ഇനി എന്നും ചക്കകാലം.!! പഴുത്ത ചക്ക ഇങ്ങനെ സൂക്ഷിച്ചാൽ ഒരു വർഷം വരെ കേടാകില്ല; സീസൺ കഴിഞ്ഞാലും ചക്ക കഴിക്കാം.!! Jackfruit Storing tips

Jackfruit Storing tips : പഴുത്ത ചക്ക രുചിയോട് കൂടെ കുറെ കാലം എങ്ങനെ സൂക്ഷിക്കാം എന്ന് നോക്കാം. ചക്ക എപ്പോഴും സീസണിൽ മാത്രം കിട്ടുന്ന ഒരു പഴമാണ്. എന്നാൽ നമ്മുക്ക് പഴുത്ത ചക്ക കഴിക്കണമെന്ന് തോന്നുമ്പോൾ അതല്ലെങ്കിൽ പഴുത്ത ചക്ക കൊണ്ട് ചക്ക വരട്ടി ചക്ക ഹലുവ ചക്ക പായസം അങ്ങനെ പലതരം റെസിപി ഉണ്ടാക്കാൻ തോന്നുന്ന സമയത്ത് ഒക്കെ ഉണ്ടാക്കാം. ഇത് എങ്ങനെ എന്ന് നോക്കാം.

ഇത് രണ്ട് രീതിയിൽ ചെയ്യാം. കുറച്ച് വലിയ ചക്കയുടെ പകുതി എടുക്കുക. നല്ല ഫ്രഷ് ചക്ക എടുക്കുക. ഒരു സിപ് ലോക്ക് കവർ അല്ലെങ്കിൽ സാധരണ കവർ എടുക്കുക. ഇതിലേക്ക് ചക്ക ഇട്ട് കൊടുക്കുക. ചക്ക ഇട്ട് കൊടുത്ത് ശേഷം കംപ്ലീറ്റ് എയർ കളയുക. നന്നായി പ്രസ്സ് ചെയ്യുക. ഒട്ടും എയർ നിൽക്കരുത്. അങ്ങനെ നിന്നാൽ ചക്ക പെട്ടന്ന് തന്നെ കേടാകും. ഇനി ഇത് ഒട്ടിച്ച് കൊടുക്കാം.

ഒരു വശത്ത് ചെറുതായി ഓപ്പൺ ആക്കുക. ഒരു സ്ട്രോ വെച്ച് പ്രസ്സ് ചെയ്യുക. ഇത് ഒരു പ്ലാസ്റ്റിക് കവറിൽ വെക്കാം. ഇത് ഒരു മാസം വരെ കേട് വരാതെ നിക്കും ഇത് ഫ്രീസറിൽ വെക്കുക. മറ്റൊരു വഴി നോക്കാം. ഇതിനായി പഞ്ചസാര ലായനി ഉണ്ടാക്കാം. ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം എടുത്ത് ഇതിലേക്ക് പഞ്ചസാരയും ഇട്ട് തിളപ്പിക്കുക. ഒരു ഗ്ലാസ് ജാർ ഇട്ട് ഇതിലേക്ക് ചക്ക ചുള ഇടുക.

ഇതിലേക്ക് പഞ്ചസാര ലായനി ഒഴിക്കുക. ഇത് ഫ്രീസറിൽ വെക്കുക. ഇത് ഉപയോഗിച്ച് പലതരം വിഭവങ്ങൾ ഉണ്ടാക്കാം. ഒരു വർഷം വരെ ഇത് കേടാവാതെ നിൽക്കും. പഴുത്ത ചക്ക കൂടുതൽ ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യ്താൽ എപ്പോൾ വേണമെങ്കിലും കഴിക്കേണ്ട സമയത്ത് ചക്ക എടുത്ത് കഴിക്കാം. പുറത്തൊക്കെ കൊണ്ടു പോകണമെങ്കിൽ ചക്ക ഇങ്ങനെ ചെയ്യാവുന്നതാണ്. Jackfruit Storing tips Video Credit : Sreejas foods

Comments are closed.