തെങ്ങു കയറിയും ആടിനെ വളർത്തിയും ഇദ്ദേഹം പണിത 9 ലക്ഷം രൂപയുടെ വീട് കാണണോ? ആരും കൊതിക്കും ഇതുപോലൊരു വീട്.!!

വീട് നിർമാണം ഏതൊരാളുടെയും വലിയ ആഗ്രഹമാണ്. എന്നാൽ വീട് നിർമിക്കുക എന്നത് ഒരാളെ സംബന്ധിച്ചു ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. ഈ ഒരു കാലഘട്ടത്തിൽ വീട് നിർമാണത്തിന് വരുന്ന ചിലവ് വളരെ കൂടുതലാണ്. ഓരോ സാധനങ്ങളുടെ വില ഓരോ ദിവസവും കൂടി കൂടി വരുന്ന ഈ ഒരു കാലഘട്ടത്തിൽ നമുടെ ആഗ്രഹപ്രകരമുള്ള ഒരു വീട് നിർമിക്കുക പ്രയാസം തന്നെയാണ്.

മറ്റൊരാളുടെയും സഹായമില്ലാതെ സ്വന്തം അധ്വാനത്തിൽ വീട് നിർമിക്കുക ഏതൊരുളുടെയും വലിയ ആഗ്രഹം തന്നെയാണ്. ശ്രമിച്ചാൽ നമുക്കും അത് സാധിക്കും എന്നതിന് വലിയ ഒരു തെളിവാണ് ഇവിടെ കാണുന്ന 9 ലക്ഷം രൂപക്ക് പണിതിരിക്കുന്ന ഈ മനോഹരമായ വീട്. തെങ്ങു കയറിയും ആടിനെ വളർത്തിയും ലഭിച്ച പണം ഉപയോഗിച്ചാണ് ഈ മനോഹരമായ വീട് നിർമിച്ചിരിക്കുന്നത്. 700 sqft ലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്.

ഓട് ആണ് ഈ വീട് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മനോഹരമായ സിറ്ഔട്ടിൽ നിന്നും കയറി ചെല്ലുന്നത് മനോഹരമായ ഒരു ലിവിങ് കം ഡൈനിങ്ങ് ഏരിയയിലേക്കാണ്. രണ്ടും ഒരുമിച്ചാണെങ്കിൽ പോലും ഒരു പ്രൈവസി നമുക്ക് അനുഭവപ്പെടും. ചുവരിനായി മഡ്‌ലോക്ക് എന്ന ബ്രിക്സ് ആണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ട് ബെഡ്‌റൂമുകളാണ് ഈ വീടിനുള്ളത്. ഈ രണ്ടു ബെഡ്‌റൂമിനും നടുവിലായി ഒരു കോമ്മൺ ടോയ്‌ലറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്.

700 sqftൽ പണിതിരിക്കുന്ന ഒരു വീട് ആണ് എങ്കിലും ഒട്ടും തന്നെ സ്‌പെയ്‌സ് നഷ്ടപ്പെടുത്താതെ മനോഹരമായി തന്നെ വീട് ഡിസൈൻ ചെയ്തിട്ടുണ്ട്. ഈ വീടിന് ഒരു മെയിൻ അടുക്കള കൂടാതെ മറ്റൊരു സ്‌പെയ്‌സ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഓട് ഉപയോഗിച്ച് നിർമിച്ചിരിക്കുന്നത് കൊണ്ട് തന്നെ ഏതു കാലാവസ്ഥയിലും ഈ വീട്ടിൽ താമസിക്കുവാൻ സാധിക്കും എന്നത് മറ്റൊരു പ്രത്യേകതയാണ്. Video Credit : come on everybody

Comments are closed.