നല്ല സോഫ്റ്റ് ആയ നൂൽപുട്ട് കിട്ടാനായി ഇങ്ങനെ ചെയ്തു നോക്കൂ; ഈ സീക്രട്ട് അറിഞ്ഞാൽ ഇനി വീട്ടിൽ എന്നും നൂൽപുട്ട് ഉണ്ടാക്കും.!! Soft idiyapam making easy tips
Soft idiyapam making easy tips : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത പലഹാരങ്ങളിൽ ഒന്നായിരിക്കും ഇടിയപ്പം. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഭക്ഷണ വിഭവങ്ങളിൽ ഒന്ന് തന്നെയാണ് ഇത് എന്ന് തന്നെ പറയാം. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള പലഹാരങ്ങളിൽ ഒന്നാണ് ഇടിയപ്പമെങ്കിലും അത് ഉണ്ടാക്കുക എന്നത് ഒട്ടു മിക്ക ആളുകളെ സംബന്ധിച്ചും ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. മിക്കപ്പോഴും മാവ് കുഴച്ച് വരുമ്പോൾ അത് സേവനാഴിയിൽ ഇട്ട് പീച്ചി എടുക്കാനായി വളരെയധികം ബുദ്ധിമുട്ട് നേരിടേണ്ടി വരാറുണ്ട്. മാവ് എളുപ്പം കുഴകുവാൻ സാധിക്കും എങ്കിൽ പോലും സേവനാഴിയിൽ ഇട്ട് പീച്ചി എടുക്കുന്നതായിരിക്കും
എല്ലാവര്ക്കും ബുദ്ധിമുട്ടുള്ള ഒരു കാര്യം. കയ്യ് വേദന ഒകെ ഉള്ളവരാണെങ്കിൽ പിന്നെ ഒട്ടും തന്നെ പറയുകയും വേണ്ട. എന്നാൽ മാവ് പെട്ടെന്ന് കറക്കി എടുക്കാനും, നല്ല സോഫ്റ്റ് ആയ ഇടിയപ്പം കിട്ടാനുമായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഇങ്ങനെ ചെയ്യുകയാണെങ്കിൽ എളുപ്പം നമുക്ക് ഇടിയപ്പം തയ്യാറാക്കി എടുക്കുവാൻ സാധിക്കും എന്ന് മാത്രമല്ല മിക്ക ദിവസവും ഈ ഇടിയപ്പം തന്നെയായിരിക്കും വീടുകളിൽ.. അത്രയ്ക്കും എളുപ്പമായിരിക്കും ഈ ഒരു രീതി. മിക്ക വീടുകളിലും ഇടിയപ്പത്തിന് മാവ് കുഴയ്ക്കുമ്പോൾ ചൂടുവെള്ളമായിരിക്കും ഉപയോഗിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ മാവ് കട്ടിയായി പോവുകയും അത് പീച്ചാനായി വളരെയധികം ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യാറുണ്ട്.
പക്ഷെ നമ്മളെല്ലാവരും തന്നെ ഇടിയപ്പം സോഫ്റ്റ് ആകുവാൻ ചൂടുവെള്ളം ആണ് നല്ലത് എന്നായിരിക്കും വിചാരിക്കുന്നത് അല്ലെ. പക്ഷെ ചൂട് വെള്ളം ഉപയോഗിക്കുമ്പോൾ മാവ് നല്ലതുപോലെ കട്ടിയാവുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇടിയപ്പം തയ്യാറാക്കുമ്പോൾ ചൂടുവെള്ളത്തിനു പകരമായി ഇടിയപ്പത്തിന്റെ മാവ് തയ്യാറാക്കാനായി പച്ചവെള്ളം ഉപയോഗപ്പെടുത്താവുന്നതാണ്. അങ്ങനെ ചെയ്യുകയാണെങ്കിൽ ഇടിയപ്പം നല്ലതുപോലെ സോഫ്റ്റ് ആയി കിട്ടുമെന്ന് മാത്രമല്ല നല്ല രുചിയും ആയിരിക്കും ഉണ്ടാക്കുവാനും വളരെയധികം എളുപ്പവുമാണ്. ഇനി എങ്ങനെയാണ് ഈ രീതിയിൽ പച്ചവെള്ളം ഉപയോഗിച്ച് ഇടിയപ്പത്തിന്റെ മാവ് തയ്യറാക്കുന്നത് എന്ന് നോക്കാം. മാവ് തയ്യാറാക്കാനായി ഒരു പാത്രം എടുത്ത് അതിലേക്ക് രണ്ട് കപ്പ് അളവിൽ
അരിപ്പൊടി ഇട്ടു കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും, പച്ചവെള്ളവും ചേർത്ത് കൈ ഉപയോഗിച്ച് മാവ് നല്ല രീതിയിൽ കുഴച്ച് സോഫ്റ്റ് ആക്കി എടുക്കണം. ഈയൊരു സമയത്ത് അല്പം എണ്ണ കൂടി മാവിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. കൂടുത സോഫ്റ്റ് ആവുന്നതിനും അതുപോലെ തന്നെ ഇടിയപ്പം സേവനാഴിയിൽ എളുപ്പത്തിൽ പീച്ചി എടുക്കുന്നതിനും ഇങ്ങനെ ചെയ്യുന്നതിലൂടെ സാധിക്കുന്നതാണ്. അതിനുശേഷം ഇടിയപ്പം ഉണ്ടാക്കാനായി എടുക്കുന്ന പാത്രങ്ങൾ നിരത്തിവെക്കുക. സേവനാഴിയിൽ എണ്ണ തടവിയ ശേഷം മാവ് ഇടിയപ്പം തയ്യാറാക്കുന്നതിനായി എടുത്തു വെച്ചിട്ടുള്ള ഓരോ പാത്രങ്ങളിലേക്കും പീച്ചി കൊടുക്കുക. തേങ്ങ ഇഷ്ടമുള്ളവർക്ക് മുകളിലായി അല്പം തേങ്ങ കൂടി വിതറി കൊടുക്കാവുന്നതാണ്.
ഒരു പാത്രത്തിൽ ഇടിയപ്പം ഉണ്ടാക്കാൻ ആവശ്യമായ വെള്ളം ഒഴിച്ച് അടുപ്പിൽ വെച്ച് തിളപ്പിച്ചെടുക്കുക. അങ്ങനെ ആവി കയറ്റാനായി വയ്ച്ച ശേഷം പാത്രത്തിൽ നിന്നും ആവി വന്നു തുടങ്ങുമ്പോൾ നമ്മൾ നേരത്തെ തയ്യാറാക്കിവെച്ച ഇടിയപ്പത്തിന്റെ പാത്രങ്ങൾ ഓരോന്നായി അതിലേക്ക് ഇറക്കി വച്ച് ആവി കയറ്റി എടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ സോഫ്റ്റ് ആയ ഇടിയപ്പം റെഡിയായി കഴിഞ്ഞു. മുട്ടകറിയോ വെജിറ്റബിൾ കുറുമായോ എല്ലാം ചേർത്ത് ഇടിയപ്പം നമുക്ക് സ്വാദോടെ കഴികാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Soft idiyapam easy making tips Video Credit : Wazza Manzil
Comments are closed.