ചെറിയ ഫാമിലിക്ക് താമസിക്കാൻ പാകത്തിന് ഒരു വീട്.!! 3 സെന്റ് സ്ഥലത്ത് 800 സ്ക്വയർ ഫീറ്റിൽ പണിത സിമ്പിൾ ഡിസൈനോട് കൂടിയ വീട്.!! 800 Sqft 2 BHK Simple Budget Home

വളരെ ചെറിയ ചിലവിൽ ഒരു ചെറിയ ഫാമിലിക്ക് താമസിക്കാൻ ആവശ്യമായ ഒരു വീടിന്റെ പ്ലാൻ ആണ്, രണ്ട് ബെഡ്റൂം ഹാൾ,കിച്ചൺ എന്നിവ അടങ്ങുന്നതാണ് ഈ വീട്. 800 സ്ക്വയർ ഫീറ്റിൽ 3 സെന്റ് സ്ഥലത്താണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ മുറ്റം ഇന്റർലോക്ക് പതിച്ചിരിക്കുന്നു.ജി ഐ പൈപ്പ് ഉപയോഗിച്ചാണ് ഗേറ്റ് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ സിറ്റൗട്ടിനോട് ചേർന്ന് തന്നെ പില്ലർ കൊടുത്തിരിക്കുന്നു.

വളരെ മനോഹരമായ ടെസ്റ്റർ വർക്കാണ് പില്ലറിൽ ചെയ്തിരിക്കുന്നത്. വളരെ ചെറിയൊരു സിറ്റൗട്ട് ആണ് കൊടുത്തിരിക്കുന്നത് എന്നാൽ ആവശ്യത്തിനുള്ള സൗകര്യമുണ്ട്താനും.മെയിൻ ഡോർ സിംഗിൾ ഡോർ ആണ്.എസ് എസ് സ്റ്റീൽ മോഡേൺ ഡോർ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്.വാതിൽ തുറന്ന കത്ത് കയറുന്നത് വളരെ സിമ്പിൾ ആയ ഒരു ലിവിങ് ഏരിയയിലേക്കാണ്. ഇവിടെ തന്നെ ടിവി യൂണിറ്റിന് ആയുള്ള അറേഞ്ച്മെന്റും ചെയ്തിട്ടുണ്ട്.

പുറത്തുനിന്നും വെളിച്ചം കടന്നുവരുന്നതിനായി ജനൽ കൊടുത്തിരിക്കുന്നു. അതിനാൽ തന്നെ നല്ല വെളിച്ചം വീടിനുള്ളിൽ ലഭിക്കുന്നുണ്ട്..രണ്ട് ബെഡ്റൂമുകളാണ് കൊടുത്തിരിക്കുന്നത്. രണ്ടും ബാത്ത് അറ്റാച്ച്ഡ് ആണ്. ഒന്നാമത്തെ ബെഡ്റൂം വരുന്നത് 3/3 സൈസിലാണ്. ഡൈനിങ് ഹാളിൽ നിന്നുമാണ് ഫസ്റ്റ് ഫ്ലോറിലേക്കുള്ള ഷെയർ കൊടുത്തിരിക്കുന്നത്. സ്റ്റെയറിന് താഴെയായി സ്റ്റോറേജ് ഏരിയ ഒരുക്കിയിരിക്കുന്നു.

സിംഗിൾ ഫ്ലോർ ഇടായതിനാൽ തന്നെ ഫസ്റ്റ് ഫ്ലോർ എന്ന് പറയുന്നത് ഓപ്പൺ ടെറസ് ആയിട്ടാണ് കൊടുത്തിരിക്കുന്നത്. പിന്നീട് വേണമെങ്കിൽ മുകളിലേക്ക് എടുക്കാം എന്ന തരത്തിലാണ് ഇവിടെ അറേഞ്ച് ചെയ്തിരിക്കുന്നത്.വളരെ മനോഹരമായ ഒരു കാഴ്ച ഈ ടെറസിൽ നിന്നും നമുക്ക് ലഭിക്കുന്നു.വീടിന്റെ കിച്ചൺ സെമി ഓപ്പൺ കിച്ചൺ ആണ്.കിച്ചണിൽആവശ്യമായ തരത്തിലുള്ള സ്റ്റോറേജ് ഏരിയകൾ വളരെ മനോഹരമായി ഒരുക്കിയിരിക്കുന്നു. video credit:HOME LAND

Comments are closed.