മലയാള സിനിമ ലോകത്തെ സൗന്ദര്യ റാണി; അമ്മയുടെ കൈപ്പിടിയിൽ ഇരിക്കുന്ന ഈ നടി ആരാണെന്ന് മനസ്സിലായോ.? Acterss Childhood Image Malayalam

Acterss Childhood Image Malayalam: മലയാള സിനിമ ലോകത്തെ അഭിനേതാക്കളുടെ ബാല്യകാല ചിത്രങ്ങൾ കാണുന്നത് മലയാള സിനിമ പ്രേക്ഷകർക്ക് വളരെ സന്തോഷകരമായ കാര്യമാണ്. തങ്ങളുടെ ആരാധകരുടെ ഇഷ്ടം മനസ്സിലാക്കിക്കൊണ്ട്, പല താരങ്ങളും തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ, മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു നായിക, തന്റെ അമ്മയോടൊപ്പം ഇരിക്കുന്ന കുട്ടിക്കാല ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയുണ്ടായി.

അമ്മയുടെ കൈകളിൽ ഇരിക്കുന്ന കുഞ്ഞ് ആരാണെന്ന് മനസ്സിലാക്കാൻ, പലർക്കും സാധിച്ചില്ലെങ്കിലും, ചിലർക്ക് പെട്ടെന്ന് പിടി കിട്ടുകയും ചെയ്തു. ചിത്രത്തിൽ കാണുന്ന കുഞ്ഞിന്റെ മുഖത്തേക്ക് ശ്രദ്ധിച്ചു നോക്കിയാൽ, ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ആ നായികയുടെ മുഖച്ഛായ വ്യക്തമായി തോന്നുന്നു എന്ന് നിരവധി പേർ കണ്ടെത്തി. ഈ ചിത്രം കണ്ടിട്ട് നിങ്ങൾക്ക് ഈ നായിക ആരാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടോ? ടി ഹരിഹരൻ സംവിധാനം ചെയ്ത ‘മയൂഖം’ എന്ന സിനിമയിലൂടെ 2005-ൽ സിനിമയിൽ

അരങ്ങേറ്റം കുറിച്ച നടി മംത മോഹൻദാസിന്റെ കുട്ടിക്കാല ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. തുടർന്ന് മമ്മൂട്ടിയുടെ നായികയായി ‘ബസ് കണ്ടക്ടർ’, സുരേഷ് ഗോപിയുടെ നായികയായി ‘ലങ്ക’, ജയറാം നായകനായി എത്തിയ ‘മധുചന്ദ്രലേഖ’, മോഹൻലാലിന്റെ നായികയായി ബാബ കല്യാണി തുടങ്ങിയ സിനിമകളിൽ വേഷമിട്ടതോടെ മംത മോഹൻദാസ്‌ എന്ന നടി മലയാള സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം കണ്ടെത്തി.2010-ൽ പുറത്തിറങ്ങിയ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലെ

അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന അവാർഡ് മംത മോഹൻദാസ്‌ നേടിയിട്ടുണ്ട്. മലയാളത്തിന് പുറമെ കുറച്ച് തമിഴ്, തെലുങ്ക് സിനിമകളിലും മംത മോഹൻദാസ്‌ വേഷമിട്ടിട്ടുണ്ട്. അഭിനയത്തിന്റെ പുറമേ ഗായികയായും മംത തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ‘ജന ഗണ മന’ എന്ന സിനിമയിലൂടെയാണ് മംത അവസാനമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. മലയാളത്തിലും തമിഴിലും തെലുങ്കിലും ആയി നിരവധി സിനിമകളാണ് മംതയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

Comments are closed.