ടോട്ടൽ എസ്റ്റിമേറ്റ് 67 ലക്ഷം രൂപ .!! 5 സെന്റ് സ്ഥലത്ത് 1800 സ്ക്വയർ ഫീറ്റിൽ വളരെ ലളിതമായ ഒരു വീട്.!! 5 Cent 4 BHK 1800 sqft Beautiful Home Tour

5 സെന്റ് സ്ഥലത്ത് രണ്ടു നിലകളിലായി 1800 സ്ക്വയർ ഫീറ്റ് വരുന്ന ഒരു വീടാണിത്. 67 ലക്ഷം രൂപയാണ് ടോട്ടൽ എസ്റ്റിമേറ്റ് പ്രൈസ്. നാല് ബെഡ് റൂം, ഒരു ഹാൾ,ഒരു കിച്ചൻ എന്നിവയടങ്ങുന്നതാണ് വീടിന്റെ പ്ലാൻ. താഴെ നിലയിൽ രണ്ടു ബെഡ്റൂമും മുകളിലെ നിലയിൽ രണ്ടു ബെഡ്റൂമും ആണ് ഉള്ളത്. നാല് ബെഡ് റൂമുകളും അറ്റാച്ച്ഡ് ബാത്റൂം തന്നെ. മുകളിലെ രണ്ട് ബെഡ്റൂമുകൾ 12 13 സൈസിലും താഴെയുള്ള ഫസ്റ്റ് ബെഡ്റൂം 1211 സൈസിലും സെക്കൻഡ് ബെഡ്റൂം 12 *14 സൈസിലും ആണ്.

വീടിന്റെ ഫ്രണ്ടിലായി ഒരു ഒരു കാർപോർച്ച് അറേഞ്ച് ചെയ്തിരിക്കുന്നു. വീട്ടിലേക്ക് കയറുമ്പോൾ ഒരു സിറ്റൗട്ട് എന്നതിലുപരി ഒരു പാസ്സേജ് ആണ് കൊടുത്തിരിക്കുന്നത്.വീടിന്റെ ഗസ്റ്റ്‌ ലിവിങ് ഏരിയ വരുന്നത് വളരെ സിമ്പിൾ ആയിട്ടാണ്. എന്നാൽ വളരെ സ്‌പെഷ്യസും ആണ്. ഇതിനോട് ചേർന്ന് എന്നെയാണ് ഡൈനിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നത്. അവിടെ ഒരു വാഷ്ബേസിൻ അറേഞ്ച് ചെയ്തിരിക്കുന്നു.

ഇവിടുന്ന് തന്നെയാണ് മുകളിലേക്കുള്ള സ്റ്റെയർ കൊടുത്തിരിക്കുന്നത്.സ്റ്റേയറിനു താഴെയായി സ്റ്റോറേജ് ഏരിയ കൊടുത്തിരിക്കുന്നു. രണ്ട് പേർക്ക് സുഖമായി നിന്ന് കാര്യങ്ങൾ ചെയ്യാനുള്ള വലിപ്പത്തിലാണ് കിച്ചൺ നിർമ്മിച്ചിരിക്കുന്നത്. കിച്ചണിൽ നിന്നും പുറത്തോട്ട് ഒരു വാതിൽ കൊടുത്തിട്ടുണ്ട്. കിച്ചൺ കൗണ്ടർടോപ്പ് വരുന്നത് എൽ ഷേപ്പ്ഡ് ആണ്. സ്റ്റോറേജ് സ്പേസ് കളെല്ലാം നിർമ്മിച്ചിരിക്കുന്നത് മൾട്ടി വുഡിൽ ആണ്.

സ്റ്റെയർ പൂർണ്ണമായും ഗ്രാനൈറ്റിലാണ്. വിശാലമായ ഒരു യൂട്ടിലിറ്റി ഏരിയയും ഉണ്ട്. ഉടൻതന്നെ മുകളിലേക്ക് സ്റ്റെയർ കൊടുത്താൽ ടെറസ് ഏരിയ ആയി. പിന്നീടുള്ളത്, ഫ്രണ്ട് ഭാഗത്തേക്ക് തുറക്കുന്ന തരത്തിലുള്ള ഒരു ബാൽക്കണി ആണ്. ആഡംബര ലൈറ്റുകളോ സീലിംഗ്കളോ ഈ വീടിന് കൊടുത്തിട്ടില്ല. ഒരു സാധാരണക്കാരന് പറ്റുന്ന തരത്തിലുള്ള ലളിതമായ ഒരു വീട്.video credit:Start Deal

Comments are closed.