പൊന്നിയിൽ സെൽവനി”ലെ ആഴ്വാർകടിയൻ നമ്പിക്ക് ശബ്ദ സന്ദേശം അയച്ച് അനന്തപത്മനാഭൻ; അഭിനന്ദനങ്ങൾക്കും ആശിർവാദത്തിനും നന്ദി പറഞ്ഞ് നടൻ ജയറാം.!! Actor Jayaram Latest Post Goes Viral

മലയാളി പ്രേക്ഷകർ ഹൃദയത്തിൽ ഏറ്റിയ നടനാണ് ജയറാം. ജയറാമിന്റെ ഓരോ ചിത്രങ്ങളെയും ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഒരു ആക്ഷൻ ഹീറോ റൊമാന്റിക് ഹീറോയോ അല്ല ജയറാം. ഏതൊരു വേഷം ലഭിച്ചാലും അതിനെ അതിന്റേതായ രീതിയിൽ മനോഹരമാക്കി ചെയ്യുന്നു. അതുതന്നെയാണ് ജയറാം എന്ന വ്യക്തിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷാ ചിത്രങ്ങളിൽ എല്ലാം തന്റെ കഴിവ് തെളിയിക്കാൻ ജയറാമിന് സാധിച്ചിട്ടുണ്ട്. ഈ കാലത്തിനിടയ്ക്ക് 200ലധികം ചിത്രങ്ങളിലാണ് വേഷമിട്ടത്. പത്മശ്രീ അവാർഡ് നേടിയിട്ടുണ്ട്. 1988 മുതലാണ് സിനിമ ലോകത്ത് താരം സജീവമാകാൻ തുടങ്ങിയത്. പത്മരാജൻ സംവിധാനം ചെയ്ത ആഭരണം എന്ന സിനിമയാണ് ആദ്യത്തെ ജയറാം ചിത്രം.

പിന്നീട് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ശുഭയാത്ര, സന്ദേശം,തൂവൽ കൊട്ടാരം, കൃഷ്ണഗുഡിയിൽ ഒരു പ്രണയതീരത്ത്, സമ്മർ ഇൻ ബദ്ലഹേം,വീണ്ടും ചില വീട്ടുകാര്യങ്ങൾ, വൺ മാൻ ഷോ,മനസ്സിനക്കരെ എന്നിങ്ങനെ ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ. സിനിമ മേഖലയിൽ തന്നെ അക്കാലത്ത് തെളിഞ്ഞുനിന്നിരുന്ന പാർവതിയാണ് ജയറാമിന്റെ ഭാര്യ. 1992 ലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹശേഷം പാർവതി സിനിമാരംഗത്ത് അത്രതന്നെ സജീവമല്ല. ജയറാമിന് രണ്ട് മക്കളാണ് കാളിദാസ് ജയറാമും, മാളവിക ജയറാമും. ജയറാമിനെ സംബന്ധിച്ചിടത്തോളം തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം 35 വർഷങ്ങൾക്കിപ്പുറം സ്വന്തമാക്കിയിരിക്കുകയാണ്. മണി രത്നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവൻ ഭാഗം ഒന്നിലെ പ്രധാന കഥാപാത്രമായി വേഷമിട്ടിരിക്കുകയാണ്.

ചാരനും കൗശലക്കാരനും ആണ് ഈ കഥാപാത്രം. പൊന്നിയൻ സെൽവൻ ബ്രഹ്മാണ്ഡ ചിത്രമാണ് .ഏകദേശം 500 കോടിയോളം രൂപ മുതൽമുടക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയുടെ മ്യൂസിക് ചെയ്തിരിക്കുന്നത് എ ആർ റഹ്മാൻ ആണ്. ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് സോഷ്യൽ മീഡിയ നിറയുന്നത്. ഏഷ്യാനെറ്റ് അസോസിയേറ്റ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അനന്തപത്മനാഭൻ ജയറാമിന് അയച്ച ശബ്ദ സന്ദേശവും തിരിച്ച് ജയറാം പറഞ്ഞ് മറുപടിയും ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. പൊന്നിയിൽ സെൽവനി”ലെ ആഴ്വാർകടിയൻ നമ്പി എന്ന കഥാപാത്രമാണ് ജയറാം അവതരിപ്പിച്ചത്. അനന്തപത്മനാഭൻ ജയറാമിനെ അഭിനന്ദിക്കുകയാണ്. ആ കഥാപാത്രത്തിന്റെ വേഷപ്പകർച്ചയും അതിനായി നൽകിയ ഡെഡിക്കേഷനും വളരെ മികച്ചത് തന്നെയാണെന്നാണ് പറയുന്നത്.

ഇതിനു മറുപടിയായി ജയറാം പറയുന്നു തീർച്ചയായും വളരെയധികം ഒരുങ്ങി തന്നെയാണ് ഓരോ ഷോട്ടുകളും ചെയ്തത് എന്നും ഇനിയും സെക്കൻഡ് ഭാഗത്ത് വളരെ മനോഹരമാക്കുമെന്നുമാണ് പറയുന്നത്. പങ്കുവെച്ച ശബ്ദ സന്ദേശത്തിന് മുകളിലായി അനന്തപത്മനാഭന്റെ അച്ഛന്റെ ഫോട്ടോയ്ക്ക് മുന്നിൽ വെച്ച് വിവാഹത്തിനു മുൻപ് പാർവതിയും ജയറാമും മോതിരം മാറുന്നതിന്റെ മറ്റൊരു ദൃശ്യം കൂടി പങ്കുവെച്ചിട്ടുണ്ട്. ജയറാം ശബ്ദ സന്ദേശത്തിൽ പറയുന്നു അച്ഛൻ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായും അദ്ദേഹം വളരെയധികം സന്തോഷിക്കുമെന്ന്. സിനിമയിലേക്ക് കൈപിടിച്ചു കയറ്റിയ വ്യക്തി എന്ന നിലയിൽ അദ്ദേഹം തീർച്ചയായും ഇപ്പോൾ വളരെയധികം സന്തോഷിക്കുന്നു ഉണ്ടാകും എന്നും ജയറാമിന്റെ ശബ്ദ സന്ദേശത്തിൽ നിന്നും വ്യക്തമാണ്.

Comments are closed.