ഇനി സ്വപ്നം സാക്ഷാത്കരിക്കാം .!! 11 സെന്റിൽ 3200 സ്ക്വയർ ഫീറ്റിൽ മനോഹരമായ ഒരു വീട്.!! 4BHK Beautiful home with stunning interior Malayalam

ഓരോ വ്യക്തികളുടെയും വലിയ സ്വപ്നങ്ങളിൽ ഒന്നുതന്നെയാണ് ഒരു വീട്. അതിന്റെതായ മനോഹാരിതയിൽ ഭംഗിയിലും വേണം ഓരോ വീടും നിർമ്മിക്കുവാൻ. ഓരോ ഭവനത്തിന്റെയും ഇന്റീരിയർ വരുന്നത് ഓരോ മനുഷ്യന്റെയും അവരുടെ കുടുംബത്തിന്റെയും ആവശ്യങ്ങൾക്കനുസരിച്ച് ആണ്. വളരെ ചുരുങ്ങിയ ബഡ്ജറ്റിൽ ഏറ്റവും നല്ലൊരു വീട് എന്നതാണ് എല്ലാവരുടെയും സ്വപ്നം.അത് നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിലുള്ളലാകുമ്പോൾ വളരെ സന്തോഷം.

അത്തരത്തിലുള്ള ഒരു ഡിസൈനാണ് ഇന്ന് പരിചയപ്പെടുന്നത്. 11 സെന്റ് സ്ഥലത്ത് 3200 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീടിന്റെ നിർമ്മിതി. 4 ബെഡ്റൂമും ഒരു ഹാളും കിച്ചണും ആണ് മെയിൻ പ്ലാനിൽ ഉള്ളത്.രണ്ടു നിലകളാണ് വീടിന് ഉള്ളത്. താഴെ രണ്ട് ബെഡ്റൂമും ലിവിങ് ഏരിയയും ഡൈനിങ് എരിയും കിച്ചണും പ്രയർ ഹാളും അടങ്ങുന്നു.വീട്ടിലേക്ക് കയറുമ്പോൾ തന്നെ ഹാളിൽ സെറ്റ് ചെയ്തിട്ടുള്ള ഒരു പ്രയർ ഏരിയയും കൂടാതെ മറ്റൊരു പ്രയർ റൂമും ഈ വീടിന് ഉണ്ട് .എന്നാൽ മുകളിൽ മാസ്റ്റർ ബെഡ്റൂം കിഡ്സ് ബെഡ്റൂമും ലിവിങ് ഏരിയയും ബാൽക്കണിയും ആണുള്ളത്.

വളരെ ഭംഗിയുള്ള ലൈറ്റുകളാണ് അകത്തളങ്ങളിൽ സെറ്റ് ചെയ്തിട്ടുള്ളത്. എൽ ഷേപ്പ് വരുന്ന ഒരു സോഫ ആണ് ഹാളിൽ ഉള്ളത്.സ്റ്റെയറിന്റെ താഴെയായി മുഴുവൻ സ്ഥലവും ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ ഒരു ഇൻട്രാക്ടിങ് എഴുതിയ സെറ്റ് ചെയ്തിരിക്കുന്നു ഡൈനിങ് ടേബിൾ 6 പേർക്കിരിക്കാവുന്നതാണ്. കിച്ചൺ വരുന്നത് രണ്ടെണ്ണം ആയിട്ടാണ് ഒരു മെയിൻ കിച്ചനും ഒരു വർക്കിംഗ് കിച്ചണും . മെയിൻ കിച്ചൺ അത്യാവശ്യം സ്പെഷ്യസ് ആയി തന്നെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

കിച്ചണിൽ ഇരുന്ന് തന്നെ ഫുഡ് കഴിക്കാൻ പറ്റുന്ന രീതിയിലുള്ള ചെറിയൊരു ഡൈനിങ് ടേബിളും ഇവിടെ സെറ്റ് ചെയ്തിട്ടുണ്ട്. മുകളിലത്തെ നിലയിൽ മാസ്റ്റർ ബെഡ്റൂം വളരെ മനോഹരമായി തന്നെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിലെ ലൈറ്റിങ് മറ്റും അതിമനോഹരം തന്നെ. മുകളിലുള്ള ലിവിങ് ഏരിയിലും മനോഹരമായ ഒരു സോഫാ സെറ്റ് ചെയ്തിട്ടുണ്ട്. ബാൽക്കണി പൂമുഖത്തേക്ക് തുറന്നിരിക്കുന്നതാണ്. ഇവിടെ വളരെ ഒതുങ്ങിയ രീതിയിലുള്ള ഒരു ഊഞ്ഞാൽ വെച്ച് ഭംഗിയാക്കിയിരിക്കുന്നു. ഒരു സ്ഥലം പോലും അനാവശ്യമായി കളയാതെ വളരെ ഭംഗിയോടെ ആണ് ഈ വീടിന്റെ നിർമ്മിതി. Video Credit : Woodnest

Comments are closed.