അഭിനയിച്ച കഥാപാത്രത്തോടുള്ള ഇഷ്ടം കാരണം സ്വന്തം പേര് മാറ്റിയ നടൻ.!! ഈ നടൻ ആരാണെന്ന് മനസ്സിലായോ.!! Actor Childhood Image Goes Viral

സിനിമ താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ ഇന്റർനെറ്റ് ലോകത്ത് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന നടി നടന്മാരുടെ അപൂർവമായ ബാല്യകാലത്തെ ചിത്രങ്ങൾ കാണാനുള്ള ആരാധകരുടെ ആഗ്രഹമാണ്, സെലിബ്രിറ്റി ചൈൽഡ്ഹുഡ് ചിത്രങ്ങളെ വൈറൽ ആക്കിയിരിക്കുന്നത്. ഇന്ന് പല നടി നടന്മാരും തങ്ങളുടെ ആരാധകരുടെ ഇഷ്ടം മനസ്സിലാക്കി, അവരുടെ പഴയകാല ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്.

എന്നാൽ, ചില താരങ്ങൾ ഇത്തരത്തിലുള്ള ബാല്യകാല ചിത്രങ്ങൾ പങ്കുവെക്കാൻ താൽപ്പര്യപ്പെടാത്തവർ ആയിരിക്കാം. എന്നാൽ, അവരുടെ അടുത്ത സുഹൃത്തുക്കളും മറ്റും, അവരുടെ ശേഖരണത്തിൽ ഉള്ള ഇത്തരം കൗമാരക്കാലത്തെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ ഇന്റർനെറ്റ് ലോകത്ത് തരംഗമായ ഒരു ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെക്കുന്നത്. തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടന്റെ ചെറുപ്പകാലത്തെ ചിത്രമാണിത്.

മലയാളികൾക്കിടയിലും ഏറെ ആരാധകരുള്ള തമിഴ് നടൻ ജയം രവിയുടെ ബാല്യകാലത്തെ ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നടനുമായ സതീഷ് ആണ് ഈ ചിത്രം അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചത്. തമിഴ് സിനിമയിലെ പ്രശസ്ത എഡിറ്റർ ആയ മോഹന്റെ മകനാണ് ജയം രവി. ജയം രവിയുടെ സഹോദരൻ മോഹൻ രാജ തമിഴ് സിനിമകളിൽ സംവിധായകനും ആണ്. 1993-ൽ ചൈൽഡ് ആർട്ടിസ്റ്റ് ആയിയാണ് ജയം രവി സിനിമ കരിയർ ആരംഭിച്ചത്.പിന്നീട്, 2003-ൽ പുറത്തിറങ്ങിയ ‘ജയം’ എന്ന ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിച്ചു.

പിന്നീട് നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച്, ജയം രവി തമിഴ് സിനിമ പ്രേക്ഷകരുടെ ഹൃദയം തകർന്നു. ഏറ്റവും ഒടുവിൽ മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലൂടെയാണ് ജയം രവി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ചിത്രത്തിൽ അരുൾമൊഴി വർമൻ എന്ന കഥാപാത്രമാണ് ജയം രവി അവതരിപ്പിച്ചിരിക്കുന്നത്. തന്റെ ട്വിറ്റർ ഹാൻഡിലിന്റെ പ്രൊഫൈൽ നെയിം ജയം രവി ഇപ്പോൾ അരുൺമൊഴി വർമൻ എന്ന് ആക്കിയിട്ടുണ്ട്.

Comments are closed.