എന്റെ മാമൻ; അവസാനം കണ്ടപ്പോഴും ആ പതിവ് തെറ്റിച്ചില്ല…അമ്മാവന്റെ വേർപാടിൽ മനംനൊന്ദ് അഭയ ഹിരണ്മയി…! Abhaya Hiranmayi About Kochupreman Malayalam

Abhaya Hiranmayi About Kochupreman Malayalam: കൊച്ചു പ്രേമനോടൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വെച്ച് ഗായിക അഭയ ഹിരൺമയി; ഹൃദയ സ്പർശിയായ കുറിപ്പും. ഇന്നലെ അന്തരിച്ച പ്രശസ്ത സിനിമാ നാടക നടൻ കൊച്ചുപ്രേമനോടൊപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്ക് വെച്ചിരിക്കുകയാണ് ഗായികയായ അഭയ ഹിരൺമയി . അഭയയുടെ അമ്മാവൻ കൂടിയാണ് കൊച്ചുപ്രേമൻ , തന്റെ ജീവിത യാത്രത്തിൽ എന്നും പിന്തുണ നൽകിയ , ഓരോ അണുവിലും കലയെ ഉപാസിച്ച അനശ്വര വ്യക്തിതമായിരുന്നു കൊച്ചു പ്രേമൻ എന്ന് അഭയ പറഞ്ഞ് വെക്കുന്നു.

“കുടുംബത്തിലെ ഏറ്റവും സീരിയസ് ആയിട്ടുള്ള എന്നാൽ വല്ലപ്പോഴും വായ തുറന്നാൽ ചുറ്റും ഇരിക്കുന്നവർക്ക് ചിരിക്കാൻ വകയുണ്ടാകും. ഞാൻ കണ്ട പൂർണ കലാകാരന്, കുടുംബത്തിന്റെയും കൂടെ അഭിമാനമായ അഭിനേതാവിനു പരാതിച്ചതും പരിഭവിച്ചതും ഉമ്മവച്ചതും സമ്മാനങ്ങൾ തന്നതിനുമൊക്കെ കെട്ടിപിടിച്ചു നൂറു ഉമ്മ!! ” എന്ന ഹൃദയ സ്പർശിയായ വാക്കുകൾ ആണ് അഭയ കുറിച്ചത്. ഏറ്റവും ഒടുവിൽ ആശുപത്രിയിൽ സന്ദർശിച്ച് ചുംബനം നൽകി ഇറങ്ങിയതടക്കമുള്ള നിമിഷങ്ങളെ അവർ

തന്റെ ചിത്രത്തിന് താഴെ നൽകിയ വൈകാരികമായ കുറിപ്പിൽ ചേർത്തിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന അദ്ദേഹം ഇന്നലെയാണ് വിട വാങ്ങിയത്. നാടക കളരിയിലൂടെ അഭിനയത്തിൽ എത്തി ചേർന്ന് കെ.എസ്. പ്രേം കുമാർ എന്ന കൊച്ചുപ്രേമന്റെ ആദ്യ സിനിമ 1979 ൽ റിലീസായ ഏഴു നിറങ്ങൾ ആണ്. തുടർന്ന് ഇരുനൂറ്റൻപതിലേറെ സിനിമകളിലും അനേകം ടെലി – ഫിലിമുകളിലും അഭിനയിച്ച താരത്തിന്റെ പുറത്തിറങ്ങിയ അവസാന സിനിമ കിങ് ഫിഷ് ആണ് .

സിനിമയുടെ പതിവ് ശരീര ശാസ്ത്രത്തേയും ശബ്ദ വിന്യാസത്തേയും ഭേദിച്ച കൊച്ചുപ്രേമനിലെ നടന്റെ ചെറു ചലനം പോലും പ്രേക്ഷകനിൽ ചിരി മാല തീർത്തിരുന്നു. തന്റെ അമ്മാവനായ കൊച്ചുപ്രേമൻ തനിക്ക് മാനസിക സമ്മർദ്ദത്തിന്റെ കാലത്ത് നൽകിയ പിന്തുണ അഭയ മുൻപും സാമൂഹ്യ മാധ്യമകൾ വഴി വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമ – സീരിയൽ മേഖലയിൽ നിന്നും നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവയ്ച്ചിട്ടുണ്ട്.

Rate this post

Comments are closed.