കുട്ടിക്കാലം മുതലേ കാറുകളെ ഇഷ്ടപ്പെടുന്ന ഈ യുവ നടൻ ആരെന്ന് മനസ്സിലായോ.? Actor Childhood Image Goes Viral

യുവ മലയാള സിനിമ പ്രേക്ഷകർ കൂടുതലും യുവ നടി നടന്മാരുടെ ആരാധകർ ആയിരിക്കും. തങ്ങളുടെ ഇഷ്ട താരങ്ങളുടെ വ്യക്തിജീവിത വിശേഷങ്ങൾ അറിയാനും അവരുടെ ചിത്രങ്ങൾ കാണാനും എന്നും സിനിമ ആരാധകർക്ക് വളരെ ഇഷ്ടമാണ്. തങ്ങളുടെ ഇഷ്ട താരങ്ങളുടെ ചിത്രങ്ങളും മറ്റു വിശേഷങ്ങളും അവരുടെ സിനിമാ വിശേഷങ്ങളും ആരാധകർ സോഷ്യൽ മീഡിയയിലും പങ്കുവെക്കാറുണ്ട്. തങ്ങളുടെ ഇഷ്ട നടന്റെ ജന്മദിനങ്ങൾ പോലും ആരാധകർ ആഘോഷമാക്കാറുണ്ട്.

ഇത്തരത്തിൽ ഇന്ന് മലയാള സിനിമ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു യുവനായകന്റെ കുട്ടിക്കാലത്തെ ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. കുട്ടിക്കാലം മുതലേ കാറുകളെ ഏറ്റവും ഇഷ്ടപ്പെടുന്ന ഈ യുവ നായകൻ ആരെന്ന് നിങ്ങൾക്ക് മനസ്സിലായോ? ഈ യുവനായകന്റെ കാറിനോടുള്ള ഭ്രമവും കുട്ടി ആയിരിക്കുമ്പോഴുള്ള മുഖത്തെ ചിരിയും കണ്ട് പലർക്കും ഇത് ആരാണെന്ന് മനസ്സിലായിട്ടുണ്ടാവും.

മലയാള സിനിമയിലെ ഏറ്റവും ജനപ്രിയനായ താര പുത്രനാണെങ്കിലും, തന്റെ അഭിനയ മികവുകൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയ യുവ നായകൻ ദുൽഖർ സൽമാന്റെ കുട്ടിക്കാലത്തെ ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. 2012-ൽ പുറത്തിറങ്ങിയ ‘സെക്കന്റ്‌ ഷോ’ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സൽമാൻ ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട്, ‘ഉസ്താദ് ഹോട്ടൽ’, ‘എബിസിഡി’, ‘ബാംഗ്ലൂർ ഡേയ്‌സ്’, ‘കുറുപ്പ്’ തുടങ്ങിയ നിരവധി ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ദുൽഖർ സൽമാൻ, മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ നിർമ്മാതാവ് ആയും ദുൽഖർ ഇന്ന് മലയാള സിനിമയിൽ സജീവമാണ്. ചില സിനിമകളിൽ കുറച്ച് ഗാനങ്ങളും ദുൽഖർ ഇതിനോടകം ആലപിച്ചിട്ടുണ്ട്. ‘സീതാ രാമം’ എന്ന തെലുങ്ക് ചിത്രമാണ് ദുൽഖർ സൽമാന്റെ ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം.

Comments are closed.