7 സെന്റ് സ്ഥലത്ത് നിർമ്മിച്ച ചിലവ് ചുരുങ്ങിയ വീട് കണ്ട് നോക്കിയാലോ | 1100 sqft Budget Home

1100 sqft Budget Home: 7 സെൻറ്‌ സ്ഥലത്ത് 1100 ചതുരശ്ര അടിയിൽ നിർമ്മിച്ച ഒരു വീടാണ് നമ്മൾ ഇന്ന് വിശദമായി നോക്കാൻ പോകുന്നത്. വീട് നിർമ്മിക്കാൻ ആകെ ചിലവ് വന്നിരിക്കുന്നത് ഇരുപത് ലക്ഷം. രൂപയാണ്. ആർഭാടം ഒഴിവാക്കിട്ടാണ് ഈ വീട് ഒരുക്കിരിക്കുന്നത്. രണ്ട് ബെഡ്‌റൂം അറ്റാച്ഡ് ബാത്‌റൂം, ഒരു അടുക്കള തുടങ്ങിയവയാണ് ഉള്ളത്.

വീട്ടിലെ സകല വാതിലുകളും ജനാലുകളും തടി കൊണ്ടാണ് ചെയ്തിരിക്കുന്നത്. ചെറിയ സിറ്റ്ഔട്ടാണ് കാണാൻ സാധിക്കുന്നത്. കൂടാതെ തടിയിൽ നിർമ്മിച്ച രണ്ട് കസേരകളും ഇവിടെ കാണാം. ലിവിങ് ഏരിയയാണ് ഈ വീടിന്റെ പ്രധാന ആകർഷണം. സീലിംഗ് ചെയ്തിട്ടില്ല. വാർപ്പിൽ തന്നെയാണ് ലൈറ്റ്സ് കൊടുത്തിരിക്കുന്നത്. ഈ ഹാളിന്റെ കോൺറിലായിട്ട് നല്ലൊരു സോഫ ഒരുക്കിട്ടുണ്ട്.

വിവിധ തടിയിൽ ഡൈനിങ് ഹാളിനെയും ലിവിങ് ഹാളിനെയും വേർതിരിക്കുന്ന പാർട്ടിഷൻ ചെയ്തിട്ടുണ്ട്. ഡാനിങ് ഹാളിന്റെ വലത് വശത്തായിട്ടാണ് പടികൾ ഒരുക്കിരിക്കുന്നത്. അത്യാവശ്യം ആളുകൾക്ക് ഇരിക്കാനുള്ള ഇരിപ്പിടവും ഡൈനിങ് മേശയും ഇവിടെ കാണാൻ സാധിക്കുന്നതാണ്. അതിമനോഹരമായ ഇന്റീരിയർ വർക്കുകളാണ് ചെയ്തിരിക്കുന്നത്. ഫ്ലോർ മുഴുവൻ ചെയ്തിരിക്കുന്നത് മാർബിൾ ഉപയോഗിച്ചിട്ടാണ്. മനോഹരമായിട്ടാണ് കിടപ്പ് മുറി ഡിസൈൻ ചെയ്തിരിക്കുന്നത്.

കിടപ്പ് മുറിയ്ക്ക് വേറെ നിറമാണ് നൽകിരിക്കുന്നത്. വാർഡ്രോബിനോട്‌ ചേർന്നിട്ടാണ് ബാത്‌റൂം കൊടുത്തിരിക്കുന്നത്. ഇതേ ഡിസൈനുകളും സൗകര്യങ്ങളുമാണ് രണ്ടാമത്തെ കിടപ്പ് മുറിയിൽ കൊടുത്തിരിക്കുന്നത്. രണ്ടിൽ കൂടുതൽ പേർക്ക് നിന്ന് പെരുമാറാൻ കഴിയുന്ന സ്ഥലമാണ് അടുക്കളയിലേക്ക് നീങ്ങുമ്പോൾ കാണാൻ കഴിയുന്നത്. കബോർഡ് വർക്കുകളും, സ്റ്റോറേജ് യൂണിറ്റുകളും തുടങ്ങിയവയെല്ലാം ഇവിടെ കാണാം. നിർമ്മിക്കാൻ മാത്രമാണ് ഇരുപത് ലക്ഷം ആയത്. ഇന്റീരിയർ ഡിസൈൻ ഉൾപ്പടെ 25 ലക്ഷം രൂപയാണ് ചിലവായത്. 1100 sqft Budget Home Video Credit: shanzas world

Total Area – 1100 SFT
Plot – 7 Cent
Total Rate – 20 Lakhs, with interior work 25 lakhs
1) Sitout
2) Living Hall
3) Dining Hall
4) 2 Bedroom + Bathroom
5) Kitchen

Comments are closed.