ഉണ്ണിയേട്ടനും ബാസന്തിയും വീണ്ടും.!! ചിത്രം പങ്കുവെച്ച് നിത്യ ദാസ്.!! Actor Dileep And Nithyadas Latest Photos

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി എത്തിയ താരമാണ് നിത്യാദാസ്. പിന്നീട് നിഷ്‌കളങ്ക ചിരിയും തനി നാടന്‍ അഭിനയവും മൂലം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി നിത്യ മാറി. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും സജീവസാന്നിധ്യം ആയിരിക്കുകയാണ്. തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പുതിയൊരു ചിത്രവുമായെത്തിയിരിക്കുകയാണ് താരം.

ഈ പറക്കും തളിക എന്ന ചിത്രത്തിലെ പാട്ടിനൊപ്പം ദിലീപുമൊത്തുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നിത്യാദാസ്. ഉണ്ണിയേട്ടനും ബാസന്തിയും, ഉണ്ണിയേട്ടന്റെ സ്വന്തം ബാസന്തി, ‘ഈ പറക്കും തളിക’2 ഉണ്ടോ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിനു താഴെ വന്നു കൊണ്ടിരിക്കുന്നത്. മകള്‍ നൈനയ്ക്ക് ഒപ്പമുള്ള ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോകളിലൂടെയാണ് നിത്യ സോഷ്യല്‍ മീഡിയില്‍ സജീവമാകുന്നത്.

ആദ്യം ഡാന്‍സ് വീഡിയോയില്‍ എത്തിയ സമയത്ത് ഇവര്‍ അമ്മയും മകളുമാണോ അതോ ചേച്ചിയും അനിയത്തിയുമാണോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നു വന്നത്. പിന്നീട് മക്കളാണെന്ന് അറിഞ്ഞപ്പോള്‍ നിത്യയ്ക്ക് അന്നും ഇന്നും യാതൊരു മാറ്റവും വന്നിട്ടില്ലെന്നും മകള്‍ മാത്രമാണ് വളരുന്നതെന്നും ആരാധകര്‍ പറഞ്ഞിരുന്നു.

മകള്‍ നൈനയ്ക്ക് ഒപ്പമുള്ള വീഡിയോകള്‍ താരം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന മിക്ക വീഡിയോകളും വൈറലാകാറുണ്ട്. അമ്മയെ പോലെ തന്നെയാണ് മകള്‍ നൈന ജംവാലും. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലും സജീവതാരമാണ് താരം. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ നിത്യാ ദാസ് മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്.

Comments are closed.