About Upcoming Malayalam Movie Barroz : ഒരു മികച്ച നടൻ സ്വന്തമായി സിനിമ സംവിധാനം ചെയ്താൽ എങ്ങനെയുണ്ടാവും. അത്തരത്തിൽ ഇന്ത്യൻ സിനിമ ലോകം ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചലച്ചിത്രം. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രേത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. ബറോസിന്റെ ഔദ്യോഗിക ലൗഞ്ചിങ് അതിനുശേഷമുള്ള സിനിമയുടെ എല്ലാ അപ്ഡേറ്റുകളും ആരാധകരും സിനിമ പ്രേക്ഷകരും ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. 2019 ഏപ്രിൽ മാസത്തിൽ ഔദോഗികമായി പ്രഖ്യാപിച്ച ബറോസ് എന്ന ചലച്ചിത്രം നടൻ മോഹൻലാലിന്റെ ജീവിത സ്വപ്ന സിനിമയാണ്. ഈ സിനിമയിൽ പ്രധാന കഥാപാത്രമായി നടൻ മോഹൻലാൽ വേഷമിടുന്നുണ്ട് എന്നത് മറ്റൊരു പ്രേത്യേകതയാണ്. സന്തോഷ് ശിവനാണ് സിനിമയുടെ ഛായാഗ്രാഹകനായി എത്തുന്നത്.
പോർച്ചുഗീസ്, ചൈനീസ് തുടങ്ങി ഇരുപതോളം ഭാക്ഷകളിലേക് ഡബ് ചെയ്യുകയും സബ്‌ടൈറ്റിൽ അടക്കമാണ് ബറോസ് സിനിമ പ്രേഷകരുടെ മുന്നിലേക്ക് എത്താൻ പോകുന്നത്. വേൾഡ് വൈഡ് റിലീസ് ഒരുക്കാനാണ് സിനിമയുടെ അണിയറ പ്രവർത്തകൾ ആലോചിക്കുന്നത്. എന്തായാലും സിനിമയുടെ ഓരോ അപ്ഡേറ്റ് മലയാളികൾ ഇരുകൈകൾ നീട്ടിയാണ് സ്വീകരിക്കുന്നത്. സിനിമയുടെ ഏറ്റവും അവസാനമിനുക്ക് പണികൾ ഗംഭീരമായി നടക്കുകയാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന ഏറ്റവും പുതിയ അപ്ഡേറ്റ്. ഹോളിവുഡിലെ സോണി സ്റ്റുഡിയോയിൽ മാർക്ക് കിലിയൻ, ജോനാഥൻ മില്ലർ എന്നിവരുടെ കൂടെയാണ് ബറോസ് സിനിമയുടെ സംഗീതത്തിന്റെയും ശബ്ദത്തിന്റെയും അവസാന പണികൾ നടക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരുന്നു. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കുന്നത്.
ഡിസ്‌നി ഇന്ത്യ മേധാവി കെ മാധവനെയും ആ ചിത്രങ്ങളിൽ കാണാൻ സാധിച്ചിരുന്നു. പ്രധാന വേഷത്തിലെത്തുന്ന മോഹൻലാൽ കൂടാതെ മായ, സീസർ എന്നിവരും മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മാർക്ക് കിലിയനും, ലിഥിയൻ നാദസ്വരമാണ് സംഗീതം പകരുന്നത്. ആദ്യമായി മോഹൻലാൽ സംവിധാനം ചെയ്യുന്നു എന്ന പ്രേത്യേകതയിൽ പ്രഖ്യാപന സമയം മുതൽ പ്രേഷകരുടെ ജനശ്രെദ്ധയിലുള്ള ഒരു ചലച്ചിത്രമാണ് ബറോസ്. 2019 ഏപ്രിൽ മാസത്തിൽ പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ഔദ്യോഗിക ലൗഞ്ചിങ് നടന്നത് 2021 മാർച്ച് മാസത്തിലായിരുന്നു. ഏകദേശം 170 ദിവസങ്ങളോളമാണ് സിനിമ ചിത്രീകരണത്തിനു വേണ്ടി എടുത്തത്. ഗാർഡിയൻ ഓഫ് ദി ഗാമസ് ട്രഷർ എന്ന കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ ബറോസ് എന്ന സിനിമ ചിത്രീകരിക്കുന്നത്. ആന്റണി പെരുമ്പാവൂറിന്റെ ആശിർവാദ് സിനിമാസിന്റെ ബാനറിലാണ് സിനിമ നിർമ്മിക്കപ്പെടുന്നത്.
ജിജോ പുന്നൂസാണ് തിരക്കഥ നിർവഹിക്കുന്നത്. ത്രീ ഡി ഫാന്റസി സിനിമയായിട്ടാണ് ഓരോ പ്രേഷകരിലേക്ക് എത്തുന്നത്. കൂടാതെ പാസ് വേഗ, റാഫേൽ അമാർഗോ എന്നീ സ്പാനീഷ് താരങ്ങളും ഈ സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. വാസ്കോഡി ഗാമയുടെ നിധി സൂക്ഷിപ്പുക്കാരനായ ബറോസ് എന്ന ഭൂതത്തെയാണ് ഈ സിനിമയിൽ ഉടനീളം അവതരിപ്പിക്കുന്നത്. ഈ നിധി തേടി ഒരു കുട്ടി ബറോസ് എന്ന കഥാപാത്രത്തിന്റെ അരികെ എത്തുന്നതാണ് സിനിമയിലെ പ്രധാന പ്രേമയം. ഈ ബറോസ് എന്ന ഭൂതമായി മലയാളികളുടെ മുന്നിലെത്തുന്നത് മോഹൻലാലാണ്. നാല്പത് വർഷത്തെ അഭിനയ ജീവിതത്തിൽ നിന്നും ലഭിച്ച അനുഭവസമ്പത്താണ് മോഹൻലാലിനെ സംവിധായകൻ എന്ന മേഖലയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. അതിനാൽ തന്നെ മലയാളികളും ഏറെ ആകാംഷയോടെയാണ് ഈ സിനിമയെ നോക്കി കാണുന്നത്. ഈയൊരു ത്രീ ഡി ഫാന്റസി അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിലാണ്.
അതിനാൽ തന്നെ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ എല്ലാം ഏറെ ശ്രെദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. അതിനർത്ഥം മലയാള സിനിമ ഇതുവരെ കണ്ടത് ആയിരിക്കില്ല ഇനി കാണാൻ പോകുന്നത്. മോളിവൂഡിലെ നിലവിലെ എല്ലാ റെക്കോർഡുകളും തകർന്നായിരിക്കും ബറോസ് സിനിമയുടെ വിജയം. ഒരേ സമയം സംവിധായകനായും, ചിത്രത്തിലെ പ്രധാന കഥാപാത്രമായും എത്തുന്ന മോഹൻലാലിനെ എല്ലാവരും ഇരുകൈകൾ നീട്ടിയാണ് സ്വീകരിക്കുന്നത്. മലയാളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ആദ്യ ത്രീ ഡി സിനിമയാണ് മൈ ഡിയർ കുട്ടിചാത്തൻ. ജിജോ എന്ന സംവിധായകനായിരുന്നു ഈ സിനിമ സംവിധാനം ചെയ്തിരുന്നത്. ഇദേഹത്തെ കഥയും കൂടി ആസ്പദമാക്കിയാണ് ബറോസ് എന്ന ചലച്ചിത്രം മോഹൻലാൽ ഒരുക്കിരിക്കുന്നത്. ഇന്ത്യൻ താരങ്ങൾ കൂടാതെ ഒട്ടേറെ സ്പാനിഷ് താരങ്ങൾ സിനിമയിൽ മറ്റ് കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ലഭിച്ച സംവിധായകന്റെ വേഷം മോഹൻലാലിനു നൂറ് ശതമാനത്തോടെ വിജയിപ്പിക്കാൻ സാധിച്ചോ എന്ന് സിനിമ റിലീസിന് ശേഷം അറിയാം.