സിന്ദൂരം തൊടുമ്പോൾ ഇതെല്ലാം ശ്രദ്ധിക്കണമെന്നോ.!! നിങ്ങൾ സിന്ദൂരം തൊടുന്നത് ഇങ്ങനെ ആണോ.. വലിയ ദോഷം വരുത്തി വയ്ക്കും തെറ്റായ രീതിയിൽ ചെയ്‌താൽ.!! About Sindhooram Astrology Indian women Malayalam

About Sindhooram Astrology Indian women : സിന്ദൂരം തൊടുക എന്നത് ഇപ്പോൾ പല പെൺകുട്ടികൾക്കും താല്പര്യം ഇല്ലാത്ത ഒന്നായി മാറി ഇരിക്കുകയാണ്. കല്യാണം കഴിഞ്ഞതാണ് എന്ന് കാണിക്കാൻ മാത്രമാണ് സിന്ദൂരം തൊടുന്നത് എന്നും അങ്ങനെ എങ്കിൽ എന്തു കൊണ്ട് പുരുഷന്മാർക്ക് ഇങ്ങനെ ഒരു അടയാളം ഇല്ലാത്തത് എന്നുമാണ് അവരുടെ ഒക്കെ വാദങ്ങൾ. പക്ഷെ സിന്ദൂരം തൊടുന്നത് വിവാഹിതയാണ് എന്ന് അറിയിക്കാനുള്ള ഉപാധി അല്ല എന്ന് ഇവർ മനസ്സിലാക്കുന്നില്ല.

ശ്രീരാമ ഭഗവാന്റെ ദീർഘായുസ്സിന് വേണ്ടി ആയിരുന്നു സീതാ ദേവി സിന്ദൂരം അണിഞ്ഞിരുന്നത്. ശിവഭഗവാന്റെ അരികിൽ നിന്നും ദുഷ്ടശക്തികൾ അകന്നു നിൽക്കാൻ ആയിരുന്നു അത്രേ പാർവതി ദേവി സിന്ദൂരം അണിഞ്ഞത്. ഒരു സുമംഗലി സിന്ദൂരം അണിയേണ്ടത്തിന് ഒരു രീതി ഉണ്ട്. ഒരു അലങ്കാരമായി കാണാതെ ശ്രദ്ധയോടെ ചെയ്യേണ്ടത് ആണ് സിന്ദൂരം അണിയുന്നത്. ലക്ഷ്മി ദേവി വസിക്കുന്ന പ്രധാനപ്പെട്ട

About Sindhooram Astrology Indian women Malayalam

സ്ഥലമാണ് നമ്മുടെ നെറുക. അതു കൊണ്ട് തന്നെ പവിത്രമായ കാര്യമാണ് സിന്ദൂരം അണിയുക എന്നത്. പൂജാമുറിയിൽ സിന്ദൂരം സൂക്ഷിക്കുന്നത് ആണ് ഏറ്റവും നല്ലത്. കുളിച്ചു ശുദ്ധിയായി വേണം സിന്ദൂരം സിന്ദൂരരേഖയിൽ അണിയാൻ. അതു പോലെ തന്നെ വീട്ടിൽ ഉള്ള ഓരോ സ്ത്രീയും പ്രത്യേകമായി തന്നെ ഓരോ സിന്ദൂരചെപ്പ് സൂക്ഷിക്കണം. ഒരാൾ ഉപയോഗിക്കുന്ന സിന്ദൂരം മറ്റൊരാൾ ഉപയോഗിക്കാൻ പാടുള്ളതല്ല.

ശാസ്ത്രീയമായും സിന്ദൂരം അണിയുന്നത് സ്ത്രീകൾക്ക് നല്ലതാണ് എന്നാണ് പറയപ്പെടുന്നത്. മനസ്സിനെ ഏകാഗ്രമാക്കി പാർവതി ദേവിയെ നല്ലത് പോലെ നമിച്ച് സിന്ദൂരം അണിഞ്ഞാൽ ഭർത്താവിന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനും ദാമ്പത്യ ജീവിതത്തിനും വളരെ അധികം നല്ലതാണ്. ഇത്രയും മഹത്തരമായ സിന്ദൂരം അണിയുന്നതിനെ പറ്റി വിശദമായി മനസ്സിലാക്കാനായി വീഡിയോ മുഴുവനായും കാണുക.

Rate this post

Comments are closed.