വലിയ ബഡ്ജറ്റിൽ നിർമ്മിച്ച് 500 കോടി ക്ലബ്ബിൽ ഇടം നേടിയ തെലുങ്ക് സിനിമകൾ.!! 500 Cr Thelugu Movies

500 Cr Thelugu Movies : വലിയ ബഡ്ജറ്റിൽ നിർമ്മിച്ച് 500 കോടി ക്ലബ്ബിൽ ഇടം ചില തെലുങ്ക് സിനിമകളുടെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം. എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ പ്രഭാസ് പ്രധാന കഥാപാത്രത്തിലെത്തിയ ചലച്ചിത്രമാണ് ബാഹുബലി, ബാഹുബലി രണ്ടാം ഭാഗവും. റിലീസിനു ശേഷം ചുരുങ്ങിയ സമയം കൊണ്ട് തന്നെ 500 കോടി ക്ലബ്ബിൽ ഈ ചിത്രങ്ങൾക്ക് ഇടം പിടിക്കാൻ സാധിച്ചു. കളക്ഷൻ റെക്കോർഡിൽ ഇന്ത്യയിലെ തന്നെ മൂന്നാം സ്ഥാനമാണ് ബാഹുബലിയ്ക്കുള്ളത്. ബാഹുബലിയെ പ്രെശംസിച്ച് പ്രധാനമന്ത്രിമാർ അടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു. ബോക്സ് ഓഫീസിൽ 500 കോടി ക്ലബ്ബിൽ എത്തുക എന്നത് സ്വർണ മെഡൽ നേടുന്നതിന്റെ തുല്യമാണ്. ബാഹുബലി തീയേറ്ററുകളിൽ മുന്നേറി കൊണ്ടിരിക്കുന്ന സമയത്തായിരുന്നു സൽമാൻ ഖാൻ നായകനായി എത്തിയ ബജ്രംഗി ഭായിജാന്‍ തീയേറ്ററുകളിൽ എത്തുന്നത്. വെല്ലുവിളിയാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും ബാഹുബലി വളരെ വിജയകരമായി മുന്നോട്ട് കുതിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തും ഏകദേശം രണ്ടായിരത്തോളം

തീയേറ്ററുകളിലാണ് സിനിമ പ്രദർശനത്തിലെത്തിയത്. ഇരുനൂറ്റി അമ്പത് കോടിയോളം മുതൽ മുടക്കി നിർമ്മിച്ച രണ്ടാ ഭാഗവും 500 കോടി ക്ലബ്ബിൽ ഇടം പിടിച്ചു എന്നതാണ് മറ്റൊരു സത്യം. തീയേറ്ററുകളിൽ ഓരോ പ്രേക്ഷകരെയും അമ്പരിപ്പിക്കുകയും കളക്ഷനിൽ ഏറ്റവും മികച്ച ചെയ്ത ചലച്ചിത്രമായിരുന്നു രാജമൗലി സംവിധാനം ചെയ്ത RRR. റിലീസ് ചെയ്ത മൂന്ന് ദിവസത്തിനകം തന്നെ ഏകദേശം 500 കോടി ക്ലബ്ബിൽ ഇടം പിടിക്കാൻ ഈ സിനിമയ്ക്ക് സാധിച്ചു. ജൂനിയർ എൻ ടി ആർ, രാം ചരൺ എന്നിവരായിരുന്നു സിനിമയിൽ പ്രധാന കഥാപാത്രത്തിലെത്തിയത്. ഓരോ തിയേറ്ററുകളിലും വ്യത്യസ്തമായ അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ത്രീ ഡി ഷോകളിൽ സിനിമ പ്രേമികൾ ഇതുവരെ കാണാത്ത കാഴ്ച്ചാനുഭവം സമ്മാനിച്ചു എന്ന് തന്നെ പറയാം. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരുപോലെ കാണാവുന്ന രീതിയിലാണ് സിനിമ ഒരുക്കിയത്. കേരളത്തിലും ഈ സിനിമയ്ക്ക് ഗംഭീര സ്വീകാര്യതയായിരുന്നു ലഭിച്ചത്. കേരളത്തിൽ മാത്രം 500 സ്‌ക്രീനുകളിലാണ് ഈ സിനിമ പ്രദർശിപ്പിച്ചത്. തെലുങ്കിൽ നിന്ന് തന്നെ ആദ്യ ദിവസം തന്നെ ഏകദേശം 127

500 Cr Thelugu Movies

കോടി കളക്ഷനാണ് സിനിമ സ്വന്തമാക്കിയത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടതൽ പണം മുടക്കി നിർമ്മിച്ച സിനിമ എന്ന അവകാശവും RRR നൽകേണ്ടി ഇരിക്കുന്നു. ഏകദേശം 650 കോടി രൂപയാണ് സിനിമയുടെ ആകെ നിർമ്മാണ ചിലവ്. അജയ് ദേവ്‍ഗണ്‍, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ എന്നിവരും ഈ സിനിമയിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു. പ്രഭാസും, ശ്രെദ്ധ കപൂറും കേന്ദ്ര കഥാപാത്രങ്ങളായി എത്തി 500 കോടി ക്ലബിൽ ഇടം പിടിച്ച മറ്റൊരു സിനിമയാണ് സഹോ. ആക്ഷൻ ത്രില്ലെറായ ഈ സിനിമ സുജിത്താണ് സംവിധാനം ചെയ്‌തത്‌. ബോക്സ്ഓഫീസിൽ കണക്കുകൾ നോക്കുമ്പോൾ രണ്ട് ആഴ്ച കൊണ്ട് തന്നെ നല്ലൊരു കളക്ഷൻ നേടിയെടുക്കാൻ ഈ സിനിമയ്ക്ക് സാധിച്ചു എന്ന് വേണമെങ്കിൽ പറയാം. നീൽ നിതിൻ മുകേഷ്, അരുൺ വിജയ് , ചങ്കി പാണ്ഡെ, ജാക്കി ഷ്റോഫ്, മഹേഷ് മഞ്ജരേക്കർ, മന്ദിര ബേദി , എവ്‌ലിൻ ശർമ്മ , വെണ്ണേല കിഷോർ എന്നിവരും ഈ സിനിമയിൽ മറ്റ് കഥാപാത്രങ്ങളായി വേഷം അണിഞ്ഞിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട്

തന്നെ ഇത്തരമൊരു ബോക്സ് ഓഫീസിൽ എത്തിക്കാൻ സിനിമയിൽ പ്രവർത്തിച്ച ഓരോത്തവർക്കും കഴിഞ്ഞു എന്നത് തന്നെ വലിയ കാര്യമാണ്. പ്രഭാസിന്റെ ബാഹുബലിയ്ക്ക് ശേഷം നല്ല രീതിയിൽ കളക്ഷൻ നേടിയ സിനിമയായിരുന്നു സഹോ. വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു സിനിമയിൽ വേഷമിട്ട മിക്ക അഭിനേതാക്കളും കാഴ്ചവെച്ചത്. അല്ലു അർജുൻ നായകനായി എത്തിയ മറ്റൊരു സിനിമയാണ് പുഷ്പ. ആരാധകരും സിനിമ പ്രേക്ഷകരും ഒരു പോലെ പുഷപയുടെ രണ്ടാം ഭാഗത്തിനു വേണ്ടി ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ആദ്യ ഭാഗം തന്നെ സിനിമ വലിയ രീതിയിൽ കളക്ഷനുകൾ നേടാൻ സാധിച്ചു. അല്ലു അർജുന്റെ അഭിനയ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്. സിനിമയിൽ അവസാനം പതിനഞ്ച് മിനുറ്റിൽ മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിൽ എത്തി പ്രേക്ഷകരെ അമ്പരിപ്പിച്ചിരുന്നു. രണ്ടാം ഭാഗത്തിൽ അല്ലു അർജുവിനെക്കാളും ഏറ്റവും കൂടുതൽ സ്കോർ ചെയ്യാൻ പോകുന്നത് ഫഹദ് ഫാസിൽ ആയിരിക്കുമെന്ന ആരാധകരും സിനിമ പ്രേക്ഷകരും പറയുന്നത്.

500 Cr Thelugu Movies

ഫഹദ് ഫാസിലിന്റെ അഭിനയ പ്രകടനം ഏറ്റവും മികച്ചതാക്കാൻ അദ്ദേഹത്തിനു മികച്ചതാക്കൻ സാധിച്ചു എന്ന് വേണം പറയാൻ. തനിക്ക് ലഭിച്ച വേഷം വളരെ മനോഹരമായിട്ടാണ് കൈകാര്യം ചെയ്‌തത്‌. ഈ സിനിമയും ചുരുങ്ങിയ സമയം കൊണ്ട് ബോക്സ് ഓഫീസിൽ ഇടം പിടിച്ചിരുന്നു. 500 കോടി ക്ലബ്ബിൽ എത്തുക എന്നത് ഏതൊരു സിനിമ മോഹിയുടെ ആഗ്രഹമാണ്. അല്ലു അർജുന്റെ സിനിമ ജീവിതത്തിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷനുകൾ വാരി കൂട്ടിയ എന്ന റെക്കോർഡും പുഷ്പ എന്ന സിനിമയ്ക്കുണ്ട്. പുഷ്പ ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന അതെ അനുഭൂതി രണ്ടാം ഭാഗത്തിൽ ഉണ്ടാവുമെന്ന് സിനിമ പ്രേമികൾ പ്രതീക്ഷിക്കുന്നു. നല്ലൊരു ബഡ്ജറ്റിലാണ് പുഷ്പയുടെ രണ്ടാം ഭാഗവും പ്രേഷകരുടെ മുന്നലെത്താൻ പോകുന്നതെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഇതുപോലെയുള്ള മോഹങ്ങൾ സാധിച്ചെടുത്ത സിനിമകൾ ഇന്ത്യൻ സിനിമയിൽ വേറെയുണ്ട്. മികച്ച സംവിധാനം, അഭിനയ പ്രകടനം, ക്യാമറ കൈകാര്യം ചെയ്യൽ തുടങ്ങിയവയെ ആശ്രയിച്ചിരിക്കും സിനിമയുടെ വിജയം എന്നത് ഇത്തരം സിനിമകളിൽ നിന്നും നമ്മളെ പഠിപ്പിക്കുന്നു.

Comments are closed.