എങ്ങനെയാണ് നമ്മുടെ പ്രിയ നടന്മാർ അവരുടെ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത്.!! നടൻ ജയറാം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ കാണാം.!! Actor Jayaram Workout Video Goes Viral Malayalam
Actor Jayaram Workout Video Goes Viral Malayalam: മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് ജയറാം. മിമിക്രി ലോകം മലയാള സിനിമക്ക് സംഭാവന ചെയ്ത പ്രതിഭകളിൽ പ്രധാനിയാണ് ഇദ്ദേഹം. സിനിമയിലേക്ക് വരുന്നതിന് മുമ്പ് തന്നെ മിമിക്രിയിൽ സംസ്ഥാന അവർഡുകൾ സ്വന്തമാക്കിയിട്ടുണ്ട് നടൻ ജയറാം. അറുപത്തിയഞ്ചാം വയസ്സിലും വളരെ ഹെൽത്തിയും ഫിറ്റും ആയ ഒരു ശരീരത്തിന് ഉടമ കൂടിയാണ് താരം.
സാമൂഹിക മാധ്യമങ്ങളിൽ തന്റെ വിശേഷങ്ങളൊക്കെ പങ്ക് വെക്കാറുള്ള നടൻ രണ്ട് ദിവസം മുമ്പ് ഷെയർ ചെയ്ത് ഒരു ഷോർട്ട് വീഡിയോ പ്രേക്ഷകരെല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്. വിഡിയോയിൽ കറുത്ത നിറത്തിലുള്ള ഷർട്ടും മഞ്ഞ ഷോർട്സും ഷുവും കയ്യിൽ ഗ്ലൗസുമൊക്ക ധരിച്ചു വർക്ക് ഔട്ട് ചെയ്യുകയാണ് മലയാളികളുടെ പ്രിയ താരം.

ഈ പ്രായത്തിലും എങ്ങനെ ശരീര സൗന്ദര്യവും ആരോഗ്യവും കാത്ത് സൂക്ഷിക്കുന്നു എന്ന ചോദ്യങ്ങൾക്ക് ഉത്തരമാണ് ഈ വീഡിയോ. താരത്തിന്റെ റിലീസിനൊരുങ്ങുന്ന ‘ പൊന്നിയിൻ സെൽവൻ പാർട്ട് 1’ എന്ന സിനിമക്ക് വേണ്ടി താരം തന്റെ ശരീര ഭാരം വർധിപ്പിച്ചിരുന്നു. ഇതിന് മുമ്പും പല സിനിമകൾക്ക് വേണ്ടി താരം തന്റെ ശരീര ഭാരം കുറക്കുകയും കൂട്ടുകയും ചെയ്തിരുന്നു. ഇപ്പോൾ സിനിമക്ക് വേണ്ടി കൂട്ടിയ ഭാരം ഇല്ലാതാക്കുകയാണ് നടൻ.
താരത്തിന്റെ വീഡിയോക്ക് താഴെ നിരവധി കമെന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതുപോലെതന്നെ ധാരാളം പേർ ഈ സമയം കൊണ്ട് വീഡിയോ കാണുകയും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.ഇദ്ദേഹത്തിന്റെ വർക്ഔട് യുവജനങ്ങൾക്കും പ്രായമായവർക്കും എല്ലാം ഒരുപോലെ പ്രചോദനമാണ്. പൊന്നിയിൻ സെൽവൻ പാർട്ട് 1 സെപ്റ്റംബർ 30 ന് റിലീസ് ആവുന്നതാണ്
Comments are closed.