നാഷണൽ അവാർഡ് വേദി സച്ചി ഏറെ സ്വപ്നം കണ്ടിരുന്നു.!! സങ്കടത്തോടെ സച്ചിയുടെ ഭാര്യ.!! സച്ചിയുടെ സിനിമകൾ ഇനിയുണ്ടാകില്ല, പക്ഷേ സച്ചിയുടെ ജീവിതം സിനിമയാകും.!! | 68 National Awards For movie Ayyappanum Koshiyum Malayalam

ദേശീയ അവാർഡിന്റെ തിളക്കത്തിലാണ് മലയാളം സിനിമാലോകം. മലയാളികൾ മൊത്തം ഈ വിജയം ഒരു ആഘോഷമാക്കുമ്പോഴും ഒരു കുടുംബം സങ്കടം കൊണ്ട് തളർന്നു പോവുകയാണ്. മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ച കെ ആർ സച്ചിദാനന്ദൻ എന്ന സച്ചി ഇന്ന് നമ്മളോടൊപ്പം ഇല്ല. “സച്ചി ഇന്നുണ്ടായിരുന്നെങ്കിൽ ഇന്നത്തെ ഈ ദിവസം ഈ വീട്ടിൽ ചിരിയും ബഹളവും സുഹൃത്തുക്കളോടൊപ്പമുള്ള സന്തോഷവുമൊക്കെ ആയിരിക്കും” ഇത് പറയുന്നത് സച്ചിയുടെ

പ്രിയസഹധർമ്മിണിയാണ്. Jango Space TV നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം പറഞ്ഞത്. “അവാർഡ് കിട്ടണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. നാഷണൽ അവാർഡ് വേദിയിൽ കയറണമെന്ന് ഏറെ ആഗ്രഹിച്ചിരുന്ന ആളാണ് സച്ചി. ഇന്ന് അത് സാധ്യമായപ്പോൾ സച്ചി നമ്മുടെ കൂടെ ഇല്ല. സച്ചിയുടേതായി ഇനി സിനിമകൾ ഉണ്ടാവില്ലായിരിക്കാം… പക്ഷേ സച്ചിയുടെ സ്വന്തം ജീവിതം സിനിമയാക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്. സച്ചിയുമായി കൂടുതൽ ആത്മബന്ധം ഉണ്ടായിരുന്ന ഒരാൾ സച്ചിയുടെ സഹോദരിയാണ്.”

അവാർഡ് വാങ്ങാൻ പോകുമ്പോൾ സച്ചിയുടെ സഹോദരി സജിതയെയും കൂടെ കൂട്ടുമെന്നാണ് സച്ചിയുടെ ഭാര്യ പറയുന്നത്. ജീവിതാവസാനം വരെ അഭിമാനിക്കാനുള്ളതെല്ലാം ഞങ്ങൾക്ക് തന്നിട്ടാണ് സച്ചി പോയതെന്ന് പറയുകയാണ് സഹോദരി സജിത. അവാർഡ് വിവരം അറിഞ്ഞ് അഭിനന്ദനങ്ങൾ അറിയിക്കാൻ ഒരുപാട് പേർ വിളിക്കുന്നുണ്ടെന്നും സച്ചിയുടെ കുടുംബം പറയുന്നു. നടൻ ബിജു മേനോൻ തനിക്ക് ലഭിച്ച അവാർഡ് സച്ചിക്ക് സമർപ്പിക്കുകയായിരുന്നു.

ഇതിനെക്കുറിച്ച് ചോദിക്കുമ്പോൾ സച്ചിയുടെ കുടുംബം വീണ്ടും സങ്കടത്തിലാണ്. അവർ തമ്മിൽ അത്രയും വലിയ സൗഹൃദമായിരുന്നു എന്ന് പറയുകയാണ് സച്ചിയുടെ ഭാര്യ. മികച്ച സഹനടൻ, ആക്ഷൻ, ഗായിക എന്ന് തുടങ്ങി എട്ട് അവാർഡുകളാണ് സച്ചിയുടെ ‘അയ്യപ്പനും കോശിയും’ സ്വന്തമാക്കിയത്. 2020 ജൂൺ പതിനെട്ടിനാണ് ഹൃദയാഘാതം വന്ന് സച്ചി അന്തരിച്ചത്. എഴുത്തും സംവിധാനവും സച്ചിയുടെ മികവ് തെളിയിക്കപ്പെട്ട മേഖലകളായിരുന്നു.

Comments are closed.