരു സന്തോഷ വാർത്ത നരേൻ പങ്കുവെച്ചിരുന്നു. വീണ്ടും അച്ഛനാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഭാര്യക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് രണ്ടാമത്തെ കുഞ്ഞു വരുന്നു എന്ന വിശേഷം നരേൻ കുറിച്ചത്. ഇരുവരുടെയും ജീവിതത്തിലെ ഒരു പ്രിയപ്പെട്ട ദിവസമാണിതെന്നും താരം പറയുന്നു. ഭാര്യക്കും മകൾക്കും ഒപ്പം ഉള്ള ചിത്രം പങ്കുവെച്ച നരേൻ പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് പങ്കുവെച്ചിരുന്നു. വിവാഹ വാർഷികദിനത്തിൽ തന്നെ ഇങ്ങനെ ഒരു സന്തോഷ വാർത്ത പങ്കുവെക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് താരം. വലിയ സന്തോഷത്തോടു കൂടിത്തന്നെ പ്രേക്ഷകരും ആശംസകൾ ഏകി.

ക്ലാസ്സ്‌മേറ്റ്സ് ആയിരുന്നില്ല താരത്തിന്റെ ആദ്യ ചിത്രം. ഫോർ ദി പീപ്പീൾ എന്ന ചിത്രത്തിലൂടെയാണ് നരേൻ സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. നരേന്റെ ജീവിതത്തിലെ ഇന്നും മറക്കാൻ കഴിയാത്ത കഥാപാത്രം എന്ന് പറയുന്നത് ക്ലാസ്സ്‌മെറ്റിലെ മുരളി തന്നെയാണ്. മുരളി എന്ന കഥാപാത്രത്തിന്റെ വേർപ്പാട് പ്രേക്ഷകരെ വരെ വേദനിപ്പിച്ച ഒന്നായിരുന്നു.

മിന്നാമിന്നികൂട്ടം എന്ന ചിത്രത്തിലൂടെ തന്റെ മലയാള സിനിമ മേഖലയിൽ ഉറപ്പിച്ചു. പൃത്വിരാജ് നരേൻ കോമ്പിനേഷൻ പ്രേഷകർക്കിടയിൽ ഏറെ പ്രിയപ്പെട്ടത് ആയി മാറി. റോബിൻ ഹുഡ്, അയാളും ഞാനും തമ്മിൽ, ആദം ജോൺ എന്നി ചിത്രങ്ങളിലൂടെ വീണ്ടും ഒന്നിച്ചു. ഇപ്പോൾ ഇതാ പുതിയ ഒരു സന്തോഷ വാർത്ത കൂടി അറിയിച്ചിരിക്കുകയാണ് താരം.

Comments are closed.