5 സെന്റ് സ്ഥലത്ത് 1975 സ്ക്വയർ ഫീറ്റിൽ വീട് .!! രണ്ടു നിലകളിലായി നിർമ്മിച്ച സുന്ദര ഭവനം.!! 5Cent 1975 Sqft Home Tour

5 സെന്റ് സ്ഥലത്ത് 1975 സ്ക്വയർ ഫീറ്റിൽ നിർമിച്ച ഒരു വീടാണിത്. ഇതിന്റെ ടോട്ടൽ പ്രൈസ് വരുന്നത് ഏകദേശം ഒരു കോടി രൂപയാണ്. രണ്ടു നിലകളിലായി മൂന്ന് ബെഡ്റൂമുകളാണ് ഈ വീടിനുള്ളത് കൂടാതെ കിച്ചൺ, ഹാൾ എന്നിവയാണ് മെയിൻ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ബെഡ്റൂമുകളും അത്യാവശ്യം സ്പേഷ്യസായി തന്നെ നിർമ്മിച്ചിരിക്കുന്നു. മൂന്ന് ബെഡ്റൂമുകളും അറ്റാച്ച്ഡ് ബാത്റൂം വരുന്നവയാണ്. വീടിന്റെ എക്സ്റ്റേണൽ ലുക്കിൽ വളരെ ഗ്രീനറി ഉൾപ്പെടുത്തി കൊണ്ടാണ് ചെയ്തിരിക്കുന്നത്. ഗേറ്റ് വരുന്നത് സ്ലൈഡിങ് ആണ്.

വീടിന്റെ സൈഡിലായി ഒരു ചെറിയ കോർട്ടിയാർഡ് കൊടുത്തിരിക്കുന്നു. ഇവിടെ ഒരു വാട്ടർ ഫൗണ്ടൻ കൊടുത്തിട്ടുണ്ട്. ലിവിങ് റൂമിൽ നിന്നും ഈ കോർട്ടിയാടിലേക്ക് ഇറങ്ങാവുന്ന തരത്തിൽ ഒരു അറേഞ്ച് മെന്റ് ചെയ്തിട്ടുണ്ട്. സൈഡിലായി ഒരു കാർപോർച്ച് അറേഞ്ച് ചെയ്തിരിക്കുന്നു. സിറ്റൗട്ട് കടന്ന് വീടിന്റെ മെയിൻ ഡോർ തുറന്ന് അകത്തു കയറുമ്പോൾ ഇടതുഭാഗത്ത് ലിവിങ് ഏരിയയും വലതുഭാഗത്ത് ഡൈനിങ് ഹാളും അറേഞ്ച് ചെയ്തിരിക്കുന്നു. ഡോർ കൊടുത്തിരിക്കുന്നത് സിംഗിൾ ഡോർ ആണ്. ലിവിങ്ഏരിയയും ഡൈനിങ് ഏരിയയുമെല്ലാം വിശാലമായി തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്.

എല്ലായിടത്തും ഫാൾസീലിംഗ് വിത്ത് എൽഇഡി ലൈറ്റ് കൊടുത്തിരിക്കുന്നു. ഇത് വീടിന്റെ മനോഹാരിത കൂട്ടുന്നതിന് കാരണമാകുന്നു.ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും തമ്മിൽ ചെയ്തിരിക്കുന്നു. ഡൈനിങ് ഏരിയയിൽ തന്നെ ഒരു കോർണറിലായി വാഷ് ഏരിയ അറേഞ്ച് ചെയ്തിരിക്കുന്നു. ഡൈനിങ് ഹാളിൽ നിന്നുമാണ് നേരിട്ട് കിച്ചണിലേക്കുള്ള എൻട്രി കൊടുത്തിരിക്കുന്നത്. കിച്ചൺ വളരെ വിശാലമായതാണ്.ആവശ്യമുള്ള സ്റ്റോറേജ് സ്പേസ് ഇവിടെ അറേഞ്ച് ചെയ്തിരിക്കുന്നു. കിച്ചണിന്റെ ഒരു ഭാഗത്തായി ചെറിയൊരു റൂം അറേഞ്ച് ചെയ്തിട്ടുണ്ട് അത് ആവശ്യാനുസരണം സ്റ്റോറും ആയോ അല്ലെങ്കിൽ മറ്റൊരു ചെറിയ ബാത്റൂം സ്പേസ് ആയോ മാറ്റി ഉപയോഗിക്കാം.

മറ്റൊരു ചെറിയ വർക്ക് ഏരിയ കൂടി ഈ വീടിന് ഉണ്ട്. ഗ്രൗണ്ട് ഫ്ലോറിൽ ഒരു ബെഡ്റൂം ആണ് കൊടുത്തിട്ടുള്ളത്. മറ്റു രണ്ടെണ്ണം ഫസ്റ്റ് ഫ്ലോറിൽ ആണ്. സ്റ്റെയറിന്റെ താഴെയായി ഉള്ള സ്പേസ് ഒരു ബാത്റൂമായി മാറ്റിയിരിക്കുന്നു. ഒരു സ്ഥലവും ഉപയോഗശൂന്യമാക്കാതെ വളരെ മനോഹരമായയാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ചെയർ കയറി മുകളിൽ എത്തുമ്പോൾ ഒരു അപ്പർ ലിവിങ് ഏരിയ ഉണ്ട്. ഇവിടെയും ഫാൾസിലിംഗ് കൊടുത്തിരിക്കുന്നു. രണ്ട് ബെഡ്റൂമുകളെ കൂടാതെ ഒരു യൂട്ടിലിറ്റി സ്പേസും ബാൽക്കണിയും ആണ് ഫസ്റ്റ് ഫ്ലോറിൽ പ്രൊവൈഡ് ചെയ്തിട്ടുള്ളത്.video credit:Nimmy David

Comments are closed.