ഞങ്ങളുടെ അച്ഛനും അമ്മയും സൂപ്പർസ്റ്റാറുകൾ.! ഞങ്ങളെയും നിങ്ങൾക്ക് അറിയാം; ആരാണെന്ന് പറയാമോ..? Actor Childhood Images Goes Viral Malayalam
Actor Childhood Images Goes Viral Malayalam: മലയാള സിനിമയിൽ ഇന്ന് നിരവധി താരപുത്രന്മാരും താരപുത്രികളും ബിഗ് സ്ക്രീനിലേക്ക് കടന്നു വരുന്നുണ്ട്. തങ്ങളുടെ അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് പലരും സിനിമയിൽ എത്തുന്നുണ്ടെങ്കിലും, എല്ലാവർക്കും മലയാള സിനിമയിൽ തിളങ്ങാൻ ആയിട്ടില്ല എന്നത് ഒരു വസ്തുതയാണ്. മറ്റു സിനിമ ഇൻഡസ്ട്രികളിൽ നിന്ന് വ്യത്യസ്തമായി, കഴിവുണ്ടെങ്കിൽ മാത്രമേ മലയാളികൾ അംഗീകരിക്കും എന്നതിനാൽ തന്നെ കഴിവുള്ള താരപുത്രന്മാരും താരപുത്രിമാരും മാത്രമേ മലയാള സിനിമയിൽ എന്നും നിലനിൽക്കാറുള്ളൂ.
ഇത്തരത്തിൽ മലയാള സിനിമയിൽ ഇന്ന് സജീവമായി നിൽക്കുന്ന ഒരു താര പുത്രന്റെയും അദ്ദേഹത്തിന്റെ സഹോദരിയുടെയും ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നടന്റെയും നടിയുടെയും മക്കളാണ് ഇവർ. മകൻ മലയാളം, തമിഴ് തുടങ്ങിയ സിനിമ ഇൻഡസ്ട്രികളിലെല്ലാം സജീവമായിട്ടുണ്ടെങ്കിലും, മകൾ ഇപ്പോഴും സിനിമാരംഗത്തേക്ക് കാലെടുത്തുവെക്കുന്നതേയുള്ളൂ. തീർച്ചയായും ഈ രണ്ടുപേർ ആരാണെന്ന് നിങ്ങൾക്ക് ഇപ്പോൾ തന്നെ മനസ്സിലായിട്ടുണ്ടാകും.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടൻ ജയറാമിന്റെയും നടി പാർവതിയുടെയും മക്കളായ കാളിദാസ് ജയറാമിന്റെയും മാളവിക ജയറാമിന്റെയും ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവച്ചിരിക്കുന്നത്. കാളിദാസ് ജയറാം ബാലതാരമായി നിരവധി മലയാള സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ‘എന്റെ വീട് അപ്പുവിന്റെയും’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ്, ദേശീയ അവാർഡ് എന്നിവ കാളിദാസ് ജയറാം സ്വന്തമാക്കിയിരുന്നു. പിന്നീട് വളരെ നാളത്തെ ഇടവേളയ്ക്കു ശേഷം ‘പൂമരം’ എന്ന ചിത്രത്തിലൂടെ കാളിദാസ് ജയറാം നായക വേഷത്തിൽ സിനിമയിൽ തിരിച്ചെത്തുകയും ചെയ്തു.
മാളവിക ജയറാം ഇതുവരെ സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും, ചക്കി മലയാളികൾക്ക് സുപരിചിതയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ചക്കി എന്ന് വിളിക്കുന്ന മാളവിക ജയറാം മോഡലിംഗ് രംഗത്ത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ചില പരസ്യ ചിത്രങ്ങളിലും മാളവിക ജയറാം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ താരം തന്റെ സിനിമ അരങ്ങേറ്റത്തിനായി തയ്യാറെടുക്കുകയാണ്. അതേസമയം, ജയറാമിനെ പോലെ തന്നെ കാളിദാസ് ജയറാമും പ്രേക്ഷകരുടെ ഹൃദയത്തിൽ ഒരു സ്ഥാനം കണ്ടെത്തിക്കഴിഞ്ഞു.

Comments are closed.