വളരെ ലളിതമായ ഒരു വീട്.!! 18 ലക്ഷത്തിന് 3 ബെഡ്‌റൂമുകളോട് കൂടിയ ആർക്കും സ്വന്തമാക്കാൻ പറ്റുന്ന ഡിസൈനോട് കൂടിയത്.!! A Low Budget Home

18 ലക്ഷത്തിന് 3 ബെഡ്റൂം,ഒരു ഹാൾ,കിച്ചൺ എന്നിവ അടങ്ങുന്ന ഒരു ചെറിയ വീട് സ്വന്തമാക്കാം. ഈ വീടിന്റെ ഡിസൈനും വളരെ ലളിതമായ തരത്തിലാണ്. യാതൊരുവിധ ആഡംബരങ്ങളും ഈ വീടിന് ചെയ്തിട്ടില്ല. ഒരു സാധാരണക്കാരന് സുഖമായി

നിർമ്മിച്ചെടുക്കാൻ കഴിയുന്ന ലളിതമായ ഡിസൈനുകളാണ് ഈ വീട്ടിൽ ഉള്ളത്.ചെറിയ ഒരു സിറ്റൗട്ട് ആണ് ഉള്ളത്. നിന്നും അകത്തേക്ക് കയറുമ്പോൾ ഒരു സിംഗിൾ ഡോർ കൊടുത്തിരിക്കുന്നു. ഹാൾ വരുന്നത് ഡൈനിങ് ഹാളും ഗസ്റ്റ് ലിവിങ് ഏരിയയും ചേർന്നാണ്.

വളരെ ലളിതമായ സീലിംഗ് ഡിസൈനുകളാണ് വീടിന് ഉപയോഗിച്ചിട്ടുള്ളത്.ഇവിടെ തന്നെ വാഷ് ഏരിയയും കൊടുത്തിരിക്കുന്നു.മൂന്ന് ബെഡ്റൂമുകൾ ഈ വീടിന് ഉണ്ട്. ഒന്ന് അറ്റാച്ച്ഡ് ബാത്രൂം വരുന്നതും രണ്ടെണ്ണം നോൺ അറ്റാച്ച്ടും ആണ്. ഒരു കോമൺ ബാത്റൂം പ്രൊവൈഡ് ചെയ്തിട്ടുണ്ട്.

കിച്ചൺ വരുന്നത് അത്യാവശ്യം എല്ലാ സൗകര്യങ്ങളോടും കൂടിയാണ്. ഒരു മെയിൻ കിച്ചണും ചേർന്ന് ഒരു വർക്ക്‌ ഏരിയയും വരുന്നു. എല്ലാവസ്ത്തുക്കളും അറേഞ്ച് ചെയ്യുന്നതിനായി ഷെൽഫുകളും പ്രൊവൈഡ് ചെയ്തിട്ടുണ്ട്. video credit:Homes & Tours

Rate this post

Comments are closed.