നടൻ, ഗായകൻ എന്നീ തലങ്ങളിൽ തിളങ്ങിനിൽക്കുന്ന ഈ കുട്ടി ആരെന്ന് മനസ്സിലായോ.!! Actor Childhood Image Goes Viral Malayalam

Actor Childhood Image Goes Viral Malayalam: ഇന്ത്യൻ സിനിമയിലെ നടി നടന്മാരുടെ ബാല്യകാല ചിത്രങ്ങൾ ഇന്ന് ഇന്റർനെറ്റ് ലോകത്ത് തരംഗമായിക്കൊണ്ടിരിക്കുന്ന ഒന്നാണ്. തങ്ങളുടെ പ്രിയ താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ കാണാനുള്ള ആരാധകരുടെ ഇഷ്ടവും ആഗ്രഹവുമാണ്, ഈ സെലിബ്രിറ്റി ചൈൽഡ്ഹുഡ് ചിത്രങ്ങളെ വൈറൽ ആക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി തുടങ്ങി വ്യത്യസ്ത ഭാഷകളിൽ നിന്നുള്ള ജനപ്രിയ അഭിനേതാക്കളുടെ അപൂർവ്വമായ ബാല്യകാല ചിത്രങ്ങൾ ഇന്ന് ദൈനംദിനം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

അഭിനേതാക്കൾ പിന്നീട് സംവിധാന സംരംഭങ്ങളിലേക്കും നിർമ്മാണ സംരംഭങ്ങളിലേക്കും കടക്കുന്നത് ഇപ്പോൾ ഒരു പതിവ് കാഴ്ചയാണ്. എന്നാൽ ഒരു സിനിമ മേഖലയിൽ അഭിനേതാവായും ഗായകനായും പേരെടുത്ത നടന്മാർ വളരെ ചുരുക്കം ചിലർ മാത്രമാണ് ഉള്ളത്. ഇത്തരത്തിൽ, മറ്റുള്ള നടന്മാരിൽ നിന്ന് വളരെ വ്യത്യസ്തനായ ഒരു തമിഴ് നടന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. ഇദ്ദേഹം ഒരുപാട് സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുള്ളതിനാൽ തന്നെ ഈ മുഖം പലർക്കും പരിചിതമായിരിക്കും.

തമിഴ് സിനിമകളിൽ നായകനായും, ഗായകനായും തിളങ്ങിനിൽക്കുന്ന ആരാധകർ സിമ്പു എന്ന് സ്നേഹത്തോടെ വിളിക്കുന്ന സിലംബരസന്റെ ബാലകാലചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. സിമ്പുവിന്റെ പിതാവ് ടി രാജേന്ദർ തമിഴ് സിനിമയിലെ ഒരു പ്രശസ്ത സംവിധായകനും, അഭിനേതാവും ഛായാഗ്രഹകനും ഒക്കെയാണ്. സിമ്പുവിന്റെ മാതാവ് ഉഷ ഒരു നിർമ്മാതാവുമാണ്.

അച്ഛൻ സംവിധാനം ചെയ്യുകയും അമ്മ നിർമ്മിക്കുകയും ചെയ്ത 2002-ൽ പുറത്തിറങ്ങിയ റൊമാന്റിക് ആക്ഷൻ ചിത്രമായ ‘കാതൽ അഴിവത്തില്ലയ്’ എന്ന ചിത്രത്തിലൂടെയാണ് സിമ്പു നായകനായി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനുമുമ്പ് അദ്ദേഹം നിരവധി തമിഴ് സിനിമകളിൽ ബാലതാരമായി വേഷമിട്ടിട്ടുണ്ട്. 90-ലധികം ഗാനങ്ങളും സിന്ധു ഇതിനോടകം തമിഴ് സിനിമകളിൽ ആലപിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം പുറത്തിറങ്ങിയ ‘മാനാട്’ എന്ന ചിത്രമാണ് സിമ്പുവിന്റെതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

Rate this post

Comments are closed.