17ആം നൂറ്റാണ്ടിൻറെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രിഥ്വിരാജിൻറെ ബഹുഭാഷാ ചിത്രം കാളിയൻ.!! About Upcoming Malayalam Movie Kaaliyan
Latest Upcoming Malayalam Movie Kaaliyan : നിലവിൽ മലയാള സിനിമയുടെ അഭിമാനമായ അഭിനേതാവാണ് പൃഥ്വിരാജ് സുകുമാരൻ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമ ഇൻഡസ്ടറിയിൽ തന്നെ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ പൃഥ്വിരാജിനു അധിക സമയം വേണ്ടി വന്നില്ല. തന്റെതായ അഭിനയ ശൈലിയിലൂടെ ഒട്ടേറെ സിനിമകളിലും നിരവധി ആരാധകരെയും സ്വന്തമാക്കാൻ താരത്തിനു സാധിച്ചു. ഒരു നടൻ എന്ന നിലയിൽ മാത്രമല്ല നിർമ്മാതാവായും, സംവിധായകനായും, സിങ്ങറായും പൃഥ്വിരാജ് ഇതിനോടകം തന്നെ കഴിവ് തെളിയിച്ചിട്ടുണ്ട്. ലഭിക്കുന്ന അവസരങ്ങൾ വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ പൃഥ്വിരാജിനു സാധിച്ചിട്ടുണ്ട്. മലയാളം, തെലുങ്ക്, ഹിന്ദി തുടങ്ങിയ സിനിമ ഇൻഡസ്ട്രികളിൽ അനവധി പ്രേമുഖ താരങ്ങളുടെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യവും പൃഥ്വിരാജിനു ലഭിച്ചിട്ടുണ്ട്. ഇന്ന് ഒട്ടേറെ സിനിമകൾ
നിർമ്മിക്കുന്ന ഒരു നിർമ്മാണ കമ്പനി വരെ തനിക്കുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിലും മറ്റ് ഇടങ്ങളിലും ഏറെ ചർച്ച വിഷയമായി മാറിരിക്കുന്നത് പൃഥ്വിരാജിന്റെ വരാനിരിക്കുന്ന ഏറ്റവവും പുതിയ സിനിമയുടെ വിശേഷമാണ്. പൃഥ്വിരാജ് സുകുമാരൻ പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് കാളിയൻ. എസ മഹേഷ് സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്. ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന സിനിമയാണ് കാളിയൻ. പലരും ഈ സിനിമയെ കളരിയുമായി വളരെയധികം ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ സത്യത്തിൽ കളരിയുമായി ബന്ധപ്പെട്ട സിനിമയാണെന്ന് നമ്മൾക്ക് പറയാൻ സാധിക്കില്ല എന്നതാണ് സത്യം. കേരളത്തിലെ ആയോധന കലയായ കളരിയാണ് സിനിമയുടെ പ്രധാന പശ്ചാത്തലം. ആയോധന കലയിൽ ഏറെ പ്രാവീണ്യം നേടിയ ഒരു
വ്യക്തിയാണ് സിനിമയുടെ സംവിധായകനായ എസ മഹേഷ്. ഇന്ത്യയിൽ തന്നെ മിക്ക ഭാക്ഷകളിൽ അഭിനയിക്കുന്ന പൃഥ്വിരാജ് ഈ സിനിമയിൽ പ്രധാന വേഷത്തിലെത്തുമ്പോൾ ദേശീയ തലത്തിൽ സ്വീകാര്യത കാളിയൻ എന്ന സിനിമയ്ക്ക് ലഭിക്കുമെന്ന കാര്യത്തിൽ നൂറ് ശതമാന ഉറപ്പാണ് എന്നാണ് സിനിമ നിരീക്ഷകർ പറയുന്നത്. സിനിമ ഒരുക്കുന്നത് കാടിന്റെ പശ്ചാത്തലത്തിലാണ് എന്നാണ് സംവിധായകൻ എസ് മഹേഷ് പറഞ്ഞത്. സിനിമയുടെ ആദ്യ പോസ്റ്റർ ഇറങ്ങിയത് മുതൽ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്ന സിനിമ പ്രേമികളും ആരാധകരും ഒട്ടും കുറവല്ല. 2018ൽ അനൗൺസ് ചെയ്ത ഈ സിനിമ കോവിഡ് പ്രതിസന്ധി മൂലം നീണ്ടു പോവുകയായിരുന്നു. അതേ വർഷത്തിൽ പൃഥ്വിരാജിന്റെ ശബ്ദത്തിൽ ഇറങ്ങിയ മോഷൻ പോസ്റ്ററുകൾ സമൂല മാധ്യമങ്ങളിൽ ട്രെൻഡിങ് ആയിരുന്നു. ഏകദേശ ഇരുപത്തിയഞ്ചു ലക്ഷത്തിനു മുകളിൽ കാണികളെ ഈ വീഡിയോയ്ക്ക് ലഭിച്ചു എന്നതാണ് സത്യം.
തെക്ക് നിന്നുള്ള ഒരു അസാധാരണ വീരഗാഥ എന്നാണ് മോഷൻ ടീസറിൽ നല്കിട്ടുള്ളത്. വേണാട്ടിലെ അമരൻമാരായ പോരാളികളുടെ ജീവിതവും ത്യാഗങ്ങളും, വീര കഥകളുമാണ് സിനിമയുടെ പ്രധാന പ്രേമയം. മാജിക് മൂൺ പ്രൊഡക്ഷസിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് സിനിമ നിർമ്മിക്കപ്പെടുന്നത്. അതുമാത്രമല്ല അത്യാവശ്യം വലിയ ബഡ്ജറ്റിൽ വരുന്ന സിനിമ എന്ന വിശേഷണവും ഈ സിനിമയ്ക്കുണ്ട് എന്നതാണ് വാസ്തവം. അനാർക്കലി, ഓർഡിനറി എന്നീ ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ നിർമ്മാതാവായ രാജീവ് നിരവധി ചലച്ചിത്രങ്ങൾക്ക് ഗാനങ്ങൾ രചിച്ചിട്ടുള്ള ഒരു കവിയും കൂടിയാണ്. ബി ടി അനിൽ കുമാറാണ് രചിയതാവായി എത്തുന്നത്. ദൃശ്യം, ലൂസിഫർ തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളിൽ ക്യാമറ കൈകാര്യം ചെയ്ത സുജിത് വാസുദേവാണ് ഈ സിനിമയിലും ക്യാമറ മേഖല കൈകാര്യം ചെയ്യുന്നത്. അതേസമയം ഈ ഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരു നടനാണ് പൃഥ്വിരാജ് സുകുമാരൻ.
ഒരുപാട് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സംവിധായകൻ ബ്ലെസി സംവിധാനത്തിലൂടെ പൃഥ്വിരാജിന്റെ ഗംഭീരമായ പ്രകടനത്തിൽ ഒട്ടേറെ റെക്കോർഡുകൾ വാരി കൊണ്ട് പോയ ചലച്ചിത്രമാണ് ആടുജീവിതം. കോവിഡ് പ്രതിസന്ധി മൂലം സിനിമ ചിത്രീകരണത്തിനു ഒരുപാട് തടസങ്ങൾ നേരിടേണ്ടി വന്നപ്പോൾ അതിനെല്ലാം ശക്തമായി നേരിട്ട് ചിത്രീകരിച്ച ചലച്ചിത്രമാണ് ആടുജീവിതം. സിനിമയുടെ അണിയറ പ്രവർത്തകരുടെയും അഭിനേതാക്കളുടെയും കഷ്ടപ്പാടിന്റെ ഫലം ചിത്രത്തിനു ലഭിച്ചു എന്നു തന്നെ പറയാം. ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ എന്ന റെക്കോർഡും ഈ സിനിമയ്ക്കുണ്ട്. വളരെ മികച്ച രീതീയിലാണ് ഈ സിനിമ ഒരുക്കിവെച്ചിട്ടുള്ളത്. അതുകൂടാതെ തന്നെ ഈ സിനിമയ്ക്ക് ശേഷം തീയേറ്ററുകളിൽ മലയാളി പ്രേക്ഷകർ ഇരുകൈകൾ നീട്ടി സ്വീകരിച്ച മറ്റൊരു പൃഥ്വിരാജ് സിനിമയാണ് ഗുരുവായൂര് അമ്പലനടയില്. ബേസിൽ കൂടി ഒന്നിച്ചെത്തിയപ്പോൾ പ്രേഷകർക്കപ്പുറം സംതൃപ്തിയാണ് ചലച്ചിത്രത്തിനു ലഭിച്ചത്.
Comments are closed.