നടൻ ജോയ് മാത്യുവിന്റെ മകൾ വിവാഹിതയായി..! താര സമ്പന്നമായി വിവാഹചടങ്ങ്, പള്ളിയിലേക്ക് മകളെ കൈപിടിച്ച് കയറ്റി നടൻ….| Actor Joy Mathew Daughter Anna Got Married Malayalam

Actor Joy Mathew Daughter Anna Got Married Malayalam: തിരക്കഥാകൃത്തും സംവിധായകനും നടനും ആയ ജോയ് മാത്യുവിന്‍റെ മകള്‍ ആന്‍ എസ്തര്‍ വിവാഹിതയായി.എഡ്വിനാണ് എസ്തറിനെ ജീവിത പങ്കാളി ആക്കിയത്. പള്ളിയിൽ വച്ച് വളരെ ലളിതമായി നടത്തിയ ചടങ്ങില്‍ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കളും മാത്രമാണ് ക്ഷണിച്ചിരുന്നത്. തുടര്‍ന്ന് നടന്ന റിസപ്ഷനില്‍ സിനിമ രംഗത്തെ നിരവധി പ്രമുഖരും പങ്കെടുത്തു. താരത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ വീഡിയോ ആണ്

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തന്റെ മകളെ കൈപിടിച്ച് പള്ളിയിലേക്ക് കൊണ്ടു പോകുന്ന ജോയ് മാത്യുവിനെ വീഡിയോയിൽ കാണാം.മലയാള സിനിമയിലെ പ്രമുഖ നടൻമാർ ആയ ലാല്‍, രണ്‍ജി പണിക്കര്‍, സിദ്ദിഖ്, ഇന്ദ്രന്‍സ് തുടങ്ങിയവര്രും ചടങ്ങിൽ എത്തിയിരുന്നു. ദുബായിൽ ഒരു ഇലക്ട്രോണിക്‌സ് കമ്പനി സേയിൽസ് മേധാവി ആയിരുന്ന സരിതയെയാണ് ഇദ്ദേഹം വിവാഹം ചെയ്തത്.

മാത്യു, ആന്‍, താനിയ എന്നിങ്ങനെ മൂന്ന് മക്കളാണ് ഈ ദമ്പത്തികൾക്ക് ഉള്ളത്. തന്റെ മൂത്ത മകന്‍ മാത്യു ജോയ്‍യുടെ വിവാഹം 2019 ല്‍ ആണ് കഴിഞ്ഞത്.ജോണ്‍ എബ്രഹാമിന്‍റെ അമ്മ അറിയാനിലെ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച്‌ ഏകദേശം രണ്ടര പതിറ്റാണ്ടിനു ശേഷം രചനയും സംവിധാനവും നിര്‍വ്വഹിച്ച ഷട്ടറിലൂടെ ആണ് ജോയ് മാത്യു സിനിമ മേഖലയിലേക്ക് തിരിച്ച് എത്തിയത്. പിന്നീട് അങ്ങോട്ട് നടനായും തിരക്കഥാകൃത്തായും

സിനിമ മേഖലയിൽ തിളങ്ങി നിൽക്കുകയാണ് താരം. ജോയ് മാത്യുവിന്‍റേതായി അവസാനം പുറത്തെത്തിയ ചിത്രം സുരാജ് വെഞ്ഞാറമൂട് നായകനായ ഹെവന്‍ ആണ്. രാമസിംഹന്‍ അബൂബക്കറിന്‍റെ 1921 പുഴ മുതല്‍ പുഴ വരെ ആണ് അദ്ദേഹത്തിന്‍റേതായി വരാനിരിക്കുന്ന അടുത്ത് ചിത്രം. ടിനു പാപ്പച്ചന്‍ സംവിധാനത്തിൽ കുഞ്ചാക്കോ ബോബനെ നായകനാക്കി ചെയ്യുന്ന പുതിയ ചിത്രം ചാവേറിന് തിരക്കഥ ഒരുക്കിയതും ജോയ് മാത്യു ആണ്.

Rate this post

Comments are closed.