5000 square ഫീറ്റിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ മനോഹരമായ ഒരു ഭവനം.. വ്യത്യസ്തമായ ആരെയും കൊതിപ്പിക്കും ഇന്റീരിയർ ഡിസൈനും.!!

സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം ഇല്ലാത്തവരായി ആരാണ് ഉള്ളത്. ആ ആഗ്രഹത്തിനു വേണ്ടിയാണു ഒട്ടുമിക്കവരും അധ്വാനിക്കുനത്. അതിനായി ആജീവനാന്ത കഷ്ടപ്പെടുകയും ചെയ്യുന്നവരും നിരവധി. വീട് എന്നത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നാണ്. വീട്ടിലേക്കു കേറി ചെല്ലുമ്പോൾ നമ്മുക്ക് ലഭിക്കേണ്ടത് സന്തോഷമാണ്.


ഒരു പോസിറ്റീവ് എനർജി ആണ് വീട് എന്നത് കൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത്. എല്ലാ തിരക്കുകളും കഴിഞ്ഞു വീട്ടിൽ തിരിച്ചു എത്തുമ്പോൾ നമ്മുക്കു വേണ്ടതും ആ സന്തോഷമാണ്. അതുകൊണ്ടു തന്നെ നിർമിതിയിൽ വ്യത്യസ്തത പുലർത്തുന്നതിനും മനസിന് കുളിര്മയേകുന്ന രീതിയിൽ ഇല്ലാതാക്കുവാനും എല്ലാവരും ശ്രമിക്കാറുണ്ട്. നിർമ്മിതിയിലെ വ്യത്യസ്തതയാണ് വീടുകളെ കൂടുതൽ മേന്മയുള്ളതാക്കുന്നത്.

അത്തരത്തിൽ ഉള്ള ഒരു വീടിനെ കുറിച്ചാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. 5000 ചതുരശ്ര അടിയിൽ ഇരുനിലകളായി ഒരുക്കിയിരിക്കുന്നതാണ് ഈ ഭവനം. ലിവിങ്ങും, സിറ്റ് ഔട്ടും അഞ്ചു ബെഡ് റൂമുകളും, ഹോം തീയേറ്ററും ഉള്ള ഈ വീട്ടിൽ രണ്ടു അടുക്കളയും, വളരെ വിശാലമായ ഡൈനിങ്ങ് ഏരിയയും ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് പഠിക്കാനായി സ്റ്റഡി ഏരിയയും ഉൾപ്പെടുത്തിയിരിക്കുന്നു.

ഒരു കോമൺ ബാത്ത് റൂം അടക്കം 6 ബാത്ത് റൂം ഈ വീട്ടിൽ പണികഴിപ്പിച്ചിരിക്കുന്നു. ഒരു വലിയ കുടുംബത്തിന് കഴിയാവുന്ന രീതിയിലാണ് വീടിന്റെ നിർമ്മാണം. വീടിന്റെ മുൻവശത്തെ മുറ്റവും ഈ വീടിന്റെ ഒരു സ്പെഷ്യലിറ്റി തന്നെയാണ്. എല്ലാ തരത്തിലും ഉള്ള സൗകര്യത്തോടു കൂടിയതാണ് ഈ വീട്. നല്ല ഇന്റീരിയർ ഡിസൈനിങ്ങും ഈ വീടിനെ വ്യത്യസ്തമാക്കുന്നു.

Comments are closed.