ആരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് 6 ലക്ഷത്തിന് ഒരു വീട്.!! രണ്ടര സെന്റ് സ്ഥലത്ത് മനോഹരമായ ആരെയും ആകർഷിക്കുന്ന തരത്തിലുള്ള സിമ്പിൾ ആയ പ്ലാൻ.!! 6 Lakh Budget Home in 2.5 cent Land

6 ലക്ഷം രൂപയ്ക്ക് ഒരു വീട് വയ്ക്കാൻ പറ്റുമോ?കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നു അല്ലെ?എങ്കിൽ ഇതാ രണ്ടര സെന്റ് സ്ഥലത്ത് 6 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച ഒരു വീടാണിത്.ചെറിയ സൗകര്യങ്ങളോടുകൂടി വളരെ മനോഹരമായ ഒരു വീട്. ഒരു ബെഡ്റൂം മാത്രമാണ് ഈ വീടിന് വരുന്നത്. വീടിന്റെ എക്സ്റ്റേണൽ ലുക്ക് തന്നെ വളരെ വ്യത്യസ്തവും സുന്ദരവും ആയിട്ടാണ്. ആന്റി ഫംഗൽ ഓട് ഉപയോഗിച്ചാണ് മേൽക്കൂര ചെയ്തിരിക്കുന്നത്.

വീടിന് ചെറിയൊരു സിറ്റൗട്ട് കൊടുത്തിരിക്കുന്നു ഇവിടെ ഇരിക്കാനുള്ള സൗകര്യങ്ങൾ പ്രദാനം ചെയ്തിരിക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്.വീടിന് സിംഗിൾ ഡോർ ആണ് കൊടുത്തിരിക്കുന്നത് ഡോർ തുറന്ന് അകത്തേക്ക് കയറുന്നത് ഒരു ലിവിംഗ് സ്പേസിലേക്കാണ്. ലിവിങ് ഏരിയയോട് ചേർന്ന് തന്നെയാണ് ബെഡ്റൂമും സജ്ജീകരിച്ചിരിക്കുന്നത്. ബെഡ്റൂമിന്റെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഡോർ

ചെയ്തിരിക്കുന്നത് യുപിവിസി മെറ്റീരിയൽ കൊണ്ടാണ്. 7000 രൂപ മാത്രമാണ് ഇത്തരത്തിൽ ഒരു ഡോർ ചെയ്യുമ്പോൾ ചെലവ് വരുന്നത്. വിശാലമായ ബെഡ്റൂം ആണ് കൊടുത്തിരിക്കുന്നത് അലുമിനിയം ഫാബ്രിക്കേഷനിൽ ചെയ്ത ഒരു അലമാര റൂമിൽ വച്ചിരിക്കുന്നു. ഇത് റൂമിനെ ആകർഷകമാക്കുന്നതിനോടൊപ്പം തന്നെ ചിലവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. 10*12 ആണ് റൂമിന്റെ

സൈസ് വരുന്നത്. കൺസൾട്ടിങ്ങിനു വേണ്ടി ഉണ്ടാക്കിയ വീട് ആയതിനാൽ തന്നെ ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ ഏറ്റവും മനോഹരമായ ആണ് നിർമ്മിച്ചിരിക്കുന്നത്.വീടിന് എല്ലായിടത്തും സീലിംഗ് വർക്ക് പ്രൊവൈഡ് ചെയ്തിട്ടുണ്ട് ഇത് ചെയ്തിരിക്കുന്നത് ജിപ്സം ഉപയോഗിച്ചാണ്. ഈ വീട്ടിലേക്ക് മറ്റൊരു ബെഡ്റൂം കൂടി ആഡ് ചെയ്ത് എടുക്കുമ്പോൾ 6 ലക്ഷത്തിൽ നിന്നും 7.5 ലക്ഷത്തിലേക്ക് മാത്രമാണ് വീടിന്റെ കോസ്റ്റ് ഉയരുന്നത്. video credit:Muraleedharan KV

Rate this post

Comments are closed.