5 സെന്റ് പ്ലോട്ടിൽ പത്ത് ലക്ഷം രൂപയുടെ മനോഹരമായ വീട് പരിചയപ്പെടാം.!! 5 Cent Beautiful Home

ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് സാധാരണകാർക്ക് അവരുടെ ചിലവിൽ നിർമ്മിക്കാൻ കഴിയുന്ന ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി വീടാണ്. കണ്ടമ്പറി സ്റ്റൈലിലുള്ള ഈ വീടിന്റെ ആകെ വിസൃതി 650 ചതുരശ്ര അടിയാണ്. വീടിന്റെ എലിവേഷനും, സാൻഡ്‌ലി ഫ്രണ്ട് യാർഡും ഏറെ മനോഹരമാക്കിരിക്കുകയാണ്. ഏകദേശം പത്ത് ലക്ഷം രൂപയാണ് ഈ വീട് നിർമ്മിക്കാൻ ആകെ ചിലവ് വന്നിരിക്കുന്നത്.

സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവർക്ക് ഈ വീടിന്റെ പ്ലാൻ അതുപോലെ മറ്റു ഡിസൈനുകൾ നോക്കാവുന്നതാണ്. ഈ വീട് 5 സെന്റ് പ്ലോട്ടിലാണ് കൺസ്ട്രക്ഷൻ ചെയ്തിരിക്കുന്നത്. സിറ്റ്ഔട്ട് ഒരു വശത്ത് ജിഐ പൈപ്പ്സ് ഉപയോഗിച്ച് അടച്ചിരിക്കുകയാണ്. ജനാലുകളും വാതിലുകളും ആക്കേഷിയ തടി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ ഉള്ളിലേക്ക് കയറുമ്പോൾ മനോഹരമായ ലിവിങ് ഹാളാണ് കാണാൻ സാധിക്കുന്നത്. സാധാരണ രീതിയിലും, എലിഗൻസുമാണ് ഈ വീടിന്റെ പ്രധാന സവിശേഷതകൾ.

ഡൈനിങ് ഹാൾ വെള്ള കറുപ്പ് നിറത്തിൽ മനോഹരമായ ബാക്ക്ഗ്രൗണ്ടാണ് കാണാൻ കഴിയുന്നത്. ഹാളിലെ ഇടത് വശത്തായിട്ടാണ് വാഷ് ബേസ് യൂണിറ്റും, കോമൺ ടോയ്ലറ്റും ഒരുക്കിരിക്കുന്നത്. ഈ വീട്ടിൽ ആകെ രണ്ട് കിടപ്പ് മുറികളാണ് ഉള്ളത്. ആദ്യ കിടപ്പ് മുറി പരിശോധിക്കുകയാണെങ്കിൽ ക്രോസ്സ് വെന്റിലേഷനാണ് നൽകിരിക്കുന്നത്.

കൂടാതെ അറ്റാച്ഡ് ബാത്റൂം കാണാൻ സാധിക്കും. കിടിലൻ ഡിസൈനുകളാണ് ടോയ്‌ലെറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. ആദ്യം കണ്ട അതേ സൗകര്യങ്ങൾ തന്നെയാണ് രണ്ടാമത്തെ കിടപ്പ് മുറിയിലും കാണാൻ കഴിയുന്നത്. അടുക്കളയിലെ സ്പേസ് ഗ്ലാസുകൾ കൊണ്ട് വേർതിരിച്ചിട്ടുണ്ട്. ചെറിയതാണെങ്കിലും അത്യാവശ്യം എല്ലാ സൗകര്യങ്ങൾ അടുക്കളയിൽ കാണാം. ഫ്ലോർ, ചുമരുകളിലുള്ള ഡിസൈനുകളാണ് എടുത്ത് പറയേണ്ടത്. എന്തായാലും പത്ത് ലക്ഷം രൂപയിൽ ഇത്തരമൊരു വീട് ആർക്കും സ്വപ്നം കാണാവുന്നതാണ്.. Video Credit : Home tour diary

Location – Kerala

Total Area – 650 SFT

Plot – 5 Cent

Total Cost – 10 Lakhs

1) Sitout

2) Living cum Dining hall

3) Bedroom + Bathroom

4) Bedroom

5) Common Toilet

6) Kitchen

Comments are closed.