47 ലക്ഷം രൂപക്ക് 5 സെന്റ് സ്ഥലത്ത് 2000 സ്ക്വ.ഫീ വീട്.. ഈ വീടിൻറെ വിശേഷങ്ങൾ അറിയാം.!! 47 lakhs 2000 sqft home

സ്വപ്നഭവനം, മനോഹരവും എല്ലാ സൗകര്യങ്ങളോടും കൂടിയതായിരിക്കണം എന്നത് ഓരോരുത്തരുടെയും ആഗ്രഹമാണ്. എന്നാൽ, പലപ്പോഴും സ്ഥലത്തിന്റെ പരിമിതി ഈ ആഗ്രഹങ്ങൾക്ക് മങ്ങലേൽപ്പിക്കാറുണ്ടാവാം. എങ്കിൽ, നിങ്ങൾ തീർച്ചയായും ഈ വീടിന്റെ വിശേഷങ്ങൾ അറിഞ്ഞിരിക്കേണ്ടതും ഈ വീട്ടുകാരെ പരിചയപ്പെടേണ്ടതുമാണ്.

കടപ്പ സ്റ്റോണും ആർട്ടിഫിഷ്യൽ ഗ്രാസും ഉപയോഗിച്ച് മനോഹരമാക്കിയ മുറ്റം, ആർക്കിടെക്ചർ ഡിസൈൻ കൊണ്ടും വൈറ്റ് & ഗ്രേ തീമിലുള്ള പെയിന്റിംഗ് കൊണ്ടും വീടിന്റെ ഫ്രന്റ്‌ വ്യൂ ഭംഗിയുള്ള ഒരു കാഴ്ച്ച ഒരുക്കുന്നു. 5 സെന്റ് പ്ലോട്ടിൽ എല്ലാ സൗകര്യങ്ങളോടും കൂടി പണിത വീട്, 2000 സ്ക്വ.ഫീ വിസ്തീർണ്ണം ആണ് വരുന്നത്. ഓപ്പൺ സിറ്റ് ഔട്ടിൽ നിന്ന് വീടിന്റെ അകത്തേക്ക് പ്രവേശിക്കുന്നത് ലിവിങും ഡൈനിംഗും അടങ്ങിയ ഒരു വിശാലമായ ഹാളിലേക്കാണ്.

പ്രകൃതിദത്ത കാറ്റും വെളിച്ചവും വീടിന്റെ അകത്തേക്ക് ലഭിക്കുന്നതിനായി ഒരുക്കിയ വിശാലമായ വലിയ ജനാലകൾ വീടിന്റെ പ്രത്യേകതയാണ്. മാത്രമല്ല, ഡൈനിംഗ് ടേബിളിന് അരികിലായും, സ്റ്റെയർകേസിനരികിലായും വീടിനകത്ത് തന്നെ ധാരാളം ചെടികൾ നട്ടുവളർത്തിയിട്ടുണ്ട്. മുറ്റത്ത് ചെടികൾ വളർത്താനുള്ള പരിമിതികൾ, വീടിനകത്ത് പൂന്തോട്ടമൊരുക്കി മറികടക്കുന്നു.

ഇന്റീരിയർ കാഴ്ച്ചകളെ മനോഹരമാക്കുന്ന ലൈറ്റ് വർക്കുകൾ വീടിന്റെ ഭംഗി വർധിപ്പിക്കുന്നു. താഴെയും മുകളിലുമായി നാല് ടോയ്ലറ്റ് അറ്റാച്ച്ഡ് ബെഡ്റൂമുകൾ വീട്ടിൽ ഉൾക്കൊള്ളുന്നു. രണ്ട് പ്രവേശന കവാടങ്ങൾ ഉള്ള അടുക്കള വീടിന്റെ മറ്റൊരു പ്രത്യേകതയാണ്. വീടിന്റെ മുകളിലെ വിശാലമായ ബാൽക്കണി, ഒഴിവ് സമയം പുറം കാഴ്ച്ചകൾ കണ്ടിരിക്കാൻ പാകത്തിൽ മനോഹരമായി ഒരുക്കിയിരിക്കുന്നു. വീടിന്റെ കൂടുതൽ കാഴ്ച്ചകൾക്കായി വീഡിയോ സന്ദർശിക്കാം. Video Credit :

Comments are closed.