500 കോടി ക്ലബ്ബിൽ ബ്രഹ്മാണ്ട തമിഴ് ചിത്രങ്ങൾ; പ്രേക്ഷകർ ഏറെ നിലവാരം ഉയർത്തിയ സിനിമകളെ കുറിച്ച് അറിയാം.!! 500 crore club Movies in Tamil

500 കോടി ക്ലബ്ബിൽ ബ്രഹ്മാണ്ട തമിഴ് ചിത്രങ്ങൾ; പ്രേക്ഷകർ ഏറെ നിലവാരം ഉയർത്തിയ സിനിമകളെ കുറിച്ച് അറിയാം.!! 500 crore club Movies in Tamil

500 crore club Movies in Tamil : മലയാളം ഫിലിം ഇൻഡസ്‌ട്രിയെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഹൈ ബജെറ്റ് സിനിമകൾ ആണ് തമിഴ് ഇൻഡസ്ട്രിയിൽ നിന്ന് പുറത്ത് വരാറുള്ളത്. പ്രത്യേകിച്ച് സൂപ്പർ സ്റ്റാർ പഠങ്ങൾ. സംവിധായകന്റെ പേരിൽ അല്ല സൂപ്പർ താരങ്ങളുടെ മൂവി എന്ന നിലയിലാണ് അവിടെ ചിത്രങ്ങൾ ഇറങ്ങുന്നത്. മലയാളത്തിലും അങ്ങനെതന്നെ ആണെങ്കിലും സിനിമയുടെ നിലവാരമോ കഥയോ ഒന്നും പ്രശനമാക്കാതെ സൂപ്പർ താരത്തിന്റെ പേര് മാത്രം നോക്കി സിനിമയെ വിജയിപ്പിക്കുന്ന ഒരു പതിവ് തമിഴ് പ്രേക്ഷകർക്ക് ഇണ്ടായിരുന്നു. നല്ല സിനിമകൾ തമിഴിൽ നിന്നും ഉണ്ടാകാറുണ്ടായിരുന്നു എങ്കിലും ബിഗ് ബജെറ്റിൽ സൂപ്പർ സ്റ്റാറുകളെ നായകന്മാരാക്കി പുറത്തിങ്ങുന്ന പല ചിത്രങ്ങളും ഫാൻസിനു കയ്യടിക്കാൻ മാത്രമുള്ള ചിത്രങ്ങളായി മാറുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്.

എന്നാൽ ചെറിയ ബജറ്റിൽ പുതുമുഖ താരങ്ങളെ അണിനിരത്തി ഇറങ്ങിയ നിരവധി ചെറിയ ചിത്രങ്ങൾ വളരെ മൂല്യം ഉള്ളതും ആയിട മാറിയതും നാം കണ്ടിട്ടുണ്ട്. എന്നാൽ തമിഴ് സിനിമ മാറിതുടങ്ങിയിരിക്കുന്നു. കലാമൂല്യമുള്ള മികച്ച തമിഴ് ചിത്രങ്ങൾ ഇന്ത്യയൊട്ടാകെ ആഘോഷിക്കപ്പെടുകയാണ് ഇന്ന്. 2022 ലാണ് ഇതിഹാസ സംവിധായകൻ മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ പുറത്തിറങ്ങിയത്. പീരിയോഡിക് ഡ്രാമ ക്യാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന പൊന്നിയിൻ സെൽവൻ ചോളരാജവംശത്തിന്റെ ചരിത്രം പറയുന്ന ഒരു സിനിമയാണ്. കൽക്കി കൃഷ്ണാമൂർത്തിയുടെ പൊന്നിയിൽ സെൽവൻ എന്ന നോവൽ ആണ് മണിരത്നത്തിന്റെ ഏറെ കാലത്തെ സ്വപനം എന്ന നിലയിൽ സിനിമയായി മാറിയത്. മണിരത്നവും ഇളങ്കോ കുമാരവേലും വിജയ മോഹനും ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ എഴുതിയത്.

500 crore club Movies in Tamil

500 കോടി ബജറ്റിൽ രണ്ട് ഭാഗങ്ങളായി ഒരുക്കിയ ചിത്രത്തിന് ഒന്നാം ഭാഗം പുറത്തിറങ്ങിയപ്പോൾ തന്നെ 500 കോടി വരുമാനം ലഭിച്ചു. മണി രത്നവും സുബാസ്കരൻ അല്ലിരാജയും ചേർന്നാണ് ചിത്രം നിർമിച്ചത്. വിക്രം, ഐശ്വര്യ റായ്, കാർത്തി, തൃഷ, ജയം രവി, ജയറാം, ശരത് കുമാർ, പ്രകാശ് രാജ്, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നു. പതിവ് തെറ്റിക്കാതെ മനിരത്നത്തിന്റെ മികച്ച ചിത്രമായി പൊന്നിയിൻ സെൽവൻ അറിയപ്പെടുന്നു. 2023 ലാണ് അടുത്ത 500 കോടി ചിത്രം ജയ്ലർ പുറത്തിറങ്ങിയത്. രാജനീകാന്തിന്റെ 169 ആമത്തെ ചിത്രം ആയത് കൊണ്ട് തന്നെ തലൈവർ 169 എന്നാണ് ചിത്രത്തിന് പേര് നൽകിയത്. നെൽസൺ ദിലീപ് കുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 10 നു റിലീസ് ആയ ജയ്ലർ രാജനീകാന്തിന്റെ ഒരു മാസ്സ് തിരിച്ചു വരവ് തന്നെ ആയിരുന്നു.

കോടംബക്കത്ത് താമസിക്കുന്ന മുത്തുവൽ സെൽവരാജ് ആയിട്ടാണ് രജനി എത്തിയത്. രജനി ചിത്രത്തിൽ ഉണ്ടായിരുന്ന മറ്റൊരു സർപ്രൈസ് ഗസ്റ്റ് റോളുകളിൽ വന്ന മറ്റു ഇൻഡസ്ട്രികളിലെ സൂപ്പർ താരങ്ങൾ ആയിരിന്നു. മലയാളത്തിൽ നിന്ന് മോഹൻലാൽ ആണ് മാസ്സ് എൻട്രിയായി എത്തിയത്. കൂടാതെ ജാക്കി ഷറഫ് ശിവരാജ് കുമാർ, രമ്യ കൃഷ്ണൻ, വസന്ത് രവി, യോഗി ബാബു എന്നിങ്ങനെ നിരവധി താരങ്ങൾ അണിനിരന്നു.എന്നാൽ രജനിയെ പോലും അത്ഭുതപ്പെടുത്തിയ അഭിനയം ജയിലറിലെ വില്ലൻ വർമൻ ആയി എത്തിയ വിനായകൻ ആയിരുന്നു. 200 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം നേടിയത് 650 കോടി കളക്ഷൻ ആണ്. സൗത്ത് ഇന്ത്യയിലെ തന്നെ ആദ്യത്തെ റോബോട്ടിക് ചിത്രമായ എന്തിരന്റെ രണ്ടാം ഭാഗം ആയിരുന്നു എന്തിരൻ 2. O. കോടികൾ നേടിയ ചിത്രം തുടങ്ങുന്നത് എന്തിരൻ വണ്ണിന്റെ തുടർച്ചയായിട്ടാണ്.

ആദ്യത്തെ സംഭവങ്ങൾക്ക് ശേഷം 8 വർഷം കഴിഞ്ഞു വസീകരൻ നിള ആൻഡ്രോയ്ഡ് ഹ്യൂമനോയിഡിനെ സൃഷ്ടിക്കുന്നതിലൂടെയാണ് കഥ മുൻപോട്ട് പോകുന്നത്. എമി ജാക്സണും, അക്ഷയ് കുമാറും പ്രധാന വേഷങ്ങളിൽ എത്തുന്നു. എസ് ശങ്കറിന്റെ സംവിധാനത്തിൽ 2018 ലാണ് ചിത്രം പുറത്തിറങ്ങിയത്. 600 കോടി ബജറ്റിൽ പുറത്തിറങ്ങിയ ചിത്രം 699.89 കോടി വരുമാനം ആണ് നേടിയത്. ലോകേഷ് കനകരാജും ഇളയ ദളപതിയും ഒരുമിച്ച കിടിലൻ ആക്ഷൻ ചിത്രം ആയിരുന്നു ലിയോ. തൃഷ വിജയിയുടെ നായികയായി എത്തിയപ്പോൾ മകനായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ചത് മലയാളത്തിന്റെ മാത്യുവിനാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആണ് ചിത്രം റിലീസ് ചെയ്തത്. വിജയിയുടെ മാസ്സ് പടം എന്നതിലുപരി ഫാമിലി സെന്റിമെന്റസും വർക്ക്‌ ഔട്ട്‌ ആയ ചിത്രം 350 കോടി ബജറ്റിൽ 620 കോടിയാണ് നേടിയെടുത്തത്.

500 crore club Movies in Tamil