സിനിമ ലോകത്തിന് തീരാ നഷ്ടം… അഭിനയ പ്രതിഭ നടൻ കൊച്ചു പ്രേമൻ അന്തരിച്ചു.!! Actor Kochu Preman Passed Away Malayaam
Actor Kochu Preman Passed Away Malayaam: തിരുവനന്തപുരം : നടൻ കൊച്ചുപ്രേമൻ 68 അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് വീട്ടിൽ നിന്നും സ്വകാര്യ ആശുപത്രിയിൽ എത്തിക്കവെയാണ് അന്ത്യം. നാടകരംഗത്തിലൂടെ സിനിമയിലെത്തിയ അതുല്യ പ്രതിഭയായ കലാകാരനായിരുന്നു കൊച്ചുപ്രേമൻ.കെ.എസ്.പ്രേംകുമാർ എന്നതാണ് പൂർണ നാമം 1979ൽ റിലീസായ ഏഴു നിറങ്ങൾ എന്ന സിനിമയാണ് കൊച്ചുപ്രേമന്റെ ആദ്യ മലയാള സിനിമ. പിന്നീട് 1997ൽ രാജസേനന്റെ ദില്ലിവാല രാജകുമാരനിലും അഭിനയിച്ചു. കൊച്ചുപ്രേമൻ രാജസേനനൊപ്പം എട്ടു സിനിമകൾ ചെയ്തീറ്റുണ്ട് . സംവിധായകൻ സത്യൻ അന്തിക്കാടിന്റെ 1997ൽ റിലീസായ ഇരട്ടക്കുട്ടികളുടെ
അച്ഛൻ എന്ന സിനിമയിൽ ശ്രദ്ധേയമായൊരു കഥാപാത്രം കൊച്ചുപ്രേമനെ തേടിയെത്തിയിരുന്നു. കോമഡി റോളുകൾ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താൻ എന്ന് താരം തെളിയിച്ചിരുന്നു. 1997ൽ റിലീസായ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ് കോമഡി നടൻ എന്ന പേരിൽ നിന്നും കൊച്ചുപ്രേമൻ വിമോചിതനായത്. ജയരാജ് സംവിധാനം ചെയ്ത് 2003ൽ റിലീസായ തിളക്കം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടത്തിൽ പിന്നെ മലയാള സിനിമയിലെ തിരക്കുള്ള നടനായി കൊച്ചുപ്രേമൻ മാറി. രഞ്ജിത്ത് സംവിധാനം ചെയ്ത് 2016ൽ റിലീസായ ലീല എന്ന ചിത്രത്തിൽ കൊച്ചുപ്രേമൻ അവതരിപ്പിച്ച കഥാപാത്രം ഒരുപാട് വിമർശനങ്ങൾക്കിടയാക്കിയിരുന്നു .

പക്ഷേ ആ വിമർശനങ്ങളെ താരം കണ്ടത് അദ്ദേഹത്തിലെ നടന് പ്രേക്ഷകർ നൽകിയ അംഗീകാരമായിട്ടാണ്. കൊച്ചുപ്രേമനെ തളർത്താൻ ഒരു വിമർശനങ്ങൾക്കും സാധിച്ചിരുന്നില്ല. മലയാള സിനിമയിലിതു വരെ 250 ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. സിനിമ കൂടാതെ ടെലിസീരിയലുകളിലും താരം സജീവമാണ്. തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനായി 1955 ജൂൺ ഒന്നിനാണ് താരത്തിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്കൂളിൽ പൂർത്തിയാക്കിയ കൊച്ചുപ്രേമൻ തിരുവനന്തപുരം എം.ജി.
കോളേജിൽ നിന്നാണ് ബിരുദം നേടി. സിനിമ- സീരിയൽ നടി ഗിരിജ പ്രേമൻ ആണ്താരത്തിന്റെ ഭാര്യ. മകൻ- ഹരികൃഷ്ണൻ ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ആദ്യമായൊരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. അത് വിജയകരമായതിനെ തുടർന്ന് ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും താരം രചിച്ചു. ആകാശവാണിയിലെ ഇതളുകൾ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങൾ സംപ്രേക്ഷണം ചെയ്തിരുന്നത്.സ്കൂൾ പഠനത്തിനു ശേഷമായിരുന്നു നാടകത്തെ ഗൗരവമായി കാണാൻ തുടങ്ങിയത്. നാടകങ്ങളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന കലാകാരന്നാണ് ഇന്ന് നമ്മോട് വിടപറഞ്ഞത്

Comments are closed.