About Upcoming Malayalam Movie Ram : ഇന്ത്യൻ സിനിമയുടെ കമ്പ്ലീറ്റ് ആക്ടറാണ് മലയാള സിനിമയുടെ താരരാജാവ് മോഹൻലാൽ. വ്യത്യസ്തമായ വേഷങ്ങളിലൂടെ ഇന്ത്യ കൂടാതെ വിദേശ സിനിമ പ്രേമികളുടെ ഹൃദയത്തിൽ തന്റെതായ സ്ഥാനമുണ്ടാക്കി എടുക്കാൻ മോഹൻലാലിനു അധിക സമയം വേണ്ടി വന്നില്ല. ഇതിനോടകം തന്നെ ഒരുപാട് സിനിമകളിലൂടെ നിരവധി പുരസ്കാരങ്ങൾ താരം ഏറ്റുവാങ്ങിട്ടുണ്ട്. അത്തരം ചലച്ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. ജിത്തു ജോസഫ് സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രത്തിലൂടെയാണ് സിനിമ പ്രേഷകരുടെ മുന്നിലെത്തിയത്. വൻ വിജയം നേടിയെടുക്കുകയും ചൈനീസ് അടക്കം നിരവധി ഭാക്ഷകളിൽ റീമേക്ക് ചെയ്യപ്പെട്ട റെക്കോർഡും ദൃശ്യം സിനിമയ്ക്കുണ്ട്. ദൃശ്യം രണ്ടാം ഭാഗവും ഏറെ ഹിറ്റ് നേടിയിരുന്നു. ഇപ്പോൾ ഇതാ നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ
ആരാധകരുടെയും സിനിമ പ്രേമികളുടെയും മുന്നിലേക്ക് എത്താൻ പോകുന്ന സിനിമയാണ് റാം. സിനിമ പ്രേമികളെയും ആരാധകരെയും സംബന്ധിച്ച് ഏറെ പ്രതീക്ഷകൾ നൽകുന്ന ഒരു കൂട്ടുകെട്ടാണ് ജിത്തു ജോസഫ് മോഹൻലാലിന്റെയും. ഹിറ്റ് നേടുമെന്ന കാര്യത്തിൽ യാതൊരു സംശയമില്ലെന്നാണ് ആരാധകർ പറയുന്നത്. അതുമാത്രമല്ല ജിത്തു ജോസഫ് മോഹൻലാൽ ഒന്നിക്കുന്ന ഏറ്റവും വലിയ പ്രൊജക്റ്റാണ് രണ്ട് ഭാഗങ്ങളിലായി എത്തുന്ന റാം. വിവിധ രാജ്യങ്ങളിൽ ചിത്രീകരിക്കേണ്ട സിനിമ കോവിഡ് കാലത്ത് ഷൂട്ടിങ് മുടങ്ങിയതാണ്. ഒരിക്കലും സിനിമ ഉപേക്ഷിക്കില്ലെന്ന് സംവിധായകൻ ജിത്തു ജോസഫ് പല തവണ ആവർത്തിച്ചിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണുന്ന ബിഗ്ബോസിൽ അതിഥിയായി എത്തിയ ജിത്തു ജോസഫ് റാം സിനിമയുടെ ഷൂട്ടിങ് ഉടൻ തന്നെ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു.
മത്സരാർത്ഥികളിൽ ഒരാളായ അർജുനാണ് റാം സിനിമയെ കുറിച്ച് ചോദിച്ചത്. അതിനു തക്കതായ മറുപടിയും ജിത്തു നൽകിയിരുന്നു. ഒടിടി പ്ലേയിൽ നിന്നുള്ള റിപോർട്ടുകൾ പ്രകാരം 2024 ഓഗസ്റ്റിൽ തന്നെ ബാക്കിയുള്ള ചിത്രീകരണം ഉടൻ തന്നെയുണ്ടാവുമെന്നാണ് പറയപ്പെടുന്നത്. നിർമ്മാണത്തിൽ ഉണ്ടായിരുന്ന എല്ലാ പ്രേശ്നങ്ങൾ തീർപ്പാക്കിട്ടുണ്ടെന്ന് സംവിധായകൻ ജിത്തു ജോസഫ് ഒരു പരിപാടിയുടെ ഇടയിൽ അപ്ഡേറ്റ് നൽകിരുന്നു. ഈ അപ്ഡേറ്റ് നൽകിയതോടെ ഏറെ കാത്തിരിപ്പോടെ ഇരിക്കുന്ന ആരാധകരും സിനിമ പ്രേമികളും വളരെയധിക സന്തോഷത്തിലാണ്. നേരത്തെ തന്നെ തന്റെ സിനിമയുടെ പ്രൊമോഷൻ വേളയിൽ ജിത്തു യുകെയിലെ വനങ്ങളിൽ ചിത്രീകരിച്ച നിർദിഷ്ട രംഗങ്ങൾക്ക് തുടർച്ചയായി വെല്ലുവിളികളും സീസണൽ സാഹചര്യങ്ങളിൽ കുറച്ചു കൂടി പൊരുത്തപ്പെടേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കിരുന്നു.
മൊറൊക്കെ ഉൾപ്പടെ നിരവധി വിദേശ രാജ്യങ്ങളിൽ റാമിന്റെ ചിത്രീകരണങ്ങള പുരോഗമിക്കാന്നുണ്ട്. ഒരുപാട് തടസങ്ങൾ ഉണ്ടെങ്കിലും മോഹൻലാലും, ജിത്തു ജോസഫും ഈ വര്ഷം തന്നെ സിനിമ തീയേറ്ററുകളിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ആരാധകരെ ഒരിക്കലും നിരാശയാക്കില്ലെന്ന് ഇതിൽ നിന്നും വ്യക്തമാണ്. സിനിമയുടെ പ്രധാനഭാഗങ്ങൾ ഇതിനോടകം തന്നെ ചിത്രീകരിച്ച് കഴിയുകയും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഗണ്യമായി പുരോഗമിക്കുകയും ചെയ്ത സിനിമയുടെ ആദ്യ ഭാഗം ഇപ്പോൾ പൂർത്തിയായി വരുകയാണ് എന്നാണ് ലഭിക്കുന്ന റിപോർട്ടുകൾ. ചിത്രീകരണങ്ങളും മറ്റ് ജോലികളും വളരെ നല്ല രീതിയിൽ മുന്നോട്ട് പോകുകയാണെങ്കിൽ ഈ വർഷം അവസാനത്തിൽ തന്നെ സിനിമ തീയേറ്ററുകളിൽ മികച്ച രീതിയിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷകൾ. ഈയൊരു സമയത്തിനു വേണ്ടി കാത്തിരിക്കുന്ന ആരാധകരും ഒട്ടും കുറവല്ല. റാം രണ്ട് ഭാഗങ്ങളായിട്ടാണ് റിലീസ് ചെയ്യുന്നത്.
അതുമാത്രമല്ല ജിത്തു ജോസഫിന്റെ കഥപറച്ചിൽ മികവ് പുലർത്തുന്ന ഒരു കമ്പ്ലീറ്റ് ആക്ഷൻ പാക്ക്ഡ് എന്റെർറ്റൈനെറാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റിൽ നടത്താൻ പോകുന്ന സിനിമയുടെ അടുത്ത ഷെഡ്യുൾ ടുണീഷ്യയിൽ 22 ദിവസവും ലണ്ടനിൽ 15 ദിവസവുമാണ് ഷൂട്ട് ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്നത്. സിനിമയുടെ ആദ്യ ഭാഗം ക്രിസ്മസ് സമയമാകുമ്പോൾ റിലീസ് ചെയ്യുകയും, രണ്ടാം ഭാഗം അടുത്ത വർഷം റിലീസ് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. അതേസമയം ഏറ്റവും അവസാനമായി മോഹൻലാൽ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച് മികച്ച രീതിയിൽ കൈകാര്യം ചെയ്ത ചലച്ചിത്രമായിരുന്നു നേര്. ഈ സിനിമയുടെ സംവിധായകൻ ജിത്തു ജോസഫ് തന്നെയായിരുന്നു. അതിനാൽ തന്നെ തീയേറ്ററുകളിൽ നേരിയ വിജയം നേടുവാൻ സിനിമയ്ക്ക് സാധിച്ചു. തീയേറ്ററുകളിൽ മാത്രമല്ല ഒടിടിയിലും മികച്ച വിജയം സ്വന്തമാക്കാൻ നേര് എന്ന ചലച്ചിത്രത്തിനു കഴിഞ്ഞു. ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ എന്നീ സിനിമകൾക്ക് ശേഷം ജിത്തു ജോസഫ് മോഹൻലാൽ ഒന്നിച്ച ഏറ്റവും പുതിയ സിനിമയായിരുന്നു നേര്.