ഹരീഷ് പേരടിയുടെ മകൻ വിവാഹിതനാകുന്നു… വിവാഹം അടുത്തവർഷം മെയ് 27 ന്.!! Actor Hareesh Peradi Son Marriage Malayalam

Actor Hareesh Peradi Son Marriage Malayalam: നിരവധി മലയാളം തമിഴ് തെലുങ്ക് പരമ്പരകളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും പ്രേക്ഷകർക്കും മുൻപിൽ എത്തിയ താരമാണ് ഹരീഷ് പേരടി. വ്യത്യസ്തതയാർന്ന അഭിനയമാണ് താരത്തിന്റെത് അതുകൊണ്ടുതന്നെ പെട്ടെന്ന് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. നരസിംഹം,ദേ ഇങ്ങോട്ട് നോക്കിയേ, ആയിരത്തിൽ ഒരുവൻ, റെഡ് ചില്ലിസ്,ലെഫ്റ്റ് ആൻഡ് റൈറ്റ്,വർഷം, ലൈഫ് ഓഫ് ജോസൂട്ടി, ലോഹം,പുലിമുരുകൻ,ഒരു മെക്സിക്കൻ അപാരത, തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ഏതൊരു കാര്യത്തോടുമുള്ള തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുന്ന വ്യക്തി ആയതുകൊണ്ട്

തന്നെ നിരവധി വിമർശകർ ഹരീഷ് പേരടിക്കുണ്ട്. താരത്തെ സംബന്ധിച്ച് പുതിയ ചില വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്. ഹരീഷ് പേരടിയുടെ മൂത്തമകൻ വിഷ്ണു പേരടി വിവാഹിതനാകുന്നു എന്നതാണ് വാർത്ത. നാരായണൻകുട്ടി ഉഷ ദമ്പതിമാരുടെ ഏക മകൾ നയനയാണ് വിഷ്ണുവിന്റെ വധു. കഴിഞ്ഞദിവസം കലൂർ ഐഎംഎ ഹാളിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തത്. കറുപ്പും വെളുപ്പും നിറത്തിലുള്ള വസ്ത്രങ്ങളാണ് വരനും വധുവും ചടങ്ങിൽ പങ്കെടുത്തത്.

വലിയ ആഡംബരങ്ങൾ ഒന്നും തന്നെ വധു അണിഞ്ഞിട്ടില്ല. ആരാധകർക്കായി ഹരീഷ് പേരടി പങ്കുവെച്ച് ഈ വിവാഹ ആശംസ പോസ്റ്റിൽ അദ്ദേഹം ഇങ്ങനെ കുറിച്ചിട്ടുണ്ട്”പ്രാർത്ഥിക്കാൻ നിങ്ങൾ ഉള്ളതുകൊണ്ട് എല്ലാം ഭംഗിയായി നടന്നു. സ്നേഹം സന്തോഷം നന്ദി.” വിവാഹ ആഘോഷങ്ങളെല്ലാം പൊടിപൊടിച്ചു എന്ന് തന്നെയാണ് അദ്ദേഹം ആരാധകർക്കായി ഷെയർ ചെയ്തിട്ടുള്ള പോസ്റ്റുകൾ കാണുമ്പോൾ മനസ്സിലാകുന്നത്. അടുത്തവർഷം മെയ് 27 നാണ് ഇരുവരും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരിക്കുന്നത്.

ഹരീഷ് പേരടിയുടെ ഇളയ മകനാണ് വൈദിപേരടി,ഇദ്ദേഹം സിനിമയിലേക്ക് ചുവടുവെച്ചു കഴിഞ്ഞു. ഹരീഷ് പേരടിയുടെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് വളരെയധികം താല്പര്യമാണ്. അതുകൊണ്ടുതന്നെ താരം സോഷ്യൽ മീഡിയകളിലൂടെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുത്തൻ സിനിമകൾക്കും വിശേഷങ്ങൾക്കുമായി കാത്തിരിക്കുകയാണ് ആരാധകരും. നിരവധി ആരാധകരാണ് മകന്റെ വിവാഹത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.

Rate this post

Comments are closed.