“ജനിച്ച് 15 ദിവസം കഴിഞ്ഞ് ആ മകള്‍ പോയി, ആ നഷ്ടപ്പെട്ടതിന്റെ വേദന ഒരുകാലത്തും മാറില്ല.. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ഗിന്നസ് പക്രു കുടുംബസമേതം.!! actor Ginnus pakru about his happy sad moment in life

പക്രു എന്ന പേര് മലയാള സിനിമയ്‌ക്കൊപ്പം ചേർത്ത് വെച്ചിട്ട് ഒരുപാട് വർഷങ്ങൾ കടന്നുപോയി. അന്നും ഇന്നും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു. നടന്‍ എന്നതിലുപരി സംവിധായകന്‍ കൂടിയായി മാറിയ താരം കലാരംഗത്തു തന്നെ എല്ലാവര്‍ക്കും മാതൃകയാണ്. തന്റെ കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രമാണ് പരിമിതികളില്‍ നിന്നും ലോകം അറിയപ്പെടുന്ന നിലയിലേക്ക് എത്താന്‍ പക്രുവിന് സാധിച്ചത്. ഇപ്പോഴിതാ കുടുംബസമേതം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ് താരം.

ഭാര്യ ഗായത്രിയുടെയും മകള്‍ ദീപ്ത കീര്‍ത്തിയുടെയും കൂടെ യൂട്യൂബ് ചാനലില്‍ പുതിയ വീഡിയോയുമായിട്ടാണ് നടന്‍ ആരാധകർക്ക് മുന്നിൽ എത്തിയത്. സ്വന്തമായി യൂട്യൂബ് ചാനല്‍ ആരംഭിച്ചത് മുതല്‍ ക്യു ആന്‍ഡ് എ വീഡിയോ ചെയ്യണമെന്നുള്ള ആവശ്യം ഒരുപാട് ആരാധകരുടെ ഭാഗത്തുനിന്ന് ഉയര്‍ന്ന് വന്നിരുന്നു. പലപ്പോഴും ഓരോ ചോദ്യങ്ങള്‍ക്കും മറുപടി പറയണമെന്ന് വിചാരിച്ചിരുന്നെങ്കിലും അത് നടന്നില്ല. അങ്ങനെയാണ് കുടുംബസമേതം താന്‍ എത്തിയതെന്നും പക്രു തന്റെ വീഡിയോയിൽ പറയുന്നു.

ആരാധകരുടെ ഓരോ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടികള്‍ നല്‍കിയതിനൊപ്പം തന്റെ ജീവിതത്തിലെ വളരെ നിര്‍ണായകമായ സന്ദര്‍ഭങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തു. പക്രുവിന്റെയും ഗായത്രിയുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷവും സങ്കടവും നിറഞ്ഞ നിമിഷങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്. ‘കല്യാണം കഴിഞ്ഞതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് വലിയൊരു സന്തോഷ വാര്‍ത്ത ഉണ്ടാവുന്നത്. ഞങ്ങള്‍ക്കൊരു മകളുണ്ടായി എന്നതാണ് അത്.

ഞങ്ങള്‍ രണ്ടാളെയും സംബന്ധിച്ച് അത് വലിയ സന്തോഷം കിട്ടിയ കാര്യം ആയിരുന്നു. പക്ഷേ ഈ ചോദ്യം പോലെ തന്നെ ആ മകളെ നഷ്ടപ്പെട്ടു എന്നതാണ് ഏറ്റവും വേദനയുണ്ടായ കാര്യം. ജനിച്ച് 15 ദിവസം കഴിഞ്ഞ് ആ മകള്‍ പോയി. ആ അവസ്ഥയെ ഞങ്ങളങ്ങ് തരണം ചെയ്തു. അതൊക്കെ എങ്ങനെയാണെന്ന് ഇപ്പോഴും ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല എന്നുമായിരുന്നു പക്രു പറഞ്ഞത്. ആ നഷ്ടപ്പെട്ടതിന്റെ വേദന ഒരുകാലത്തും മാറില്ലെന്നും താരം പറയുന്നു. ഒട്ടുമിക്ക പ്രേക്ഷകരുടെയും ചോദ്യങ്ങൾക്ക് മറുപടി നൽകി കൊണ്ടാണ് വീഡിയോ അവസാനിക്കുന്നതും.

Rate this post

Comments are closed.