ശ്രീപത്മനാഭ സ്വാമീ ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ; ചിത്രങ്ങൾ വൈറൽ | Actor Mohanlal visits Trivandrum Sree padmanabhaswami temple
Actor Mohanlal visits Trivandrum Sree padmanabhaswami temple
Actor Mohanlal visits Trivandrum Sree padmanabhaswami temple : മലയാള സിനിമയിൽ നാലു പതിറ്റാണ്ട് നിറഞ്ഞുനിൽക്കുന്ന താരമാണ് മോഹൻലാൽ. പ്രേക്ഷകരുടെ പ്രിയപ്പെട്ട ലാലേട്ടൻ. അഭിനയ മികവിൽ ഇദ്ദേഹത്തെ കടത്തിവെട്ടാൻ എന്ന മലയാളക്കരയിൽ ആരുമില്ല. ഇദ്ദേഹത്തിന്റെ അഭിനയം വളരെയധികം തനിമയത്വമുള്ളതാണ്. രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ ഇദ്ദേഹം മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ ‘തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.1980, 90 ദശകങ്ങളിൽ അഭിനയിച്ച ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹൻലാൽ ശ്രദ്ധേയനായി മാറിയത്.
നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ സോളമൻ, നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ദാസൻ, തൂവാനത്തുമ്പികൾ എന്ന ചിത്രത്തിലെ ജയകൃഷ്ണൻ, മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ഡോക്ടടർ സണ്ണി, ചിത്രം എന്ന ചിത്രത്തിലെ വിഷ്ണു, ദശരഥം എന്ന ചിത്രത്തിലെ രാജീവ് മേനോൻ, കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ, ഭരതം എന്ന ചിത്രത്തിലെ ഗോപി, ദേവാസുരം എന്ന വേഷങ്ങളെല്ലാം എക്കാലത്തും മോഹൻലാൽ എന്ന അതുല്യ പ്രതിഭയെ വേറിട്ടു തന്നെ നിർത്തുന്നു.മോഹൻലാൽ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) ആയിരുന്നു.
ആദ്യചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് പ്രായം 20 വയസ്സു മാത്രമായിരുന്നു . ആ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു മോഹൻലാലിന്. ശങ്കർ ആയിരുന്നു മോഹൻലാലിന്റെ ആദ്യ ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രം സംവിധാനം ചെയ്തത് ആകട്ടെ ഫാസിലും.അവിടെനിന്നും ഇങ്ങോട്ട് മോഹൻലാലിന്റെ വളർച്ച ആരെയും ഞെട്ടിക്കും വിധത്തിലായിരുന്നു.ഇപ്പോഴിതാ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഒരു അപൂർവ സ്ഥാനമാണ് ഇദ്ദേഹത്തിനുള്ളത്. അതുകൊണ്ടുതന്നെ താരത്തെ സംബന്ധിക്കുന്ന ഓരോ വിശേഷങ്ങളും വൈറലാണ്. ഇപ്പോഴിതാ മോഹൻലാൽ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിയ വാർത്തയാണ് പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.
തിരുവനന്തപുരത്ത് തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് എത്തിയതാണ് താരം. പത്മനാഭസ്വാമി ക്ഷേത്രത്തിൽ തൊഴുത് പുറത്തിറങ്ങിയ മോഹൻലാലിനെ ക്ഷേത്ര ജീവനക്കാർ പൊന്നാടയിട്ടാണ് ആദരിച്ചത്. ജിത്തു ജോസഫിന്റെ സംവിധാനത്തിൽ എത്തുന്ന പുതിയ ചിത്രമായ നേരിന്റെ എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മോഹൻലാൽ തിരുവനന്തപുരത്ത് എത്തിയത്. താരത്തിന്റെതായി പുറത്തിറങ്ങാനുള്ള മലയിക്കോട്ടെ വാലിഭൻ എന്ന ചിത്രത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാനും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. Actor Mohanlal visits Trivandrum Sree padmanabhaswami temple
Comments are closed.