തെന്നിന്ത്യൻ സിനിമയുടെ ജനപ്രിയ നടൻ.!! ഈ ബോക്സർ ആരാണെന്ന് മനസ്സിലായോ.!! Actor Childhood Image Goes Viral

ഇന്ത്യൻ സിനിമ ആരാധകർ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു നായക നടന്റെ കൗമാരക്കാലത്തെ ചിത്രമാണ് ഇവിടെ പങ്കുവെക്കുന്നത്. ഈ നടൻ ആരാണെന്നതിൽ അധികം സസ്പെൻസ് വെക്കുന്നില്ല, ഇദ്ദേഹത്തിന്റെ പേര് കെന്നഡി ജോൺ വിക്ടർ. സിനിമകളിൽ വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്ത്, ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി പേരെടുത്ത താരമാണ് കെന്നഡി ജോൺ വിക്ടർ. ഈ താരത്തെ ഇപ്പോഴും നിങ്ങൾക്ക് മനസ്സിലായില്ലേ?

പലപ്പോഴും നമുക്ക് ഏറെ പ്രിയപ്പെട്ട നടന്മാർ ആണെങ്കിൽ പോലും, അവരുടെ ചൈൽഡ്ഹുഡ് ചിത്രങ്ങൾ കാണുമ്പോൾ, അത് ആരാണെന്ന് എളുപ്പത്തിൽ മനസ്സിലായിക്കൊള്ളണമെന്നില്ല. അതിന്റെ പ്രധാന കാരണം, സിനിമകളിൽ തിളങ്ങുന്നതിനൊപ്പം കാലഘട്ടങ്ങൾക്കനുസരിച്ച് താരങ്ങൾക്ക് വരുന്ന രൂപമാറ്റം തന്നെയാണ്. എന്നാൽ, 30 വർഷത്തിലധികമായി സിനിമകളിൽ സജീവമായി തുടരുന്ന ഈ നടന്റെ യഥാർത്ഥ പേര് പറഞ്ഞാൽ ചിലപ്പോൾ ഒരുപാട് പേർക്ക് മനസ്സിലായിക്കൊള്ളണം എന്നില്ല.

ആരാധകർ സ്നേഹത്തോടെ ‘ചിയാൻ’ എന്ന് കൂട്ടി വിളിക്കുന്ന തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ ഇഷ്ട നായകൻ വിക്രമിന്റെ കൗമാരക്കാലത്തെ ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. കെന്നഡി ജോൺ വിക്ടർ എന്നാണ് വിക്രമിന്റെ യഥാർത്ഥ നാമം. 1990-ൽ പുറത്തിറങ്ങിയ ‘എൻ കാതൽ കണ്മണി’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിക്രം സിനിമ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കുറച്ച് തമിഴ് ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും, ‘ധ്രുവം’, ‘മാഫിയ’, ‘സൈന്യം’, ‘ഇന്ത്രപ്രസ്ഥം’ തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ വിക്രം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

എന്നാൽ, 1999-ൽ പുറത്തിറങ്ങിയ ‘സേതു’ എന്ന തമിഴ് ചിത്രമാണ് വിക്രമിന്റെ കരിയറിൽ ആദ്യ ബ്രേക്ക് നൽകിയത്. പിന്നീട്, ജെമിനി, ദൂൽ, സാമി, അന്ന്യൻ, രാവണൻ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ വിക്രം ഇന്ത്യൻ സിനിമ പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടിരുന്നു. 2003-ൽ പുറത്തിറങ്ങിയ ‘പിത്തമകൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡും വിക്രമിന് ലഭിച്ചിട്ടുണ്ട്. ‘പിത്തമകൻ’, ‘രാവണൻ’ എന്നീ ചിത്രങ്ങൾക്ക് മികച്ച നടനുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് സ്വന്തമാക്കിയ വിക്രമിന്, സേതുവിലെ അഭിനയത്തിന് തമിഴ്നാട് സംസ്ഥാന സ്പെഷ്യൽ ജൂറി അവാർഡും നൽകിയിരുന്നു. 

Comments are closed.