വെള്ള വസ്ത്രങ്ങൾക്ക് പാൽ പോലെ വെണ്മ.!! ഈ ഒരൊറ്റ സൂത്രം ചെയ്താൽ മതി; എത്ര പഴകിയ തോർത്തും വെള്ള വസ്ത്രങ്ങളും പുതിയത് പോലെ ആക്കാം.!! | White Clothes Washing Tip

White Clothes Washing Tip : ചൂടുവെള്ളമോ കാരമോ സോപ്പ് പൊടിയോ ഇല്ലാതെ വെള്ളത്തുണികൾ വെളുപ്പിക്കാനുള്ള മാജിക്‌ ട്രിക്ക്…വീട്ടിലെ തോർത്തും മുണ്ടും ഒക്കെ വെളുപ്പിക്കുക എന്നത് വളരെ ശ്രമപ്പെട്ട പണി ആണല്ലേ. ബുധനാഴ്ച കുട്ടികൾ വെള്ള യൂണിഫോം ഇട്ട് സ്കൂളിൽ പോവുമ്പോഴേ അമ്മമാരുടെ നെഞ്ചിൽ ഒരു ഭാരമാണ്.

വൈകുന്നേരം ചാര നിറത്തിൽ തിരിച്ചു വരുന്ന യൂണിഫോം കഴുകുന്നതിനെ പറ്റി ഓർക്കുമ്പോൾ തന്നെ നെഞ്ച് പട പടാ ഇടിക്കും. അങ്ങനെയുള്ള അമ്മയാണ് നിങ്ങൾ എങ്കിൽ ഈ വീഡിയോ തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും. എത്ര പഴകിയ വെള്ളത്തുണി ആണെങ്കിലും ഈ വിധം കഴുകിയാൽ പള പളാ വെളുക്കും. ആദ്യം തന്നെ നമ്മുടെ തുണി നല്ല പോലെ വെള്ളത്തിൽ മുക്കിയിട്ട് ബാർ സോപ്പ് ഉപയോഗിച്ച് തേച്ചു പിടിപ്പിക്കണം.

Use Baking Soda or White Vinegar: Add half a cup of baking soda or white vinegar to your washing machine along with your detergent. Both help boost the detergent’s cleaning power, remove odors, and brighten whites naturally — without harsh chemicals like bleach.

അഴുക്ക് ഉള്ള ഭാഗത്ത് നന്നായി തേച്ചു പിടിപ്പിക്കണം. എന്നിട്ട് ചെറുതായി ഒന്ന് കല്ലിൽ കുത്തണം. എന്നിട്ട് ഇനി വെള്ളത്തിൽ മുക്കാതെ തന്നെ നല്ല വെയിലത്ത് ഈ തുണികൾ മൂന്നു മണിക്കൂർ എങ്കിലും വിരിച്ചിടണം. അതിന് ശേഷം ഈ തുണികളെ നന്നായിട്ട് അലക്കി മൂന്നാലു വെള്ളത്തിൽ കഴുകി എടുക്കണം.ഈ തുണികളെ ഉജാലയിൽ മുക്കി പിഴിഞ്ഞെടുക്കണം. ഈ തുണികളെ നല്ല വെയിലത്ത് വിരിച്ച് ഉണക്കി എടുക്കാം.

അങ്ങനെ നല്ല എളുപ്പത്തിൽ വെള്ളത്തുണികൾ പുതിയത് പോലെ ആക്കിയത് എങ്ങനെ എന്ന് മനസിലാക്കാൻ വീഡിയോ മുഴുവനായും കാണുക. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത്‌ മാറ്റാൻ ഇതോടൊപ്പമുള്ള വീഡീയോ സഹായിക്കും.പണ്ടു തോട്ടിൽ ഒക്കെ കൊണ്ടു പോയി നമ്മുടെ അമ്മുമ്മ ഒക്കെ ചെയ്തിരുന്ന ഈ വിദ്യ ഇനി നിങ്ങളും ചെയ്തു നോക്കുമല്ലോ. അപ്പോൾ ഇനി മുതൽ തോർത്ത്‌ ഒന്നും മുറ്റത്ത് വിരിച്ചിടാൻ ഒരു വിധത്തിലും നാണക്കേട് വേണ്ടേ വേണ്ട. White Clothes Washing Tip Video Credit : Sreeju’s Kitchen

Comments are closed.