പ്രേക്ഷകർ നെഞ്ചിലേറ്റിയ ശിവന് പിറന്നാൾ.!! സജിന് പിറന്നാൾ ആശംസകൾ അറിയിച്ച് അച്ചുവും ആരാധകരും.!! Achu and Fans wish Sajin On His Birthday!!

മലയാള ടെലിവിഷൻ പ്രേമികൾ നെഞ്ചോട് ചേർത്ത പ്രിയ പരമ്പരയാണ് സാന്ത്വനം. സാന്ത്വനം കുടുംബത്തിലെ എല്ലാവരെയും പ്രേക്ഷകർ ഒന്നടങ്കം സ്നേഹിക്കുന്നു. ടി ർ പി റേറ്റുകളിൽ കഴിഞ്ഞ ഒരു വർഷമായി ഈ പരമ്പര മുന്നിൽ തന്നെയാണ്. സാന്ത്വനം കുടുംബത്തിലെ സ്നേഹം എല്ലാവരുടെയും മനസ്സുകളിൽ തങ്ങി നിൽക്കുന്നു. തമിഴ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോറിന്റെ മലയാളം റീമേക്ക് ആണ് ഏഷ്യാനെറ്റ് സംരക്ഷണം ചെയ്യുന്ന സാന്ത്വനം.

രാജീവ് പരമേശ്വരൻ, ഗിരീഷ് നമ്പ്യാർ, രക്ഷാ രാജ്,ചിപ്പി, അച്ചു സുഗന്ധ്, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാന്ത്വനം കുടുംബത്തിലെ ഏറ്റവും ചെറിയ മകനാണ് കണ്ണൻ ഈ വേഷം ചെയ്യുന്നത് അച്ചു സുഗന്ധ് ആണ്. കണ്ണൻ എന്ന കഥാപാത്രത്തെ വളരെയധികം ഇഷ്ടമാണ് പ്രേക്ഷകർക്ക്. ശിവാഞ്ജലി പ്രണയത്തിലൂന്നിയാണ് പരമ്പരയുടെ തിരക്കഥ മുന്നോട്ടു പോയി ക്കൊണ്ടിരിക്കുന്നത്.ബാലകൃഷ്ണൻ ഹരി എന്നിവരുടെ അനിയനായാണ് അച്ചു സുഗന്ധ് പരമ്പരയിൽ അഭിനയിക്കുന്നത്.

ഈ കഴിഞ്ഞ ദിവസമായിരുന്നു കണ്ണന്റെ പിറന്നാൾ. സാന്ത്വനം കുടുംബം വളരെ ആഘോഷമായി തന്നെ അത് ആഘോഷിച്ചു സാന്ത്വനം കുടുംബത്തിലെ എല്ലാവരും അവരുടെ കണ്ണന് ആശംസകളുമായി സോഷ്യൽ മീഡിയകളിൽ എത്തിയിരുന്നു. ആരാധകനും കണ്ണന് ആശംസകൾ പറഞ്ഞു. സോഷ്യൽ മീഡിയയിൽ എല്ലായിപ്പോഴും വളരെ സജീവമാണ് അച്ചു. ആരാധകരുമായി സാന്ത്വനം കുടുംബത്തിലെ വിശേഷങ്ങളും തന്റെ വിശേഷങ്ങളും പങ്കിടാറുണ്ട്. ഇപ്പോൾ ഇതാ തന്റെ ശിവേട്ടന് പിറന്നാളാശംസകളുമായി എത്തിയിരിക്കുകയാണ് കണ്ണൻ.

ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സജിനാണ്. ശിവന്റെ അഞ്ജലിയെ അവതരിപ്പിക്കുന്നത് ഗോപികയും. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളുടെയും അഭിനയം ഒന്നിനൊന്നു മികച്ചതാണ്. “ഒരു പടമൊക്കെ എടുക്കേണ്ട അളിയാ “Happy birthday to you my dear super star”എന്ന അടിക്കുറിപ്പും ചേർത്ത് ഒരു വീഡിയോ പങ്കു വെച്ചു കൊണ്ടാണ് അച്ചു സജിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. അച്ചു സജിന്റെ ചെവിയിൽ എന്തോ പറയുന്നതും അത് കേട്ട് സജിൻ ചിരിക്കുന്നത് വീഡിയോയിൽ കാണാം.വീഡിയോക്ക് താഴെയായി നിരവധി ആരാധകർ സജിന് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്.

Comments are closed.