About Upcoming Malayalam Movie Empuraan ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമ മേഖലയിൽ തന്റെതായ സ്ഥാനമുണ്ടാക്കി എടുത്ത താരമാണ് പൃഥ്വിരാജ് സുകുമാരൻ. നടൻ സുകുമാരൻ കുടുബം മലയാളി സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചേട്ടൻ ഇന്ദ്രജിത്തും, അമ്മ മല്ലികയും, ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണി തുടങ്ങി മിക്കവരും അഭിനയ ജീവിതത്തിൽ സജീവമാണ്. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലേക്ക് കടന്നു വന്ന നടനാണ് പൃഥ്വിരാജ്. എന്നാൽ ഇന്ന് സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായി മാറി പൃഥ്വിരാജ് സുകുമാരൻ. സംവിധാനം, നിർമ്മാണം, ഗായകൻ തുടങ്ങിയ മേഘകളിലും താരം തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ പൃഥ്വിരാജ് രണ്ട് സിനിമകളാണ് സംവിധാനം ചെയ്തിട്ടുള്ളത്. രണ്ട് സിനിമയിലും താൻ ഏറെ ആരാധിക്കുന്ന മോഹൻലാലിനെയാണ് പ്രധാന കഥാപാത്രമാക്കി ഒരുക്കിയത്.
ലൂസിഫർ എന്ന ചലച്ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് സംവിധാനം അരങേറ്റം കുറിച്ച് തുടങ്ങിയത്. മോഹൻലാൽ, മഞ്ജു വാരിയർ, ടോവിനോ തോമസ് തുടങ്ങിയവർ അഭിനയിച്ച സിനിമയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു മലയാള സിനിമ ലോകം നൽകിയത്. ബോക്സ് ഓഫീസിൽ ആകട്ടെ മികച്ച വിജയമാണ് ലൂസിഫർ ചലച്ചിത്രം സ്വന്തമാക്കിയത്. ആദ്യ സംവിധാന സംരംഭം തന്റെ അച്ഛനായ സുകുമാരനു സമർപ്പിക്കുകയായിരുന്നു. കഥ മുതൽ സിനിമയുടെ അവസാനം വരെ പൃഥ്വിരാജിന്റെ കൈകാര്യം കാണികളെയും ആരാധകരെയും ഏറെ വിസ്മയിപ്പിച്ചിരുന്നു. ആയിരത്തിലധികം വരുന്ന ജൂനിയർ ആർട്ടിസ്റ്റുകൾ അടങ്ങിയ രംഗങ്ങളെല്ലാം പൃഥ്വിരാജ് വളരെ സുഖകരമായിട്ടാണ് കൈകാര്യം ചെയ്തത്. സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജിനു മറ്റ് അനാവശ്യ ടെൻഷനുകൾ ഇല്ലായിരുന്നു എന്നതാണ് സത്യം.
സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജിനെ ശെരിക്കും മാതൃകയാക്കണമെന്ന് മോഹൻലാലും, ഷാജോൺ തുടങ്ങിയ താരങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. മോഹൻലാലിന്റെ ജീവിത സ്വപ്നമായ ബറോസ് എന്ന സിനിമയെ കുറിച്ച് ചിന്തിക്കാൻ തന്നെ പ്രധാന കാരണക്കാരൻ പൃഥ്വിരാജ് ആണെന്നാണ് മോഹൻലാൽ പറയുന്നത്. ലൂസിഫർ ചിത്രീകരണ സമയത്ത് പൃഥ്വിരാജ് വീട്ടിൽ പോകുന്നത് വളരെയധികം കുറവായിരുന്നു. ലൂസിഫർ സമയങ്ങളിൽ അവിടെയുണ്ടാവുന്ന വിശേഷങ്ങളെല്ലാം ഭാര്യയായ സുപ്രിയയും പങ്കുവെച്ചിരുന്നു. മകൻ എന്ന നിലയിൽ ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രം അമ്മയായ മല്ലിക സുകുമാരനു എന്നും സ്പെഷ്യലാണെന് പറഞ്ഞിരുന്നു. ഈ സിനിമയ്ക്ക് ശേഷം ആരാധകരും, സിനിമ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന മറ്റൊരു ചലച്ചിത്രമാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ. അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പുറത്തു വിടുന്ന ഓരോ അപ്ഡേറ്റുകളും പ്രേക്ഷകർ ഇരുകൈകൾ നീട്ടിയാണ് സ്വീകരിക്കുന്നത്.
ലൂസിഫർ എങ്ങനെയാണോ പൃഥ്വിരാജ് സംവിധാനം ചെയ്തത് അതിനേക്കാളും ഒരു പടി മുകളിലായിട്ടാണ് എമ്പുരാൻ സിനിമയുടെ ഓരോ ചിത്രീകരണം നടക്കുന്നത്. സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനിൽ നിന്ന് ഖുറേഷി എബ്രാം എന്ന അധോലോകനായകനായി എത്തുന്ന മോഹൻലാലിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. എമ്പുരാൻ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ഏറെ ജനശ്രെദ്ധ നേടിയിരുന്നു. ഹോളിവുഡ് ആക്ഷൻ സിനിമകളിൽ കാണുന്നത് പോലെ വലിയ ഹെലികോപ്റ്റർ അടക്കമുള്ള യുദ്ധസമാനമായ രംഗങ്ങളിൽ തോക്ക് പിടിച്ചു നിൽക്കുന്ന ഖുറേശിയുടെ ബാക്ക് ലുക്കാണ് പോസ്റ്ററിൽ നല്കിട്ടുള്ളത്. വളരെ മനോഹരമായിട്ടാണ് പോസ്റ്റർ അണിയറ പ്രവർത്തകർ ഡിസൈൻ ചെയ്തിട്ടുള്ളത്. എ ഐ പോലെയുള്ള സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇത്തരം പോസ്റ്റുകൾ നിർമ്മിച്ചതെന്ന് തുടങ്ങിയ വിമർശനങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ ഇതൊക്കെ റിയൽ ആണെന്നും താൻ കുറച്ചു എഡിറ്റ് മാത്രമേ ചെയ്തിട്ടുള്ളുവെന്ന് ഡിസൈനറായ ആനന്ദ് രാജേന്ദ്രൻ പറഞ്ഞിരുന്നു. ആശിർവാദ് സിനിമാസും, സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസായ ലൈക്കോ പ്രൊഡക്ഷൻസം ചേർന്നാണ് സിനിമ നിർമ്മിക്കപ്പെടുന്നത്. യുകെ, യുഎസ്, അബുദാബി തുടങ്ങി ഒട്ടേറെ വിദേശ രാജ്യങ്ങളിൽ വെച്ചാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ബോളിവുഡ് താരമായ വിദ്യുത് ജംവാളും, തമിഴ് താരമായ അർജുൻ ദാസും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്ന സൂചനകൾ ഏറെയാണ്. ആരാധകരെ ഏറെ കാത്തിരിപ്പോടെ ഇരിക്കുന്ന ഈ സിനിമ 2025 തീയേറ്ററുകളിൽ എത്തുമെന്ന കാര്യത്തൽ യാതൊരു സംശയവും വേണ്ട. ലൂസിഫർ, ബ്രോ ഡാഡി തുടങ്ങിയ സിനിമകൾക്ക് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചലച്ചിത്രമാണ് എമ്പുരാൻ. ആദ്യ സിനിമയ്ക്ക് ലഭിച്ച അതേ സ്വീകാര്യത ആദ്യ സിനിമയുടെ രണ്ടാ ഭാഗത്തിനും ലഭിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട എന്നാണ് പലരും പറയുന്നത്. മറ്റൊരു മോഹൻലാലിനെ ഈ സിനിമയിലൂടെ കാണാൻ സാധിക്കുമെന്നാണ് ആരാധകർ പറയപ്പെടുന്നത്.