നല്ല നടനുള്ള മിസ്സജ അവാർഡ് നേടി പ്രിയ താരം ബിപിൻ ജോസ് ; ആശംസകൾ അറിയിച്ച് ആരാധകർ.!! Actor Bipin Jose Won The Missaja Award For Best Actor Malayalam

മലയാളം ടെലിവിഷൻ പ്രേമികളുടെ പ്രിയതാരമാണ് ബിപിൻ ജോസ്.വളരെ ചുരുങ്ങിയ വേഷങ്ങൾ മാത്രമാണ് ചെയ്തതെങ്കിലും പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു. സീത എന്ന പരമ്പരയിലെ ശ്രീരാമനായി പ്രേക്ഷകർക്ക് മുൻപിൽ ബിപിൻ നിറഞ്ഞാടി. അതുപോലെതന്നെ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കൂടെവിടെ, ഈ പരമ്പരയിലെ ഋഷി എന്ന കഥാപാത്രമായി ബിപിൻ എത്തുന്നു. കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിൽ അമിത് എന്ന കഥാപാത്രമായി പ്രേക്ഷകർക്കും

മുൻപിലേക്ക് എത്തുകയും ജനപ്രീതി നേടുകയും ചെയ്ത വ്യക്തിയാണ്. രണ്ടായിരത്തിലാണ് താരത്തിന് വിവാഹം നടക്കുന്നത്. ആഷ്‌ലി സ്റ്റീഫൻ ആണ് ഭാര്യ.ഭാഗ്യദേവത,ചിന്താവിഷ്ടയായ സീത,സീത, ചോക്ലേറ്റ്,എന്നി പരമ്പരകലിലും അഭിനയിച്ചിട്ടുണ്ട്. മോഹര്‍ എന്ന ബംഗാളി പരമ്പരയുടെ മലയാള റീമേക്കാണ് കൂടെവിടെ. സൂര്യ എന്ന വിദ്യാർത്ഥിയും ഋഷി എന്ന അധ്യാപകനും തമ്മിലുള്ള പ്രണയമാണ് ഈ പരമ്പരയുടെ ഇതിവൃത്തം. അൻഷിതയാണ് സൂര്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അനിൽ മോഹൻ, ശ്രീ ധന്യ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പരമ്പരയിലെ എല്ലാ താരങ്ങളെയും പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമാണ്. ഓരോ താരങ്ങളുടെയും വിശേഷങ്ങൾ ഹൃദയത്തിലാണ് ആരാധകർ കൊണ്ടുനടക്കുന്നത്. വിശേഷങ്ങൾ അറിയാൻ ആരാധകർക്കും താല്പര്യമാണ്. മീഡിയയിലൂടെ തങ്ങളുടെ എല്ലാ വിശേഷങ്ങളും താരങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ബിപിൻ ജോസ് പങ്കുവെച്ച പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

മിസ്സജ അവാർഡ്സിൽ ബെസ്റ്റ് ആക്ടറിനുള്ള അവാർഡ് നേടിയിരിക്കുകയാണ് ബിപിൻ ജോസ്. പരമ്പരകളിൽ ഏറ്റവും മികച്ച താരങ്ങളെ തിരഞ്ഞെടുക്കുന്നതാണ് ഈ അവാർഡ്.”Thank everyone to keep a supporting me ” എന്ന അടി കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിനു താഴെയായി ആശംസകൾ അറിയിച്ചിരിക്കുന്നത്

Comments are closed.